Just In
Don't Miss
- Finance
സ്വർണത്തിന് ഇന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
- News
ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!
- Technology
പ്രത്യേക വനിതാ സംരക്ഷണ വിഭാഗം ആരംഭിച്ച് പോലീസ്
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
ലക്ഷ്യം നേടും രാശിക്കാർ ഇന്ന് ഇവരാണ്
ഓരോ ദിവസത്തേയും ഫലം നല്ലതാവുന്നതിന് വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ സൂര്യ രാശിഫലങ്ങൾ മാറി വരുന്നതിന് അനുസരിച്ച് നമ്മുടെ ഫലവും മാറി വരുന്നുണ്ട്.
Most read: അനര്‍ത്ഥവും അപകടവുമറിയാൻ തുളസിയില നൽകും സൂചന
ഗ്രഹങ്ങൾക്ക് വരുന്ന മാറ്റമനുസരിച്ച് നിങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് അറിയാന് താൽപ്പര്യമില്ലേ? നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയുന്നതിന് വേണ്ടി രാശിഫലം വായിക്കാവുന്നതാണ്.

മേടം രാശി
ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് ഇന്ന് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ജോലിയിലുണ്ടാവുന്ന സമ്മർദ്ദം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് അനാവശ്യമായി നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾ ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫര്‍ ലഭിക്കുമെങ്കിലും ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് കഴിയുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം മൊത്തത്തിൽ നല്ലതാണ്. സാമ്പത്തികം നല്ല രീതിയിൽ ആവുന്നതിന് സാധ്യതയുണ്ട്. എങ്കിലും ചെറിയ തരത്തിലുള്ള കടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് നിക്ഷേപങ്ങൾക്ക് വളരെയധികം അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്ത് തീരുമാനം എടുക്കുമ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വളരെയധികം ചിന്തിച്ച് വേണം തീരുമാനം എടുക്കുന്നതിന്. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും വളരെ സ്നേഹമുള്ള ദമ്പതികള്‍ ആയിരിക്കും ഇടവം രാശിക്കാർക്ക്. പൂർത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്.

മിഥുനം രാശി
യാത്ര ചെയ്യുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പൂർത്തീകരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങൾക്ക് നിങ്ങളുടെ കുടുംബവുമായി സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ പല അബദ്ധങ്ങളും ഒഴിവാക്കാവുന്നതാണ്. ജോലിക്ക് വളരെയധികം പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ ദിവസം. ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ പങ്കാളിക്ക് വളരെയധികം സ്നേഹം തോന്നുന്ന ദിവസമാണ് ഇന്നത്തെ ദിവസം. വളരെയധികം ക്രിയേറ്റീവ് ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്നത്തെ ദിവസം ഇവർ മാറ്റി വെക്കുന്നുണ്ട്.

