For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം

പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം

|

ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍, പ്രായം കുറവെന്നു കേള്‍ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ആരും തന്നെയുണ്ടെന്നു തോന്നുന്നില്ല. ഇക്കാര്യത്തില്‍ പുരുഷനും സ്ത്രീയുമൊന്നും വ്യത്യസ്തരുമല്ല. പ്രായക്കുറവിനായി ഏറെ വഴികള്‍ തേടുന്നതിനു പുറകിലെ രഹസ്യവും ഇതു തന്നെയാണ്.

ചര്‍മത്തിന്റെ പ്രായക്കുറവ് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മസംരക്ഷണം, കഴിയ്ക്കുന്ന ഭക്ഷണം, ആരോഗ്യകരമായ ജീവിത രീതികള്‍ എന്നിങ്ങളെ പല ഘടകങ്ങളും ആശ്രയിച്ചിരിയ്ക്കുന്നു.

ചര്‍മത്തിന്റെ പ്രായക്കുറവിന് കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. കാരണം ശരീരത്തിന് ലഭ്യമാകുന്ന ആന്റിഓക്‌സിഡന്റുകളാണ് ചര്‍മപ്രായം നിര്‍ണയിക്കുന്നത്. ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഇത് ഏറെ പ്രധാനവുമാണ്.

ഇത്തരം ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ ഒന്ന്. ചര്‍മത്തിന് ചെറുപ്പം നല്‍കുവാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ചെറുനാരങ്ങ.

സാധാരണ ചെറുനാരങ്ങാവെള്ളം വെറുംവയറ്റില്‍ തടി കുറയ്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും നാരങ്ങാവെള്ളത്തിന് സാധിയ്ക്കും. ഇതിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നാരങ്ങാവെള്ളം കുടിയ്ക്കണമെന്നു മാത്രം.

ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന, അതേ സമയം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന പ്രത്യേക തരം ചെറുനാരങ്ങാവെള്ളം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഇതിനൊപ്പം മറ്റെന്തെല്ലാം ചേരുവകള്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ.

പ്രത്യേക നാരങ്ങാവെള്ളത്തിനായി ഉ

പ്രത്യേക നാരങ്ങാവെള്ളത്തിനായി ഉ

ചെറുനാരങ്ങയ്‌ക്കൊപ്പം ഇഞ്ചി, കറുവാപ്പട്ട, നുളളു മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ഈ പ്രത്യേക നാരങ്ങാവെള്ളത്തിനായി ഉപയോഗിയ്ക്കുന്നുണ്ട്.

നാരങ്ങ

നാരങ്ങ

നാരങ്ങ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്‌. ചെറുനാരങ്ങ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയും ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡും ചര്‍മത്തിന് ഗുണകരം തന്നെയാണ്.ചര്‍മത്തിലെ കറുത്ത പാടുകളും പിഗ്മെന്റേഷനുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് ഇത്. നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ചര്‍മ കോശങ്ങള്‍ക്ക്് മുറുക്കം നല്‍കുന്നു. മുഖം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ മുഖത്തിന് രക്തപ്രസാദവും നല്‍കുന്നു. ഇതെല്ലാം മുഖത്തിന് ചെറുപ്പത്തിന് അത്യാവശ്യമാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയ്ക്കും ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചര്‍മത്തിനും ഏറെ ഗുണം നല്‍കാന്‍ സാധിയ്ക്കും. കറുവാപ്പട്ടയിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ടോക്‌നുകള്‍ നീക്കി ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ ഇതും നല്ലതാണ്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു നീക്കുന്ന ഒന്നു കൂടിയാണിത്.

 തേന്‍

തേന്‍

ഇതിലെ മറ്റൊരു ചേരുവയായ തേന്‍ ചര്‍മസംരക്ഷണത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും തിളക്കവും മിനുക്കവുമെല്ലാം നല്‍കാനും കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് തേന്‍. ഇതും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്. തേന്‍ കൊണ്ടുള്ള ചില പ്രത്യേക ഫേസ്പായ്ക്കുകള്‍ ചര്‍മത്തിലെ ചുളിവുകള്‍ക്ക് പെട്ടെന്നു തന്നെ പരിഹാരം കാണും.ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും മികച്ചതാണ്. ടോക്‌സിനുകള്‍ നീക്കാന്‍ കഴിയുന്ന, ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ശരീരത്തിനൊപ്പം ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മത്തിലെ ദോഷകരമായ ടോക്‌സിനുകള്‍ നീക്കി മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനൊപ്പം ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും സഹായിക്കുന്നു.

