For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല അസല്‍ മരുന്നാണ് കോലിഞ്ചി, അറിയൂ,

നല്ല അസല്‍ മരുന്നാണ് കോലിഞ്ചി, അറിയൂ,

|

ആരോഗ്യത്തിന് സഹായിക്കുന്ന പല തരം പ്രകൃതി ദത്ത മരുന്നുകളുമുണ്ട്. ഒരു പ്രത്യേക ഗുണം കണക്കാക്കിയാണ് നാം ഇവ വാങ്ങുന്നതെങ്കിലും പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ചിലത്.

ഇഞ്ചി പൊതുവേ പാചകത്തിന് ചേരുവയായി ഉപയോഗിയ്ക്കുമെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചു നില്‍ക്കുന്നതാണ്. വയറിന്റെ ആരോഗ്യത്തിനു മുതല്‍ തടി കുറയ്ക്കാന്‍ വരെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ചേരുവ വരെയാണ് ഇത്.

ഇഞ്ചിയില്‍ തന്നെ പെട്ട പല തരം സാധനങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് കോലിഞ്ചി അഥവാ മലയിഞ്ചി എന്നറിയപ്പെടുന്നത്. ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഇത പണ്ടു കാലം മുതല്‍ തന്നെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിയ്ക്കാറുണ്ട്.

മലയിഞ്ചിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമായ ഒന്നാണ് കോലിഞ്ചി. ഗ്യാസ്ട്രിക് ക്യാന്‍സര്‍, ലുക്കീമിയ, മെലോനോമ, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍, ലിവര്‍ ക്യാന്‍സര്‍, ബൈല്‍ ഡക്ട് ക്യാന്‍സര്‍ തുടങ്ങിയ പല ക്യാന്‍സറുകള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് , ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് സഹായകമാകുന്നത്. ഇത് ഡിഎന്‍എയെ ക്യാന്‍സര്‍ കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഇതിലെ ഗലാനിന്‍ എന്നൊരു ഫ്‌ളേവനോയ്ഡ് ക്യാന്‍സര്‍ തടയുന്നതില്‍ ഏറെ സഹായകമാകുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഇത് ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം നല്ല പോലെ നടക്കുന്നതിനു സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ നല്ലതുമാണ്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിലെ ഫൈറ്റോകെമിക്കലുകളാണ് ഇതിന് ഈ പ്രയോജനം നല്‍കുന്നത്. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ലൊരു മരുന്നാണിത്. ഇത് സലൈവറി, ഡൈജെസ്റ്റീവ് ആസിഡുകള്‍ കുറയ്ക്കുന്നു.

വാതം

വാതം

വാതം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിലെ ജിഞ്ചറോളുകള്‍ പോലെയുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളാണ് ഈ ഗുണം നല്‍കുന്നത്. പ്രത്യേകിച്ചും സന്ധിവാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് കോലിഞ്ചി അഥവാ മലയിഞ്ചി. ഇത് കാര്‍ഡിയാക് കോണ്‍ട്രാക്ഷനുകള്‍ നിയന്ത്രിയ്ക്കുകയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ബ്ലഡ് ലിപിഡ്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മലയിഞ്ചി അഥവാ കോലിഞ്ചി. ഫാറ്റി ആസിഡ് സിന്തസിസ് നിയന്ത്രിച്ചാണ് കോലിഞ്ചി ഈ പ്രത്യേക ഗുണം നല്‍കുന്നത്. ട്രൈ ഗ്ലിസറൈഡുകളുടെ നിയന്ത്രണത്തിനും ഇത് ഏറെ നല്ലതാണ്.

ആസ്തമ

ആസ്തമ

ആസ്തമ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മലയിഞ്ചി അഥവാ കോലിഞ്ചി. ഇതിന്റെ ആന്റിപ്ലാസ്‌മോഡിക് ഗുണമാണ് ഈ പ്രത്യേക പ്രയോജനം നല്‍കുന്നത്. ഇത് ശ്വാസകോശത്തിന്റെ കോശങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

പുരുഷ വന്ധ്യത

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഈ കോലിഞ്ചി. പുരുഷ ബീജത്തിന്റെ എണ്ണത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണിത്. ഇതിന്റെ ഉപയോഗം ബീജത്തിന്റെ ചലന ശേഷി മൂന്നു മടങ്ങാകാന്‍ സഹായിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

നല്ലൊരു ആന്റിഓക്‌സിഡന്റ്

നല്ലൊരു ആന്റിഓക്‌സിഡന്റ്

നല്ലൊരു ആന്റിഓക്‌സിഡന്റ് ആയതു കൊണ്ടു തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് മലയിഞ്ചി അഥവാ കോലിഞ്ചി. ഇതിലെ പോളി സാക്കറൈഡുകളാണ് ഈ ഗുണം നല്‍കുന്നത്. എച്ച്‌ഐവിയ്ക്കു പോലും ഫലപ്രദമായ ഒന്നാണ് ഇതെന്നു തെളിഞ്ഞിട്ടുണ്ട്.

പനി

പനി

പനി കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് ഇത്. പനി വരുന്നതു തടയാനും നല്ലതാണ്. ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളാണ് സഹായിക്കുന്നത്. കോള്‍ഡിനും ചുമയ്ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്.

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരു പോലെ നല്ലതാണ് കോലിഞ്ചി. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിനു നല്ലതാണ്. താരന്‍ പോലുള്ള മുടി പ്രശ്‌നങ്ങള്‍ക്ക് ഇതു ന്‌ല്ലൊരു മരുന്നാണ്.

സാധാരണ ഇഞ്ചി

സാധാരണ ഇഞ്ചി

സാധാരണ ഇഞ്ചി ഉപയോഗിയ്ക്കുന്നതു പോലെ തന്നെ ഇതുപയോഗിയ്ക്കാം. ഇതിന്റെ നീരെടുത്ത് ഉപയോഗിയ്ക്കാം. വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. ഭക്ഷണത്തില്‍ അരിഞ്ഞിടാം.

Read more about: health
English summary

Health Benefits Of Galangal Kolingy

Health Benefits Of Galangal Kolingy, Read more to know about,
Story first published: Wednesday, February 27, 2019, 12:10 [IST]
X
Desktop Bottom Promotion