ഗർഭാശയത്തിനും അണ്ഡാശയത്തിനും വേണ്ട ഭക്ഷണങ്ങൾ

By: Jibi Deen
Subscribe to Boldsky

പ്രത്യുത്പാദന വ്യവസ്ഥയുടെ അടിത്തറയായ ഗർഭപാത്രം സ്ത്രീയുടെ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. വളർന്നു വരുന്ന ഭ്രൂണത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഗർഭപാത്രം സഹായിക്കുന്നു. ആരോഗ്യകരമായ ഗര്ഭം നിലനിർത്തുന്നതിന് ആരോഗ്യമുള്ള ഒരു ഗർഭാശയവും അണ്ഡാശയവും പ്രധാനമാണ്. പിസിഒസ് (പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം), ഫൈബ്രോയിഡ് , എൻഡോമെട്രിയോസിസ് എന്നിവ ഉൾപ്പെടെ ഗർഭപാത്രത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി അസാധാരണ പ്രശ്‌നങ്ങളുണ്ട്.

ചില ആഹാരങ്ങൾ കഴിക്കുന്നതിലൂടെ ഗര്ഭപാത്രത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ചികിൽസയും നിലനിർത്താനാകും. ആരോഗ്യകരമായ ഒരു ഗർഭാശയവും അണ്ഡാശയവും നിലനിർത്താൻ പ്രത്യേക പോഷകങ്ങൾ കൊണ്ട് സമ്പന്നമായ ഭക്ഷണക്രമം ആവശ്യമാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് പ്രത്യുത്പാദന സംവിധാനത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.

വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ, ആൻറിഓക്സിഡൻറുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഒരു ഗർഭാശയത്തെയും അണ്ഡാശയത്തെയും നിലനിർത്താൻ ഈ പോഷകങ്ങൾ ആവശ്യമാണ്. ആരോഗ്യകരമായ ഗർഭാശയത്തിനും അണ്ഡാശയത്തിനും വേണ്ട ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ ഒഴിവാക്കാൻ സഹായിക്കും. ഉയർന്ന അളവിലെ നാരുകൾ നിങ്ങളുടെ ശരീരത്തിൽ സൂക്ഷിക്കപ്പെടുന്ന അമിതമായ ഈസ്ട്രജൻ നീക്കം ചെയ്യാനും ഗർഭാശയത്തിൽ ഫൈബ്രോയിഡ് രൂപീകരണം തടയാനും സഹായിക്കും. ബീൻസ്, പയർവർഗ്ഗങ്ങൾ , പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക.

പച്ചക്കറികൾ

പച്ചക്കറികൾ

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവയുടെ വലിയ ഒരു ഘടകമാണ് പച്ചക്കറികൾ. നിങ്ങൾ നാരങ്ങ, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്ന കാലത്തോളം അവ ഫൈബ്രോയിഡ് ക്യാൻസറിന്റെ വേഗത കുറയ്ക്കും . ഈ പച്ചക്കറികൾ ഗർഭാശയത്തിലെ ട്യൂമർ വളർച്ച തടയുന്നു.

പഴങ്ങൾ

പഴങ്ങൾ

വിറ്റാമിൻ സി, ബയോഫ്ളാവനോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ നിങ്ങളുടെ ഗർഭാശയത്തിലെ ഫൈബ്രോയിഡ് വളർച്ചയെ തടസ്സപ്പെടുത്താൻ സഹായിക്കും. ഈസ്ട്രജന്റെ അളവ് ക്രമീകരിക്കാനും, ഗർഭാശയ ക്യാൻസർ തടയാനും കഴിയും. ഇത് നിങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

 പാൽ ഉത്‌പന്നങ്ങൾ

പാൽ ഉത്‌പന്നങ്ങൾ

തൈര്, ചീസ്, പാൽ, വെണ്ണ എന്നിവ പതിവായി ഉപയോഗിക്കുന്നത് ഗർഭാവസ്ഥയുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. കാൽസ്യം, വൈറ്റമിൻ ഡി എന്നിവയാൽ സമ്പന്നമാണ് പാൽ ഉത്പന്നങ്ങൾ. കാൽസ്യം എല്ലുകൾ ആരോഗ്യകരമാക്കാൻ സഹായിക്കും. വിറ്റാമിൻ ഡി ഗർഭാശയത്തിൻറെ ഫൈബ്രോയിഡ് അകറ്റുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നത്.

