For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അശ്വതി നക്ഷത്രം അച്ഛനു ദോഷം, മറ്റ് ദോഷങ്ങള്‍

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് നല്ല രീതിയില്‍ ആയിരിക്കും ഓരോ അനുഭവങ്ങളും എന്നാല്‍ ചിലര്‍ക്കാകട്ടെ അല്‍പം മോശം തരത്തിലും ആയിരിക്കും. ഓരോ നക്ഷത്രക്കാരുടേയും ഇഷ്ടങ്ങള്‍ക്ക് ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ചിലരില്‍ ചില ദോഷങ്ങളും അവരവരുടെ നക്ഷത്രങ്ങള്‍ക്ക് ഉണ്ടായിരിക്കും. എന്തൊക്കെ ദോഷങ്ങളാണ് ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.

<strong>നവധാന്യ ഗണപതിയെ പൂജിക്കൂ, ആഗ്രഹം സാധ്യമാവും</strong>നവധാന്യ ഗണപതിയെ പൂജിക്കൂ, ആഗ്രഹം സാധ്യമാവും

എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് മോശം വരുന്നതിന് കാരണമാകുന്ന ചില നക്ഷത്രങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട് എന്നത് നിങ്ങള്‍ക്ക് ഓരോ അവസരത്തിലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദോഷങ്ങള്‍ക്ക് ചില പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന ജന്മ നക്ഷത്ര ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ ജനിച്ച് ആദ്യ മൂന്ന് മാസത്തിനുള്ളില്‍ അച്ഛന് ദോഷമുണ്ടാവും എന്നാണ് പറയുന്നത്. ഇതിനെ മറികടക്കുന്നതി് വേണ്ടി സ്വര്‍ണം ദാനം ചെയ്യാവുന്നതാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ മക്കള്‍ക്ക് ആപത്തുണ്ടാക്കും എന്നാണ് പറയുന്നത്. ഇവരുടെ ജനനം മൂന്നാം പാദത്തില്‍ ആയിരുന്നാലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ദാന ധര്‍മ്മങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ അമ്മാവന് ദോഷം ചെയ്യുന്നവരാണ് എന്നാണ് പറയുന്നത്. മാത്രമല്ല രണ്ടാം പാദത്തില്‍ ജനിച്ചവര്‍ അമ്മക്ക് ദോഷം ചെയ്യും എന്നാണ് പറയുന്നത്. ഇതിനെ മറികടക്കുന്നതിന് ക്ഷേത്ര ദര്‍ശനവും ഉപവാസവും മികച്ചതാണ്.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അവര്‍ അച്ഛന് ദോഷം ചെയ്യുന്നവരായിരിക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ ആണെങ്കില്‍ അവര്‍ അമ്മക്ക് ദോഷം ചെയ്യുന്നവരും ആയിരിക്കും. എന്നാല്‍ ഇവര്‍ രാമനാമം ജപിക്കുന്നത് ഇവരുടെ നക്ഷത്ര ദോഷങ്ങള്‍ അകറ്റുന്നതിന് നല്ലതാണ്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ആദ്യപാദത്തിലാണ് ജനനമെങ്കില്‍ ഇവര്‍ക്ക് അമ്മക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ നാലാം പാദത്തിലാണ് ജനനമെങ്കില്‍ അത് അച്ഛന് ദോഷമുണ്ടാക്കുന്ന തരത്തിലേക്ക് എത്താറുണ്ട്. സര്‍പ്പാരാധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

 മകം

മകം

മകം നക്ഷത്രക്കാര്‍ ജനിക്കുന്നത് ആദ്യത്തെ പാദത്തിലാണെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും പരിഹാരം കാണേണ്ടിയിരിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് സ്വന്തം നിലനില്‍പ്പ് തന്നെ പ്രശ്‌നമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ ആദ്യ പാദത്തിലാണ് ജനിച്ചതെങ്കില്‍ അവര്‍ക്ക് അമ്മാവന്‍ ദോഷമായി മാറുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുന്നതിന് ശ്രദ്ധിക്കുക.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ആദ്യ പാദത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ മുത്തശ്ശന് ആപത്ത് വരുത്തി വെക്കുന്നുണ്ട്. ദാന ധര്‍മ്മങ്ങള്‍ നടത്തുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടാവും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ ജനിക്കുന്നത് രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ആണെങ്കില്‍ അവര്‍

അല്‍പം ചിന്തിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം. മാത്രമല്ല ഇവര്‍ ജനിച്ച് ആറ് മാസം കഴിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് ദോഷസമയങ്ങള്‍ കുറയുകയുള്ളൂ. വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് ദോഷം കുറക്കുന്നതിന് നല്ല പരിഹാരമാണ്.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ജനിക്കുമ്പോള്‍ അത് അച്ഛന് ദോഷം ഉണ്ടാക്കും എന്നാണ് പറയുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട് എന്നും അതിനെയെല്ലാം മറികടക്കുന്നതിന് പലപ്പോഴും ഭക്ഷണം ദാനം ചെയ്യുന്നതിലൂടെ ഇവര്‍ക്ക് സാധിക്കുന്നു.

English summary

danger for birth in different nakshatras

Birth in some nakshtras is danger to the native or relatives. Here in this article we explain danger for birth in different nakshatras, Take a look.
Story first published: Monday, July 8, 2019, 16:49 [IST]
X
Desktop Bottom Promotion