For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശാര്‍ബുദം: മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ശരീരം കാണിക്കും ലക്ഷണം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാണ് ക്യാന്‍സര്‍. ശ്വാസകോശാര്‍ബുദം ഇത്തരത്തില്‍ വളരെയധികം അപകടമുണ്ടാക്കുന്നതാണ്. കാരണം ഏത് സമയത്തും ആരിലും ഈ രോഗാവസ്ഥ പിടിപെടാം എന്നതാണ് സത്യം. ശ്വാസകോശാര്‍ബുദം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശ്വാസകോശത്തിലാണ് ആരംഭിക്കുന്നത്. എന്നാല്‍ രോഗത്തെ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ പലപ്പോഴും അത് ഗുരുതരാവസ്ഥയിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Advanced Lung Cancer

ശ്വാസകോശത്തിനും ചുറ്റുമുള്ള ലിംഫ് നോഡുകള്‍ക്കും അപ്പുറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ (മെറ്റാസ്റ്റാസൈസ്) ശക്തമായ സാധ്യതയുണ്ട്. അത് ഏത് ക്യാന്‍സറും കൃത്യ സമയത്ത് രോഗ നിര്‍ണയം നടത്തിയില്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നു. ഇതിനെ എങ്ങനം കൃത്യസമയത്ത് രോഗനിര്‍ണയം ചെയ്യപ്പെടാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

വ്യത്യസ്ത ശ്വാസകോശ അര്‍ബുദങ്ങള്‍

വ്യത്യസ്ത ശ്വാസകോശ അര്‍ബുദങ്ങള്‍

വിവിധ തരത്തിലുള്ള ശ്വാസകോശ അര്‍ബുദങ്ങള്‍ ഉണ്ട്. അത് അഡ്വാന്‍സ്ഡ് സ്‌റ്റേജിലാണ് ഇവയെല്ലാം പലപ്പോഴും തിരിച്ചറിയുന്നത്. പുകവലിക്കുന്നവരിലും പുകവലിക്കാത്തവരിലും ഗുരുതരമായ അവസ്ഥയുണ്ടാക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ട്. ഏകദേശം 85% ശ്വാസകോശ അര്‍ബുദങ്ങളും നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദങ്ങളാണ്. ശേഷിക്കുന്ന കേസുകളില്‍ ചെറിയ സെല്‍ ശ്വാസകോശ അര്‍ബുദമാണ്. ഇതില്‍ നോണ്‍- സ്‌മോള്‍ സെല്‍ ശ്വാസകാശാര്‍ബുദങ്ങളില്‍ പലപ്പോഴും പല വിധത്തിലുള്ള ഉപവിഭാഗങ്ങളും ഉണ്ട് എന്നതാണ് സത്യം. അവ ഏതൊക്കെയെന്ന് നോക്കാം.

ശ്വാസകോശ അഡിനോകാര്‍സിനോമ

ശ്വാസകോശ അഡിനോകാര്‍സിനോമ

മുമ്പ് ബ്രോങ്കോഅല്‍വിയോളാര്‍ കാര്‍സിനോമ (ബിഎസി) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ തരത്തിലുള്ള ക്യാന്‍സര്‍ ഏകദേശം 40% നോണ്‍-സ്‌മോള്‍ സെല്‍ ലംഗ് കാന്‍സര്‍ ട്യൂമറുകള്‍ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും സ്ത്രീകള്‍, പുകവലിക്കാത്തവര്‍, യുവാക്കള്‍ എന്നിവരെയാണ് അഡിനോകാര്‍സിനോമ ബാധിക്കുന്നത്.

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ

സ്‌ക്വാമസ് സെല്‍ കാര്‍സിനോമ

ഈ ശ്വാസകോശാര്‍ബുദം ആരംഭിക്കുന്നത് ശ്വാസകോശത്തിന്റെ ടിഷ്യൂകളിലാണ്. ഇത്തരത്തിലുള്ള നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദത്തിന്റെ ഏകദേശം 30% ഈ വിധത്തിലാണ് ഉണ്ടാവുന്നത്. ചില സമയങ്ങളില്‍ ഇത് എപ്പിഡെര്‍മോയിഡ് കാര്‍സിനോമ എന്നും അറിയപ്പെടുന്നു.

