For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവക്കഞ്ഞി കര്‍ക്കിടകമാസത്തില്‍ നിര്‍ബന്ധം, കാരണം

|

കര്‍ക്കിടകമാസം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ കര്‍ക്കിടകമാസത്തിലെ ചിട്ടകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ? ആരോഗ്യ ചികിത്സ തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയമാണ് ഇത്. കാരണം കര്‍ക്കിടക ചികിത്സ ആരംഭിക്കാന്‍ ഏറ്റവും പറ്റിയ സമയമാണ് കര്‍ക്കിടകമാസം. എന്നും ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഒന്നാണ് ഭക്ഷണം. അതിന് ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. കര്‍ക്കിടകമാസത്തിലാകട്ടെ എപ്പോഴും ആരോഗ്യത്തിനും ഭക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കണം. ഇതില്‍ തന്നെ ഉലുവക്കഞ്ഞി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

നിത്യമായി കഴിക്കുന്ന ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വാതരോഗങ്ങള്‍ക്കും സ്ത്രീകളുടെ രോഗങ്ങള്‍ക്കും ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. കര്‍ക്കിടക ചികിത്സക്കായി എല്ലാവരും കാത്തിരിക്കുന്ന സമയമാണ് ഇത്. പ്രായമായവരിലാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉലുവക്കഞ്ഞി. മഴക്കാലത്തേക്ക് കടക്കുന്നതിലൂടെ ശരീരം കൂടുതല്‍ ദുര്‍ബലമാവുന്നു. ഇതാണ് കര്‍ക്കിടക ചികിത്സ ആരംഭിക്കുന്നതിന് കര്‍ക്കിടകമാസംതിരഞ്ഞെടുക്കുന്നത്. കര്‍ക്കിടക മാസത്തില്‍ ഉലുവക്കഞ്ഞി കഴിക്കണം. കാരണം എന്താണെന്ന് നോക്കാം.

നല്ല ദഹനത്തിന് സഹായിക്കുന്നു

നല്ല ദഹനത്തിന് സഹായിക്കുന്നു

ഉലുവ എപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. നല്ല ദഹനത്തിന് സഹായിക്കുന്നു. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കണം. കാരണം അത് എപ്പോഴും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ എത്രയൊക്കെ വലിയ ദഹന സംബന്ധമായ പ്രശ്‌നങ്ങളാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട പരിഹാരമാണ് ഉലുവക്കഞ്ഞി.

ഭക്ഷണത്തിന് ശേഷം

ഭക്ഷണത്തിന് ശേഷം

ഭക്ഷണം കഴിക്കാതെ ഒരിക്കലും ഉലുവക്കഞ്ഞി കഴിക്കരുത്. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. സാധാരണ ഭക്ഷണത്തിന്റെ അളവ് കുറച്ച് അതില്‍ അല്‍പം ഉലുവക്കഞ്ഞി ചേര്‍ക്കാം. ഇത്തരത്തിലാണ് ഉലുവക്കഞ്ഞി കഴിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കാം.

ഛര്‍ദ്ദിക്ക് പരിഹാരം

ഛര്‍ദ്ദിക്ക് പരിഹാരം

പലരിലും കാണപ്പെടുന്ന ഒന്നാണ് ഛര്‍ദ്ദി. പ്രത്യേകിച്ച് മഴക്കാലത്താണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവക്കഞ്ഞി. എത്ര വലിയ ഛര്‍ദ്ദിയാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവക്കഞ്ഞി. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

 ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഉലുവക്കഞ്ഞി. ഇത് സ്ഥിരമായി ഒരുമാസം കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഇത്. ഹൃദയാരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നതിന് സഹായിക്കുന്നു ഉലുവ.

 ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമ കൊണ്ട് പല വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഉലുവക്കഞ്ഞി ഉത്തമമാണ്. ഇത് ചുമയെന്ന ആരോഗ്യ പ്രശ്‌നത്തിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ വില്ലനായ ചുമയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

കൃമിശല്യം

കൃമിശല്യം

കൃമിശല്യത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഉലുവക്കഞ്ഞി. മഴക്കാലത്ത് പലരിലും അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് കൃമി. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവക്കഞ്ഞി.

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ ഉത്തമമാണ് ഉലുവക്കഞ്ഞി. രാവിലെ അല്‍പം ശര്‍ക്കരചേര്‍ത്ത ഉലുവക്കഞ്ഞി കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥകള്‍ മാറി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉലുവകഞ്ഞിയാക്കാതെ കഴിക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങള്‍

ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങള്‍

ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉലുവക്കഞ്ഞി. പല വിധത്തില്‍ സ്ത്രീകളെ വലക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പുരുഷന്റെ കരുത്തിന്

പുരുഷന്റെ കരുത്തിന്

പുരുഷന്‍മാര്‍ക്ക് സ്റ്റാമിനയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉലുവക്കഞ്ഞി. ഇത് കര്‍ക്കിടകമാസത്തിലെ ചികിത്സയുടെ ഫലമായി സംഭവിക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് ഉലുവക്കഞ്ഞി.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉലുവക്കഞ്ഞി എങ്ങനെ തയ്യാറാക്കാം എന്നത് പലര്‍ക്കും അറിയില്ല. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉലുവക്കഞ്ഞി. എങ്ങനെയെന്ന് നോക്കാം. ഉലുവ, വെള്ളം ഒരു ലിറ്റര്‍, തേങ്ങാപ്പാല്‍ അര ലിറ്റര്‍, ശര്‍ക്കര എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉലുവ കഴുകി തലേദിവസം വെള്ളത്തില്‍ ഇട്ട് വെക്കുക. അടുത്ത ദിവസം രാവിലെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഉലുവ വേവിക്കുക. ഉലുവ വെന്ത ശേഷം ഇതിലേക്ക് ശര്‍ക്കര ഉരുക്കി ഒഴിക്കുക. അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കുക. ഉലുവ കഞ്ഞി തയ്യാര്‍.

Read more about: health ആരോഗ്യം
English summary

health benefits of fenugreek porridge in karkidakam month

health benefits of fenugreek porridge in karkidakam month read on to know more about it
Story first published: Thursday, July 12, 2018, 22:37 [IST]
X
Desktop Bottom Promotion