For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറയല്‍, രുചിയില്ലായ്മ; കോവിഡ് പുതിയ ലക്ഷണങ്ങള്‍

|

കൊറോണ വൈറസ് അപകടകരമായ തോതില്‍ പടരുന്നതിനിടയില്‍ പല പല പുതിയ രോഗലക്ഷണങ്ങളും ഉയര്‍ന്നുവരികയാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പനിയുടേതിനു സമാനമായ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരുന്നതെങ്കിലും ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി പുതിയ രോഗലക്ഷണങ്ങളും കൊറോണ വൈറസ് ബാധയുടെ സാധ്യതയാവാം എന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഈ പുതിയ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവ് തീര്‍ത്തും പ്രവചനാതീതമായിരിക്കുകയാണ്.

Most read: അത്താഴം വൈകിയാല്‍ അപകടം നിരവധി

14 അല്ലെങ്കില്‍ 28 ദിവസം എന്നായിരുന്നു ആദ്യ ഘട്ടങ്ങളിലെ നിരീക്ഷണമെങ്കില്‍ ഇപ്പോള്‍ ഇത്രയും ദിവസത്തിനപ്പുറവും ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതിയാണ് ആളുകളില്‍. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിനടുത്തെത്തി. ലോകത്താകമാനം രോഗികള്‍ മൂന്നു ദശലക്ഷത്തിലധികവുമായി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ വലിയൊരു ശതമാനവും ലക്ഷണങ്ങളില്ലാത്തവയാണ്. അടിസ്ഥാനപരമായി ഇതിനര്‍ത്ഥം ഈ രോഗബാധിതരായ ആളുകള്‍ സാധാരണ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നാണ്.

കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍

കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍

കൂടുതല്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ വെളിച്ചത്തുവരുമ്പോള്‍, പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തുന്നു. ഇത് അതിവേഗം വര്‍ദ്ധിക്കുന്ന വ്യാപന നിരക്കിനെക്കുറിച്ച് ആളുകളെ ആശങ്കപ്പെടുത്തുന്നു. ഇതിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ ദിവസം സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) പുതിയ ഏതാനും കോവിഡ് രോഗലക്ഷണങ്ങള്‍ പുറത്തുവിട്ടു. പുതിയ ലക്ഷണങ്ങളുടെ വിവരങ്ങള്‍ ഇതാ:

മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക

മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക

കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് ഗന്ധം അല്ലെങ്കില്‍ സംവേദനം നഷ്ടപ്പെടുന്നത്. ഒരു വ്യക്തിക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴോ ഒരു വ്യക്തിക്ക് മൂക്ക് തടസ്സമുണ്ടാകുമ്പോഴോ അല്ലെങ്കില്‍ പ്രായമാകുമ്പോഴോ സാധാരണയായി മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നു. മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടനിലെ രോഗികളില്‍ ഈ ലക്ഷണം കൂടുതലായി കണ്ടുവന്നിരുന്നു. കൂടാതെ, രോഗികള്‍ അറിയാതെ തന്നെ വലിയ തോതില്‍ അണുബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നിട്ടുണ്ടാകുമെന്നും കരുതുന്നു.

Most read: കോവിഡ് 19: കാന്‍സര്‍ ബാധിതര്‍ അറിയേണ്ട കാര്യങ്ങള്‍

കഠിനമായ വിറയല്‍

കഠിനമായ വിറയല്‍

വിറയല്‍ സാധാരണയായി ഒരു ചെറിയ പ്രശ്‌നമായി തള്ളിക്കളഞ്ഞേക്കാമെങ്കിലും, നിങ്ങള്‍ മറ്റ് കൊറോണ വൈറസ് ലക്ഷണങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ആശങ്കയുണ്ടാക്കും. തീവ്രമായ വിറയലോടൊപ്പം ഒരു കാരണവുമില്ലാതെ തണുപ്പ് അനുഭവപ്പെടുന്നത് കോവിഡ്19 ന്റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു. ഇത്തരത്തില്‍ കടുത്ത തണുപ്പും വിറയലും കാരണം പല്ല് കടിച്ചു പൊട്ടിക്കാന്‍ വരെ ഇടയായ ഒരു കൊറോണബാധിതനില്‍ നിന്നാണ് ഈ ലക്ഷണം വെളിവായത്.

