Just In
Don't Miss
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില് കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില് മത്സരിക്കാന് സാധ്യത; അധികാരത്തിലെത്തിയാല് മന്ത്രിസ്ഥാനം
- Sports
ഗാംഗുലിക്കു വീണ്ടും നെഞ്ചുവേദന! ആശുപത്രിയില് പ്രവേശിപ്പിച്ചു- പ്രാര്ഥനയോടെ ആരാധകര്
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Movies
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്ത്തകര്
- Travel
ഹോട്ടല് ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്!! ഒന്നു ശ്രദ്ധിച്ചാല് ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോവിഡ് കാലത്തെ നോമ്പ്; ശ്രദ്ധിക്കേണ്ടത് ഇതാണ്
ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു കാലമാണ് ഇപ്പോഴുള്ളത്. കോവിഡ് എന്ന മഹാമാരി വളരെയധികം വെല്ലുവിളികള് ഉയര്ത്തി മുന്നോട്ട് പോവുന്ന ഒരു സമയമാണ് ഇത്. ആരോഗ്യപ്രവര്ത്തകരും നമ്മുടെ സര്ക്കാരും എല്ലാം കൊറോണയെ തുരത്തുന്നതിന് പെടാപാടു പെടുന്ന സമയമാണ് എന്ന കാര്യം നമ്മള് മറക്കരുത്. കൊറോണയെ തുരത്തുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. ഈ കൊറൊണക്കാലത്താണ് നോമ്പ് വന്നിരിക്കുന്നത്. കൊറോണ കാലത്ത് നോമ്പ് എടുക്കുന്നവര് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധിച്ച് വേണം ഈ മാസം നോമ്പെടുക്കുന്നതിന്.
കോവിഡിനെതിരെ പ്ലാസ്മതെറാപ്പി ഫലപ്രദമോ?
എന്തൊക്കെയാണ് നോമ്പെടുക്കുന്നവര് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നമുക്ക് നോക്കാം. ഒരു വര്ഷത്തില് ഒരു മാസം ഉണ്ടാവുന്ന മാറ്റങ്ങള്ക്ക് പെട്ടെന്ന് ഉള്ക്കൊള്ളുന്നതിന് ശരീരത്തിന് ആവുന്നില്ല. ഇത് നിങ്ങളില് എന്തൊക്കെ മാറ്റങ്ങള് ഉണ്ടാക്കുന്നുണ്ട് എന്നുള്ള കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതാണ്. കോവിഡ് കാലത്തെ നോമ്പ് എടുക്കുമ്പോള് ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഓരോ വര്ഷവും ഇസ്ലാം മതവിശ്വാസികളായവര് ചന്ദ്രമാസം മുഴുവന് 29 മുതല് 30 ദിവസം വരെ പ്രഭാതം മുതല് സൂര്യാസ്തമയം വരെ ഉപവസിക്കുന്നു. ധ്യാനത്തിനും പ്രാര്ത്ഥനയ്ക്കും സ്വയം സമര്പ്പിക്കുന്ന ആചാരത്തിന്റെ ഭാഗമായാണ് റംസാന് വ്രതം എടുക്കുന്നത്. ഭക്ഷണപാനീയങ്ങള് ഉപേക്ഷിച്ച് ആണ് നോമ്പ് പിടിക്കേണ്ടത്. എന്നാല് ഈ പകര്ച്ചവ്യാധിയുടെ സമയത്ത് നോമ്പെടുക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതായുണ്ട്. കോവിഡ് 19 എന്ന അണുബാധക്കെതിരെ പോരാടുന്നതിന് വളരെയധികം ഊര്ജ്ജം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നോമ്പ് എടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണ കാര്യത്തില്
മാക്രോ ന്യൂട്രിയന്റുകള് - കാര്ബോഹൈഡ്രേറ്റ്, പ്രോട്ടീന്, കൊഴുപ്പ്, വിറ്റാമിന് സി, ഇരുമ്പ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്, വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്, പഴങ്ങള്, പയര്വര്ഗ്ഗങ്ങള്, പയര്വര്ഗ്ഗങ്ങള് എന്നിവ ഉള്പ്പെടെ പലതരം ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം നോമ്പ് തുറക്ക് ശേഷം കഴിക്കാന് ശ്രദ്ധിക്കാവുന്നതാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധവ്യവസ്ഥയെ ബാധിച്ചേക്കാം, അതിനാല് 'എനര്ജി ബാലന്സില്' തുടരുന്നതിലൂടെ ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കാന്.