ലാര്‍ജ് സെല്‍ കാര്‍സിനോമ

ലാര്‍ജ് സെല്‍ കാര്‍സിനോമ

ഇത് അല്‍പം കൂടി ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ശ്വാസകോശത്തിന്റെ മധ്യഭാഗത്ത് ആരംഭിക്കുന്ന ഈ മുഴകള്‍ പലപ്പോഴും പുകവലിക്കാരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ചെറിയ കോശങ്ങളല്ലാത്ത ശ്വാസകോശ അര്‍ബുദങ്ങളില്‍ 10% ഇവയാണ്. ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍ അതിഭീകരമായ ഗുരുതരമായ അപകടമുണ്ടാക്കുന്നതാണ്. ഇനി ഇവയുടെ വിവിധ ഘട്ടങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഘട്ടങ്ങള്‍

ഘട്ടങ്ങള്‍

വിവിധ ഘട്ടങ്ങളായാണ് ഏത് ക്യാന്‍സറിനേയും തിരിക്കുന്നത്. ഇതില്‍ 3 ബി അല്ലെങ്കില്‍ 4 ഘട്ടത്തില്‍ എത്തിയ ക്യാന്‍സറിന് സാധാരണയായി പ്രയോഗിക്കുന്ന പദമാണ് അഡ്വാന്‍സ്ഡ് ശ്വാസകോശ അര്‍ബുദം. പലപ്പോഴും രോഗനിര്‍ണയം നടത്തുമ്പോള്‍ 17.6% നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ കാന്‍സറുകള്‍ ഇതിനകം 3B ഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്. ഘട്ടം 1, 2, അല്ലെങ്കില്‍ 3A മുഴകളുടെ വളര്‍ച്ചയുടെ ഫലമായാണ് കണക്കാക്കുന്നത്.

സ്റ്റേജ് 3 ബി

സ്റ്റേജ് 3 ബി

ഇത് അല്‍പം അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദങ്ങള്‍ നെഞ്ചിന്റെ മറുവശത്തുള്ള ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുകയോ അല്ലെങ്കില്‍ ഇവ കോളര്‍ബോണിന് സമീപത്തേക്ക് മാറുകയോ ഹൃദയം പോലുള്ള ആന്തരാവയവങ്ങളിലേക്ക് എത്തുകയോ ശരീരത്തിന്റെ ഘടനയെ ആക്രമിക്കുകയോ ചെയ്യുന്ന വലുപ്പമുള്ള മുഴകളെയാണ് പറയുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഏത് വലിപ്പത്തിലുള്ള മുഴകളും ഉണ്ടായിരിക്കാം. ഇത് പ്രൈമറി ട്യൂമറായി മാറുന്നതിനുള്ള സാധ്യതയെയാണ് ഇവിടെ വിശദീകരിക്കുന്നതും. കൂടാതൈ ഇവ നെഞ്ചിലെ അറയിലും ചുറ്റുമുള്ള പ്രത്യേക ടിഷ്യൂകളിലേക്കും വ്യാപിക്കുന്നു.

സ്റ്റേജ് 4

സ്റ്റേജ് 4

സ്റ്റേജ് 4 നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ അര്‍ബുദങ്ങള്‍ ശ്വാസകോശങ്ങളെ അതിന്റെ പാളികള്‍ക്കിടയിലുള്ള ഇടത്തിലേക്കോ ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്കോ പടരുന്ന തരത്തിലുള്ള മുഴകളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ഒരു ഘട്ടത്തില്‍ ശ്വാസകോശ അര്‍ബുദം എല്ലുകളിലേക്കോ കരളിലേക്കോ തലച്ചോറിലേക്കോ അഡ്രീനല്‍ ഗ്രന്ഥികളിലേക്കോ പടരുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. വളരെയധികം അപകടകരമായ ഘട്ടമാണ് ഇതുണ്ടാക്കുന്നത് എന്നതാണ് സത്യം.