ഗ്രീൻ ടീ

ഗ്രീൻ ടീ

ഗ്രീൻ ടീ ആൻറിഓക്സിഡൻറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആരോഗ്യകരമായ ഗർഭാശയവും അണ്ഡാശയവും നിലനിർത്താൻ മാത്രമല്ല ഗർഭാശയത്തിലെ ഫെബ്രൊയിഡിനെ ചികിത്സിക്കാനും സഹായിക്കും. ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ കുറയ്ക്കാൻ പതിവായി 8 ആഴ്ചകൾ ഗ്രീൻ ടീ കുടിക്കണം.

മത്സ്യം

മത്സ്യം

സാൽമൺ മത്സ്യങ്ങൾ, അയല എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സ്ത്രീ ശരീരത്തിലെ പ്രോസ്റ്റാഗ്ലാൻഡിൻ ഉൽപ്പാദനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഗർഭാശയത്തിൻറെ കടുത്ത സങ്കോചത്തിന് കാരണമാകുന്ന ഹോർമോൺ ആണ് പ്രോസ്റ്റാഗ്ലാൻഡിൻ.

നാരങ്ങ

നാരങ്ങ

വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. വിറ്റാമിൻ സി ഗർഭാശയത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് ആവശ്യമില്ലാത്ത ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനും ഗർഭാശയത്തിനും അണ്ഡാശയത്തിനും അപകടകരമായ അണുബാധ തടയാനും സഹായിക്കും.

പച്ച നിറമുള്ള ഇലക്കറികൾ

പച്ച നിറമുള്ള ഇലക്കറികൾ

ചീര, കൊള്ളാർഡ് തുടങ്ങിയ പച്ച നിറമുള്ള പച്ചക്കറികൾ ഗർഭാശയത്തിൽ ആൽക്കലൈൻ ബാലൻസ് നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ ഗർഭാശയവും അണ്ഡാശയവും ആരോഗ്യകരമായ ഒരു കുഞ്ഞിനായി തയ്യാറാണെന്നത് ഉറപ്പുവരുത്തുന്നതിനായി ഫോളിക് ആസിഡ് ഉൾപ്പെടെ എല്ലാ പോഷകങ്ങളും നിങ്ങൾക്ക് നൽകും.

നട്സ്

നട്സ്

നട്ടുകളും വിത്തുകളും ഹോർമോണുകളുടെ സമുചിതമായ ഉത്പാദനത്തിനായി ആവശ്യമാണ്. ബദാം, ചണ വിത്തുകൾ, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും , നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഫൈബ്രൂഡിനെ നീക്കം ചെയ്യുകയും ഗർഭാശയ ക്യാൻസർ തടയുകയും ചെയ്യുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

പല വീടുകളിലും ഉപയോഗിക്കുന്ന സാധാരണ ഘടകമാണ് കാസ്റ്റർ എണ്ണ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. കാസ്റ്റർ എണ്ണയ്ക്ക് ഗർഭാശയദളവ്യതിയാനത്തെയും ഗർഭാശയത്തെയും ബാധിക്കുന്ന അസുഖങ്ങൾ നിയന്ത്രിക്കാൻ കഴിയും. കൂടാതെ കാസ്റ്റർ എണ്ണയിലെ റിക്കാനൊലേയ്ക് ആസിഡ് സാന്നിദ്ധ്യം രോഗപ്രതിരോധ ശക്തിപ്പെടുത്താൻ സഹായിക്കുന്നു

Read more about: pregnancy, food
English summary

Foods For Healthy Uterus And Ovaries

A healthy uterus and ovary is vital for every woman. The reproductive system of a woman plays a key role in her health and well-being. So have a look at the best foods for a healthy uterus and ovaries.
Subscribe Newsletter