മഞ്ഞള്‍.

മഞ്ഞള്‍.

ചര്‍മ സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന പരമ്പരാഗത വഴിയാണ് മഞ്ഞള്‍. ഇതിലെ ആന്റിഓക്‌സിന്റ് ഗുണങ്ങള്‍ ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിനു നിറവും തിളക്കവും ചെറുപ്പവും നല്‍കുന്ന ഇത് അണുബാധകള്‍ക്കെതിരെയും നല്ലതാണ്. ചര്‍മത്തിനു മേലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും അലര്‍ജിയക്കുമെല്ലാം നല്ല പ്രതിവിധിയും. സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളിന്റെ പങ്ക് അവഗണിയ്ക്കാനാകില്ല.

മഞ്ഞള്‍

മഞ്ഞള്‍

ചര്‍മ സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന പരമ്പരാഗത വഴിയാണ് മഞ്ഞള്‍. ഇതിലെ ആന്റിഓക്‌സിന്റ് ഗുണങ്ങള്‍ ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിനു നിറവും തിളക്കവും ചെറുപ്പവും നല്‍കുന്ന ഇത് അണുബാധകള്‍ക്കെതിരെയും നല്ലതാണ്. ചര്‍മത്തിനു മേലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും അലര്‍ജിയക്കുമെല്ലാം നല്ല പ്രതിവിധിയും. സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളിന്റെ പങ്ക് അവഗണിയ്ക്കാനാകില്ല.

 ചേരുവകളുടെ അളവുകള്‍

ചേരുവകളുടെ അളവുകള്‍

അര ചെറുനാരങ്ങ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 കഷ്ണം കറുവാപ്പട്ട, ഒരു കഷ്ണം ഇഞ്ചി എന്നിവയാണ് ചര്‍മത്തിനു വേണ്ടി തയ്യാറാക്കുന്ന ഈ പ്രത്യേക നാരങ്ങാവെള്ളത്തിലെ ചേരുവകളുടെ അളവുകള്‍. കൂടാതെ ഒന്നര ഗ്ലാസ് വെള്ളവും.

 വെള്ളം തിളച്ചു വറ്റി

വെള്ളം തിളച്ചു വറ്റി

വെള്ളത്തില്‍ ഇഞ്ചി തൊലി കളഞ്ഞു ചതച്ചിടുക. കറുവാപ്പട്ടയും ഇതില്‍ ഇടണം. കുറഞ്ഞ തീയില്‍ ഈ വെള്ളം തിളപ്പിയ്ക്കണം. എന്നാലേ ചേരുവകളുടെ ഗുണം വെള്ളത്തിലേയ്ക്കിറങ്ങൂ. ഈ വെള്ളം തിളച്ചു വറ്റി ഒരു ഗ്ലാസ് ആകണം.

ഈ വെള്ളത്തില്‍

ഈ വെള്ളത്തില്‍

ഈ വെള്ളത്തില്‍ അര മുറി നാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കാം. ഇളംചൂടായാലാണ് പിഴിഞ്ഞൊഴിയ്‌ക്കേണ്ടത്. ഇതില്‍ തേനും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കാം. ഈ പ്രത്യേക മിശ്രിതം രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പു കുടിയ്ക്കാം. ഇതിനു സൗകര്യമില്ലെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കുടിച്ചാലും മതിയാകും.

ഈ പാനീയം അടുപ്പിച്ച്

ഈ പാനീയം അടുപ്പിച്ച്

ഈ പാനീയം അടുപ്പിച്ച് ഒരു മാസം ചെയ്തു നോക്കിയാല്‍ ചര്‍മത്തിന് ഏറെ മാറ്റങ്ങളുണ്ടാകും. ചെറുപ്പവും സൗന്ദര്യവും നിറവുമെല്ലാം ഉണ്ടാകും. ചര്‍മത്തെ ബാധിയ്ക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമവുമാണ് ഇത്.

 പ്രായം കുറയ്ക്കാന്‍ പ്രത്യേക ചെറുനാരങ്ങാവെള്ളം

ശരീരത്തിന് പ്രതിരോധ ശേഷി, പ്രമേഹ, കൊളസ്‌ട്രോള്‍ നിയന്ത്രണം, കൊഴുപ്പു കുറയ്ക്കുക, നല്ല ദഹനം, ശോധന തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന പാനീയമാണിത്.

Read more about: health
English summary

Special Home Made Lemon Drink For Anti Ageing

Special Home Made Lemon Drink For Anti Ageing,
X
Desktop Bottom Promotion