അര്‍ബുദ ലക്ഷണങ്ങള്‍

അര്‍ബുദ ലക്ഷണങ്ങള്‍

നിങ്ങളില്‍ ശ്വാസകോശ അര്‍ബുദം അതിന്റെ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ഘട്ടത്തിലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ അല്‍പ അപകടകരമായ അവസ്ഥയിലുള്ളതാണ് എന്നതാണ് സത്യം. ഇവ മറ്റ് ശരീരഭാഗങ്ങളേയും ഈക്രമിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ലക്ഷണങ്ങള്‍ പുറത്ത് വരുന്നത്. അവയില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുന്നത് എന്ന് നോക്കാം. ശ്വാസകോശ സംബന്ധിയായ സാധാരണ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം. വിട്ടുമാറാത്ത ചുമ, ചുമക്കുമ്പോള്‍ രക്തം പുറത്തേക്ക് വരുന്നത്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ഇടക്കിടെ ഉണ്ടാവുന്ന അണുബാധകള്‍ എന്നിവയാണ് സാധാരാണ ലക്ഷണങ്ങള്‍.

 അഡ്വാന്‍സ്ഡ് ലക്ഷണങ്ങള്‍

അഡ്വാന്‍സ്ഡ് ലക്ഷണങ്ങള്‍

എന്നാല്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ നിങ്ങളിലെ രോഗം വഷളാവുമ്പോള്‍ ശരീരം അതിനനുസരിച്ചുള്ള ലക്ഷണങ്ങള്‍ കൂടി കാണിക്കുന്നു. അതില്‍ ക്ഷീണം, അമിതമായി ശരീരഭാരം കുറയുന്നു, വിശപ്പില്ലായ്മ എന്നിവയെല്ലാം ഉണ്ടാവുന്നു. കൂടാതെ വയറുവേദനയും മഞ്ഞപ്പിത്തവും, തലവേദന, സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍, ഓര്‍മ്മക്കുറവ്, ബലഹീനത, പുറം, തോളുകള്‍, നെഞ്ച് എന്നീ ഭാഗങ്ങളില്‍ വേദന എന്നിവയെല്ലാം അപകടകരമായി മാറുന്ന രോഗലക്ഷണങ്ങള്‍ തന്നെയാണ്.

രോഗനിര്‍ണയം

രോഗനിര്‍ണയം

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ ഉടനെ തന്നെ രോഗനിര്‍ണയം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അഡ്വാന്‍സ്ഡ് സ്‌റ്റേജില്‍ ആണെങ്കില്‍ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. രോഗത്തിന്റെ ആദ്യ പരിശോധന എന്ന് പറയുന്നത് ഒരു എക്‌സ്-റേ അല്ലെങ്കില്‍ കംപ്യൂട്ടഡ് ടോമോഗ്രാഫി (സിടി) സ്‌കാന്‍ നടത്തുകയാണ്. ഇതിലൂടെ നിങ്ങള്‍ക്ക് രോഗത്തിന്റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നാല്‍ ഇത് അര്‍ബുദമാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ ശ്വാസകോശ ബയോപ്‌സി ചെയ്യാവുന്നതാണ്. രോഗത്തെ എത്രയും പെട്ടെന്ന് ചികിത്സിക്കുക കണ്ടെത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന ഏത് മാറ്റവും അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിനും തുടര്‍ചികിത്സകള്‍ക്കും അലംഭാവം കാണിക്കരുത്.

ഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താംഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താം

ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരാവസ്ഥ: അശ്രദ്ധ അപകടംദഹനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരാവസ്ഥ: അശ്രദ്ധ അപകടം

English summary

Advanced Lung Cancer: Types, Symptoms And Stages In Malayalam

Here in this article we are discussing about the advanced lung cancer types, symptoms and stages in malayalam. Take a look.
Story first published: Saturday, November 26, 2022, 11:00 [IST]
X
Desktop Bottom Promotion