പേശി വേദന

പേശി വേദന

പല രോഗികളിലും, പ്രത്യേകിച്ച് പ്രായമായവരില്‍ കൊറോണ വൈറസിന്റെ സ്ഥിരമായ ലക്ഷണമായി മ്യാല്‍ജിയ(പേശികള്‍ക്കും സന്ധികള്‍ക്കും ചുറ്റുമുള്ള വേദന) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യു.എസിലുടനീളമുള്ള 14.8% രോഗികളെയും പേശി വേദന ബാധിക്കുന്നതായി കണ്ടെത്തി, ഇത് രോഗം പടരുന്നതിന്റെ പുതിയ പ്രഭവ കേന്ദ്രത്തിലുമാണ്. ടിഷ്യൂകളെയും കോശങ്ങളെയും വൈറസ് ആക്രമിക്കുകയും കോശജ്വലന പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമ്പോള്‍ പേശിവേദന സംഭവിക്കുന്നു. ശരീരം നിഷ്‌ക്രിയത്വത്തിലൂടെ കടന്നുപോകുമ്പോള്‍ കാഠിന്യവും വേദനയും അനുഭവപ്പെടുന്നു. എന്നിരുന്നാലും, വൈറസ് കഠിനമായി ബാധിച്ചെന്ന് ഉറപ്പാക്കിയവരിലാണ് ഇതുവരെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. നേരിയ തോതിലുള്ള അണുബാധയുള്ളവരില്‍ ഈ ലക്ഷണം കാണപ്പെടുന്നില്ല.

തലവേദന

തലവേദന

ജലദോഷം അനുഭവിക്കുമ്പോള്‍ തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കൊറോണ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാം. പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, കണ്‍പോളകള്‍ക്കും ചുറ്റുമുള്ള വേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നതിനൊപ്പം തലവേദന വരുന്നത് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളിലൊന്നായി വിലയിരുത്തിയിട്ടുണ്ട്.

Most read: കോവിഡ്19: ആന്റിബോഡി ടെസ്റ്റ് ഫലപ്രദമോ?

ചെങ്കണ്ണ്

ചെങ്കണ്ണ്

കൊറോണ വൈറസ്, കണ്‍ജങ്ക്റ്റിവിറ്റിസിലേക്ക് അഥവാ ചെങ്കണ്ണിലേക്ക്(പിങ്ക് ഐ അണുബാധ) കാരണമാകുമെന്ന ആശങ്ക അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. അതായത് ശ്വാസകോശ തുള്ളികളിലൂടെ മാത്രമല്ല, മൂക്കൊലിപ്പ്, കണ്‍ ദ്രാവകങ്ങള്‍ എന്നിവയിലൂടെയും വൈറസ് പടരാന്‍ ഇടയാകുന്നു. അടുത്തിടെ ഒരു പഠനത്തില്‍ ഒരു കോവിഡ് 19 രോഗിക്ക് ചെങ്കണ്ണ് വരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

തൊണ്ടവേദന

തൊണ്ടവേദന

കൊറോണ വൈറസ് ബാധിച്ചാല്‍ രോഗികളില്‍ അത് ചുമയ്ക്ക് കാരണമാക്കുന്നു. അന്ന് മാത്രമല്ല, അതിന്റെ അസാധാരണമായ ലക്ഷണങ്ങളിലൊന്ന് വരണ്ട ചുമയുടെ സാന്നിധ്യവുമാാണ്. ഈ സാഹചര്യത്തില്‍, കൊറോണ വൈറസ് ശ്വാസകോശ വ്യവസ്ഥയെ ആക്രമിക്കുമ്പോള്‍ സംഭവിക്കുന്നതണിതൊക്കെ. കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60% പേരിലും തൊണ്ടവേദനയും വരണ്ട ചുമയും സാധാരണ ലക്ഷണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Most read: കുരങ്ങു പനി; നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

മുന്നറിയിപ്പ്

മുന്നറിയിപ്പ്

കൊറോണ വൈറസ് ഭയാനകമായ തോതില്‍ ലോകത്ത് പടരുകയാണ്. ആളുകളുടെ ലക്ഷണങ്ങള്‍ അവരുടെ പ്രായം, ആരോഗ്യം, മുമ്പുണ്ടായിരുന്ന രോഗാ അവസ്ഥകള്‍, തീവ്രത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. രോഗലക്ഷണങ്ങള്‍ക്കായി ശ്രദ്ധിക്കേണ്ടതും അണുബാധയുടെ വ്യാപനത്തിന് കാരണമാകുന്ന സമ്പര്‍ക്കം ഒഴിവാക്കുന്നതും വ്യക്തിശുചിത്വം പാലിക്കേണ്ടതും ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും പ്രധാനമാണ്.

English summary

Coronavirus Symptoms: CDC Adds New Symptoms to Covid-19 List

Loss of smell or sensation was one of the most prominent atypical symptoms which came to be associated with COVID-19. Read on the new list of coronavirus symptoms.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X