For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങാവെള്ളം ഉപ്പിട്ടേ കുടിയ്ക്കാവൂ

എന്നാല്‍ ചെറുനാരങ്ങാവെള്ളം ഉപ്പിട്ടാണ് കുടിയ്‌ക്കേണ്ടത്. ഇതുകൊണ്ടുള്ള പ്രയോജനം....

|

ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതായിരിയ്ക്കും. പ്രകൃതിദത്ത ഊര്‍ജദായിനിയാണിത്. ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കില്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം മതി, ഇതു മാറ്റിയെടുക്കാന്‍.

ഇതില്‍ സാധാരണ മധുരം ചേര്‍ത്താണ് നാം കുടിയ്ക്കാറ്. തേന്‍, പഞ്ചസാര, പഞ്ചസാരപ്പാനി ചിലപ്പോള്‍ ഉപ്പും. എങ്കിലും പൊതുവെ മധുരത്തോടാണ് മിക്കവാറും പേര്‍ക്കും പ്രിയം.

എന്നാല്‍ ചെറുനാരങ്ങാവെള്ളം ഉപ്പിട്ടാണ് കുടിയ്‌ക്കേണ്ടത്. ഇതുകൊണ്ടുള്ള പ്രയോജനം പ്രമേഹം തടയുന്നതില്‍ മാത്രമൊതുങ്ങുന്നുമില്ല.മഞ്ഞള്‍പ്പൊടി ആദ്യം ചേര്‍ത്തു വേവിയ്ക്കരുത്, കാരണം

പോഷകാംശം

പോഷകാംശം

ഉപ്പിലെ ധാതുക്കള്‍ ചെറുനാരങ്ങയില്‍ കലര്‍ന്ന് ശരീരത്തിന് ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകാംശം എളുപ്പം ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.

വിഷാംശം

വിഷാംശം

ഉപ്പിലെ നെഗറ്റീവ് ഐക്കണുകള്‍ കോശങ്ങളിലെ വിഷാംശം നീക്കാന്‍ സഹായിക്കും. നാരങ്ങയും ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു വഴിയാണ്. ഇവ ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

ഗ്ലൂക്കോസ് തോത്

ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.

സെല്ലുലൈറ്റ്

സെല്ലുലൈറ്റ്

ശരീരത്തിന്റെ അവിടിവിടെയായി അടിഞ്ഞുകൂടുന്ന സെല്ലുലൈറ്റ് അഥവാ കൊഴുപ്പു കുറയ്ക്കാന്‍ ഈ പാനീയം ഏറെ ഗുണകരമാണ്.

 ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

ശരീരത്തിലെ ഡീഹൈഡ്രേഷന്‍ തടയാന്‍, ക്ഷീണവും തളര്‍ച്ചയും തടയാന്‍ ഉപ്പിട്ട ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം ഏറെ ഗുണം ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

ഉപ്പിലെ ധാതുക്കള്‍ ചെറുനാരങ്ങയുമായി ചേരുമ്പോള്‍ ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണുകള്‍ക്കും നല്ലതാണ്. നല്ല ഉറക്കം ലഭിയ്ക്കും.

 അഡ്രീനല്‍, തൈറോയ്ഡ്

അഡ്രീനല്‍, തൈറോയ്ഡ്

ഉപ്പിലെ ധാതുക്കള്‍ അഡ്രീനല്‍, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമാണ്. ഉപ്പിട്ട ചെറുനാരങ്ങാവെള്ളം ഇതിനു സഹായിക്കും.

അലര്‍ജി

അലര്‍ജി

ഈ പാനീയം നാച്വറല്‍ ആന്റിഹിസറ്റമൈനാണ്. അതായത് അലര്‍ജി പോലുള്ളവ തടയാന്‍ ഗുണകരം.

മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദനയും കോച്ചലുമെല്ലാം തടയാന്‍ ഉപ്പിട്ട ചെറുനാരങ്ങാവെള്ളം നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഗുണകരമാകുന്നത്.

അസിഡിറ്റി

അസിഡിറ്റി

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ തടയുന്നതിനും ഉപ്പിട്ട ചെറുനാരങ്ങാവെള്ളം ഏറെ നല്ലതാണ്.

എക്‌സീമ, സോറിയാസിസ്

എക്‌സീമ, സോറിയാസിസ്

എക്‌സീമ, സോറിയാസിസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.

ആശയവിനിമയവും നാഡീപ്രവര്‍ത്തനങ്ങളും

ആശയവിനിമയവും നാഡീപ്രവര്‍ത്തനങ്ങളും

ഉപ്പിലെ ഘടകങ്ങള്‍ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും നാഡീപ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തും.

എല്ലുകളെ

എല്ലുകളെ

ശരീരത്തിലെ നാലിലൊരു ഭാഗം സോഡിയവും എല്ലിലാണുള്ളത്. സോഡിയം ശരീരത്തില്‍ കുരയുമ്പോള്‍ ശരീരം എല്ലില്‍ നിന്നും ഇതു വലിച്ചെടുക്കും. ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തും. ഇതു തടയാനുള്ള നല്ലൊരു വഴിയാണ് ഉപ്പിട്ട ചെറുനാരങ്ങാവെള്ളം.

പ്രത്യുല്‍പാദനശേഷി

പ്രത്യുല്‍പാദനശേഷി

ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നതു കൊണ്ടുതന്നെ സ്ത്രീ-പുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാനും സെക്‌സ് പ്രശ്‌ന്ങ്ങള്‍ പരിഹരിയാക്കാനും നല്ലതാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഉപ്പും ചെറുനാരങ്ങാവെള്ളവും ചേരുമ്പോള്‍ ശരീരം കൂടുതല്‍ ആല്‍ക്കലൈനാകും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഉപ്പു ചെറുനാരങ്ങയും ചേരുമ്പോള്‍ ശരീരത്തിലെ ഇലക്ട്രോളൈറ്റുകള്‍ കൃത്യമാകും. ഇലക്ട്രോ കെമിക്കല്‍ റിയാക്ഷനുകളെ നിയന്ത്രിയ്ക്കുക വഴി ഹൃദയമിടിപ്പ് സാധാരണ നിലയിലാകും. ഹൃദയാരോഗ്യത്തിന് നല്ലത്.

English summary

Health Benefits Of Drinking Salty Lemon Juice

Health Benefits Of Drinking Salty Lemon Juice, Read more to know about,
Story first published: Monday, January 9, 2017, 23:01 [IST]
X
Desktop Bottom Promotion