For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചിച്ചായയും കഷായവും ബെസ്റ്റ് ഒറ്റമൂലി

|

ആരോഗ്യ സംരക്ഷണം എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. ലോകം മുഴുവന്‍ രോഗത്തിന് പുറകേ പായുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആരോഗ്യം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അല്‍പം പ്രതിസന്ധികള്‍ ഉള്ള കാലഘട്ടം കൂടിയാണ് എന്നതില്‍ സംശയമില്ല. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് ഇഞ്ചിച്ചായ ശീലമാക്കാവുന്നതാണ്.

കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍

ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചിച്ചായ സ്ഥിരമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ ഇഞ്ചിച്ചായ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

ഇഞ്ചിച്ചായ തയ്യാറാക്കേണ്ടത് എങ്ങനെ?

ഇഞ്ചിച്ചായ തയ്യാറാക്കേണ്ടത് എങ്ങനെ?

ഇഞ്ചിച്ചായ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം അല്‍പം വെള്ളം തിളപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് തിളച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം ഇഞ്ചി ചുരണ്ടിയിടുക. നല്ലതു പോലെ തിളപ്പിച്ചാല്‍ അല്‍പം ചായപ്പൊടി ചേര്‍ക്കാവുന്നതാണ്. ഒരുനുള്ള് ചായപ്പൊടി മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ. അതിലേക്ക് അല്‍പം നാരങ്ങ നീര് വേണമെന്നുണ്ടെങ്കില്‍ ചേര്‍ക്കാം. നിങ്ങളുടെ ഇഞ്ചിച്ചായ തയ്യാര്‍. ആരോഗ്യ സംരക്ഷണത്തിന് ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ഇഞ്ചിച്ചായ കുടിച്ചാല്‍ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ജിഞ്ചര്‍ ടീ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ ആണ് സഹായിക്കുന്നത്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണമാണ് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചിച്ചായ.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചിച്ചായ. ഇത് മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എന്നും ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സംശയിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചിച്ചായ. അതുകൊണ്ട് തന്നെ ഇതൊരു ശീലമാക്കാവുന്നതാണ്.

ജലദോഷവും പനിയും ഇല്ലാതാക്കുന്നു

ജലദോഷവും പനിയും ഇല്ലാതാക്കുന്നു

ജലദോഷവും പനിയും എല്ലാവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്‍പം ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്. ഇത് ജലദോഷത്തേയും പനിയേയും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന ഇത്തരത്തിലുള്ള അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചിച്ചായ ദിവസവും കഴിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി മുതല്‍ ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്. ഇത് നിങ്ങൡലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കാവുന്നതാണ്.

ഇഞ്ചിക്കഷായവും തയ്യാറാക്കാം

ഇഞ്ചിക്കഷായവും തയ്യാറാക്കാം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇഞ്ചിക്കഷായവും നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇഞ്ചി വെള്ളത്തില്‍ തിളപ്പിച്ച് രണ്ട് ടേബിള് സ്പൂണ്‍ മല്ലി, മൂന്ന് ടേബിള്‍ സ്പൂണ്‍ പനംചക്കര അര ടേബിള്‍ സ്പൂണ്‍ കുരുമുളക് എന്നിവ ചേര്‍ക്കണം. ഇവയെല്ലാം നല്ലതുപോലെ ചതച്ച് 300 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് പകുതിയാക്കുക. ഇതിലേക്ക് അല്‍പം ഉപ്പും കൂടി ചേര്‍ക്കേണ്ടതാണ്. ഇതിലൂടെ ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.

English summary

Strength Your Immune System With Ginger Tea

Here in this article we are discussing about strength your immune system with ginger tea. Read on.
Story first published: Wednesday, April 29, 2020, 21:04 [IST]
X
Desktop Bottom Promotion