നിര്ജ്ജലീകരണം
നിര്ജ്ജലീകരണം സംഭവിക്കുന്നതിലും ചില അപകടസാധ്യതകളുണ്ട്, കാരണം ഇത് നിങ്ങളുടെ ശരീരത്തില് വളരെയധികം അപകടങ്ങള് ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിച്ചില്ലെങ്കില് അത് കൂടുതല് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല് മതിയായ ഉറക്കവും വ്യായാമവും ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ തന്നെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്ത്താന് ശ്രദ്ധിക്കേണ്ടതുമാണ്. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൈകഴുകുക
നോമ്പ് ആണെങ്കിലും പുറത്ത് പോയി വന്നാല് ഇടക്കിടെ കൈ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില് അത് കൂടുതല് അപകടങ്ങള് നിങ്ങളെ തേടിയെത്തുന്നുണ്ട്. കെകഴുകുന്നതിലൂടെയും അപകടസാധ്യതയുള്ളവര് വീട്ടില് തന്നെ തുടരുന്നതിലൂടെയും അപകടസാധ്യത ഒഴിവാക്കാനാകും. ഗുരുതര പ്രത്യാഘാതത്തിലേക്ക് എത്തിക്കാതിരിക്കുന്നതിനും കൈകഴുകുന്നതിലൂടെ നമുക്ക് സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

രോഗബാധയുള്ളവര് നോമ്പെടുക്കുമ്പോള്
കോവിഡ് -19 ഉള്ളവര് ഉള്പ്പെടെ അസുഖമുള്ളവരെ നോമ്പില് നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോവിഡ് 19 ഉള്ളവരില് പെട്ടെന്ന് നിര്ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് നോമ്പ് എടുക്കുന്നതിന് തടസ്സമായി മാറുന്നുണ്ട്. ഇവര് ഇടക്കിടക്ക് വെള്ളം കുടിക്കേണ്ടതും മരുന്നു കഴിക്കേണ്ടതുമായ അവസ്ഥകള് ഉണ്ട്. സങ്കീര്ണതകളുള്ള പ്രമേഹം പോലുള്ള ചില ദീര്ഘകാല അവസ്ഥയുള്ള ആളുകള്ക്കും നോമ്പ് എടുക്കുന്നത് നിര്ബന്ധമുള്ള കാര്യമല്ല. എന്നാല് ഇത്തരത്തിലുള്ള തീരുമാനം തികച്ചും വ്യക്തിപരമാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. ഇവര് ഭക്ഷണ കാര്യത്തില് വളരെധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ആരോഗ്യപ്രവര്ത്തകര്
നോമ്പിന്റെ കാര്യത്തില് ആരോഗ്യപ്രവര്ത്തകര് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. ഇവരില് കോവിഡ് -19 രോഗികള്ക്ക് പരിചരണം നല്കുന്നതിന് ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥര് ആവശ്യമാണ്. ഇവര്ക്കും രോഗം ബാധിക്കുന്നതിനും രോഗസാധ്യതക്കും ഉള്ള അവസ്ഥ വളരെ കൂടുതലാണ്. ഇവരിലും പെട്ടെന്ന് നിര്ജ്ജലീകരണം സംഭവിക്കാമെന്നും പിപിഇ, ലോംഗ് ഷിഫ്റ്റുകള് എന്നിവ ധരിക്കുന്നതുമൂലം ഇവര് വളരെയധികം തളര്ച്ച അനുഭവിക്കാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ഇവര്ക്ക് നോമ്പെടുക്കുക എന്നുള്ളത് വളരെയധികം കഠിനമായ ഒന്നായിരിക്കും. എങ്കിലും വ്യക്തിപരമായി ഇവര്ക്ക് അതിനുള്ള ആരോഗ്യമുണ്ടെങ്കില് നോമ്പെടുക്കാവുന്നതാണ്.

ഉപവാസം നല്ലതോ?
ഉപവാസം നല്ലതാണോ ചീത്തയാണോ എന്നുള്ളതാണ് മറ്റൊരു കാര്യം. ഒരു ദിവസം ആവശ്യത്തിന് കലോറി കഴിക്കാത്തത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെങ്കിലും, രോഗപ്രതിരോധവ്യവസ്ഥയില് പ്രശ്നങ്ങള് ഉണ്ടാക്കുന്നില്ല. ഉപവാസ സമയത്ത് ചില രോഗപ്രതിരോധ പ്രതികരണങ്ങളെ അടിച്ചമര്ത്താന് കഴിയുന്ന കോര്ട്ടിസോള് എന്ന സ്ട്രെസ് ഹോര്മോണ് ഉപവാസം പുറത്തുവിടുന്നു. റമദാനില് ഇടയ്ക്കിടെയുള്ള ഉപവാസം ശരീരത്തിന്റെ പുനരുജ്ജീവന പ്രക്രിയയെ വേഗത്തിലാക്കുമെന്നും പഴയ കോശങ്ങള് മരിക്കാനും പുതിയവ ഉണ്ടാവുന്നതിനും സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.