കർക്കിടകം രാശി
നിങ്ങളുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ലൊരു സന്തോഷ വാർത്ത കേൾക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും ഏറ്റവും അധികം പിന്തുണ പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കും. ജോലിസ്ഥലത്ത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ പലപ്പോഴും ബോസ് വളരെയധികം ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിന് ഇവർക്ക് അൽപം മടിയുണ്ടായിരിക്കും. ഇന്ന് സാമ്പത്തിക പ്രതിസന്ധിക്കുള്ള വലിയൊരു സാധ്യത ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി
എപ്പോഴും സന്തോഷം കൊണ്ട് നിറയുന്ന അന്തരീക്ഷമായിരിക്കും ഇന്നത്തെ ദിവസം. മാത്രമല്ല സാമ്പത്തികപരമായി നല്ലൊരു ദിവസമായിരിക്കും ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാർക്ക്. നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും ചിലവ് വളരെയധികം കുറയുകയും ചെയ്യുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ പ്രിയപ്പെട്ടവനുമായി സമയം ചിലവഴിക്കുന്നതിന് ഇവർ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേക പരിപാടി നിങ്ങൾക്ക് വേണ്ടി പലരും ഇന്നത്തെ ദിവസം അറേഞ്ച് ചെയ്യുന്നുണ്ട്. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങള്‍ പങ്കാളിയായി ബിസിനസിൽ ഏർപ്പെടുകയാണെങ്കിൽ നിങ്ങള്‍ക്ക് ലാഭം കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
വിവാഹ ജീവിതത്തിൽ സ്നേഹവും സമാധാനവും വളരെയധികം ഉറപ്പ് നൽകുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾക്കുള്ള ഉത്തരവാദിത്വങ്ങൾ വളരെയധികം കൂടുതലുള്ള ഒരു ദിവസമായിരിക്കും. മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്നതിന് ശ്രമിക്കണം. ആരോഗ്യത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഇന്നത്തെ ദിവസം ആലോചിച്ച് ടെൻഷനാവേണ്ട ആവശ്യമില്ല. നിങ്ങളുടെ സാമ്പത്തിക നില വളരെയധികം നല്ലതാണ് ഇന്നത്തെ ദിവസം. ജോലിക്കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. നിഗൂഢതകൾ തേടി ഇന്നത്തെ ദിവസം യാത്ര ചെയ്യുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ഇന്നത്തെ ദിവസം തന്നെയായിരിക്കും.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും. വളരെയധികം സമാധാനം ഇന്നത്തെ ദിവസം നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഏത് കാര്യമാണോ ചെയ്യുന്നത് അത് വിജയകരമായി പൂർത്തീകരിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ബിസിനസിന്‍റെ കാര്യത്തിൽ ഏറ്റവും അധികം ലാഭം ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ കഠിനാധ്വാനത്തിന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന ദിവസമാണ്. നിങ്ങളുടെ ബന്ധങ്ങളിലും മാത്രമല്ല കുടുംബത്തിലും വളരെയധികം നേട്ടങ്ങളും സന്തോഷവും നില നിൽക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികമായി നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം തിരക്കുള്ള ഒരു ദിവസമായിരിക്കും. ഓഫീസിലെ ജോലി സമ്മർദ്ദം വളരെയധികം കൂടിയ ഒരു സമയമായിരിക്കും ഇന്നത്തെ ദിവസം. ബിസിനസിൽ അൽപം നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ഷോപ്പിംഗ് നടത്തുന്നതിന് നിങ്ങൾ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കുമ്പോൾ അത് അത്ര നല്ല ദിവസമായിരിക്കില്ല എന്നതാണ് സത്യം. ജോലിസ്ഥലത്ത് വളരെയധികം പ്രതിസന്ധികൾ ഇന്നത്തെ ദിവസം ഇവര്‍ നേരിടുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അല്‍പം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിങ്ങൾ ചെയ്യുന്ന ഒരു ചെറിയ തെറ്റ് നിങ്ങളുടെ ഇന്നത്തെ ദിവസത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് ധനു രാശിക്കാർ ശ്രമിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കണം. ആരോഗ്യത്തിന്‍റെ കാര്യത്തിലും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.

മകരം രാശി
നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കപ്പെടുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ജോലിക്കാര്യത്തിൽ ആണെങ്കിലും പഠനത്തിന്‍റെ കാര്യത്തിൽ ആയാലും നിങ്ങൾക്ക് അത് സ്വപ്നസാക്ഷാത്കാരത്തിന് വഴിവെക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങൾക്ക് വരുമാനം അൽപം കൂടുതലുള്ള ദിവസം കൂടിയായിരിക്കും. നിങ്ങൾ തന്നെ നിങ്ങളെ അല്‍പം എനർജറ്റിക്ക് ആയി വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ഡയറ്റിന്റേയും വ്യായാമത്തിന്‍റേയും കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. ജോലിക്കാര്യത്തിൽ വളരെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ കഴിവ് തെളിയിക്കുന്നതിന് വളരെയധികം അനുയോജ്യമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കുടുംബ ജീവിതത്തിൽ അൽപം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഇന്നത്തെ ദിവസത്തെ പ്രത്യേകതയായിരിക്കും. അതിലുപരി നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത പല വഴികളിലൂടെയാണ് ഉണ്ടാവുന്നത്. ശാരീരികവും മാനസികവുമായി വളരെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സ്നേഹത്തിന്‍റേതായിരിക്കും. വളരെയധികം തിരക്ക് പിടിച്ച് ജോലി ചെയ്യുന്നവരായി ഇവർ ഇന്ന് മാറുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഇവര്‍ എപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പങ്കാളിയുമായി പിരിഞ്ഞ് താമസിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തേയും പോസിറ്റീവ് ആയി കാണുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ജോലിസ്ഥലത്ത് പോസിറ്റീവ് ആയിട്ടുള്ള പല കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ച് കൊണ്ടിരിക്കണം. പുറമേ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ആരോഗ്യം അൽപം ശ്രദ്ധിക്കേണ്ടതാണ്.