For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയെല്ലാം കഴിച്ചാൽ ഏത് മെലി‍ഞ്ഞ പുരുഷനും തടിക്കും

|
High Calorie Foods To Gain Weight Fast and Safely | Boldsky Malayalam

ആരോഗ്യത്തിന്‍റെ കാര്യത്തിൽ എന്നും പുതിയ പുതിയ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ആൾക്കാരായി നാം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ ഇല്ലാതാക്കുന്നത്. കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങൾ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

Most read: മൂത്തപ്രമേഹം,കൊളസ്ട്രോൾ;അടതാപ്പ് വേവിച്ച് കഴിക്കാംMost read: മൂത്തപ്രമേഹം,കൊളസ്ട്രോൾ;അടതാപ്പ് വേവിച്ച് കഴിക്കാം

ചിലർക്ക് എത്ര ഭക്ഷണം കഴിച്ചാലും തടിക്കുന്നില്ല എന്ന പരാതിയായിരിക്കും. എന്നാൽ എന്തുകൊണ്ടാണ് തടിക്കാത്തത് എന്നത് പലർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും തടിക്കുന്നതിന് വേണ്ടി ഓരോ തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് കൂട്ടുന്നവരാണ് പലരും. എന്നാൽ പലപ്പോഴും ഇത് വർക്കൗട്ടാവുന്നില്ല എന്ന കാര്യമാണ് സത്യം.

തടിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം മാറ്റേണ്ടത് ഭക്ഷണ ശീലം തന്നെയാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഉപകാര പ്രദമാവുന്ന തരത്തിലാണ് മാറ്റിയെടുക്കേണ്ടത്. അതിന് വേണ്ടി കലോറി കൂടുതലുള്ള ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

പീനട്ട് ബട്ടർ

പീനട്ട് ബട്ടർ

പീനട്ട് ബട്ടർ നല്ല ആരോഗ്യകരമായ ഒരു ചോയ്സ് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ 20 ശതമാനം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രോട്ടീൻ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങൾക്ക് തടി വര്‍ദ്ധിപ്പിക്കുന്നതിനും മസിലുകൾ വരുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പ്രോട്ടീൻ കലവറയാണ് പീനട്ട് ബട്ടർ. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് തടി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

പാൽ

പാൽ

ദിവസവും പാൽ കുടിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. പാൽ കുടിക്കുന്നതിലൂടെ അത് ആരോഗ്യസംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. കൊഴുപ്പ് കൂടുതലുള്ള പാൽ കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളിൽ എനർജി നൽകുകയും എല്ലിനും മസിലിനും കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ആരോഗ്യ സംരക്ഷണം വളരെയധികം ഫലപ്രദമായി നടക്കുന്നുണ്ട്. അമിതവണ്ണം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാനും പാൽ സഹായിക്കുന്നുണ്ട്. എന്നാൽ തടിയില്ലാത്തവർക്ക് തടിക്കുന്നതിനും പാല്‍ സഹായിക്കുന്നുണ്ട്.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

നേന്ത്രപ്പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന് എടുത്ത പറയേണ്ട ആവശ്യമില്ല. ഇത് സ്ഥിരമായി കഴിക്കുന്നതും നിങ്ങൾക്ക് തടി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ നേന്ത്രപ്പഴം നെയ്യിൽ പൊരിച്ചോ അല്ലെങ്കിൽ പുഴുങ്ങിയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നല്ല സ്റ്റാമിന വർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്.

 വെണ്ണയും നെയ്യും

വെണ്ണയും നെയ്യും

ഇത്രയധികം പോഷകങ്ങളും കാൽസ്യവും നിറഞ്ഞ മറ്റൊരു ഓപ്ഷൻ ഇല്ല തടിക്കാൻ, കാരണം വെണ്ണയും നെയ്യും കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ ആരോഗ്യകരമായ ഫാറ്റ് ഉത്പാദിപ്പിക്കുന്നു. ഇത് നിങ്ങൾക്ക് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിലൂടെ തടി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും മികച്ചതാണ് നെയ്യും വെണ്ണയും.

റെ‍ഡ് മീറ്റ്

റെ‍ഡ് മീറ്റ്

റെഡ് മീറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. എന്നാൽ ഇത് അമിതമായി കഴിക്കുമ്പോൾ അത് പലപ്പോഴും കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രസ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ അൽപം റെഡ് മീറ്റ് കഴിക്കുന്നതിലൂടെ അത് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ബെസ്റ്റ് അനിമൽ പ്രോട്ടീൻ ആണ് റെ‍ഡ് മീറ്റിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് പേശികളുടെ ആരോഗ്യത്തിനും വളർച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് കഴിക്കുന്നതും നിങ്ങൾക്ക് തടിക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. ഇതില്‍ ധാരാളം സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ആരോഗ്യത്തിനും ഊർജ്ജത്തിനും ഗുണങ്ങള്‍ ധാരാളമാണ് ലഭിക്കുന്നത്. ഉരുളക്കിഴങ്ങ് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നത് കൊണ്ട് തന്നെ ഒരു കാരണവശാലും കൂടുതൽ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ആവക്കാഡോ

ആവക്കാഡോ

ആവക്കോഡോ ഉപയോഗിക്കുന്നതിലൂടെ അതും നിങ്ങളിൽ തടിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ വിറ്റാമിൻ കെ, ഇ, എ, സി എന്നിവയും മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ആവക്കാഡോയിൽ. ഇത് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല നല്ല ആരോഗ്യമുള്ള കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് അമിതവണ്ണം ഇല്ലാതാക്കി ആരോഗ്യമുള്ള കൊഴുപ്പ് വർദ്ധിപ്പിച്ച് തടിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 തൈര്

തൈര്

തൈര് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തൈര് ദിവസവും കഴിക്കുന്നത് നിങ്ങളിൽ ശരിയായ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും നല്ല ആരോഗ്യകരമായ തടി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യകരമായ തടി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഇത് ദിവസവും കഴിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് മുകളില്‍ പറഞ്ഞ ഭക്ഷണങ്ങൾ സ്ഥിരമാക്കാവുന്നതാണ്.

English summary

high calorie foods to gain weight fast and safely

In this article we have listed some of the high calorie foods to gain weight fast and safely. Read on.
X
Desktop Bottom Promotion