രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

Posted By:
Subscribe to Boldsky

ഇഞ്ചിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ദഹനത്തിനുള്ള മികച്ചൊരു മരുന്നാണിത്. ഇതിനു പുറമെ വയര്‍സംബന്ധമായ പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത പരിഹാരവും.

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി ചതച്ചിടുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുന്നത് നിങ്ങള്‍ക്ക് ഉന്മേഷം നല്കുക മാത്രമല്ല ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ലഭ്യമാകാനും സഹായിക്കും.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ശക്തമായ ഔഷധഘടകങ്ങളുള്ള ജിഞ്ചര്‍ ടീ മനംപിരട്ടലകറ്റാനും, ആര്‍ത്തവ സംബന്ധമായ വേദനയകറ്റാനും സഹായിക്കുന്നതാണ്.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ജി‍ഞ്ചര്‍ ടീയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ മൈഗ്രേയ്ന്‍, തലവേദന തുടങ്ങിയ പ്രശ്നങ്ങളെ അകറ്റും. ഇത് വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിനെ തടയുകയും അതു വഴി തലവേദനയും അതുമായി ബന്ധപ്പെട്ട ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവയെ തടയുകയും ചെയ്യും. അതിനാല്‍ അടുത്ത തവണ മൈഗ്രേയ്ന്‍ അല്ലെങ്കില്‍ തലവേദന ഉണ്ടാകുമ്പോള്‍ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുക.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ഘടകം ഹോര്‍മോണുകളുടെ ഉത്പാദനം തടയുകയും ആര്‍ത്തവകാലത്തെ വേദനയ്ക്ക് ശമനം നല്കുകയും ചെയ്യും. ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് കാരണമാകുന്ന പിത്തത്തെ കുറയ്ക്കാനും ജിഞ്ചര്‍‌ ടീ സഹായിക്കും. ഒരു കപ്പ് ജി‍ഞ്ചര്‍ ടീ ദിവസവും(നിങ്ങളുടെ ആര്‍ത്തവത്തിന് 2-3 ദിവസം മുമ്പ്) കുടിക്കുക. ഇത് ആര്‍ത്തവം വൈകുന്നതും, ആര്‍ത്തവത്തിലുണ്ടാകുന്ന വേദന്യ്ക്കും പരിഹാരം നല്കും.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ക്യാന്‍സറിന് കാരണമാകുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലതരം ക്യാന്‍സറുകള്‍ക്ക്, ഓവേറിയന്‍ ക്യാന്‍സറടക്കം, നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ജീവമായ ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളടങ്ങിയ ഇഞ്ചിക്ക് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിവുണ്ട്.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ഹൃദയാരോഗ്യത്തിന് ഫലപ്രദമായ വിധത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമായി ഇ‍ഞ്ചിയെ തിരിച്ചറി‍ഞ്ഞിട്ടുണ്ട്.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ഇഞ്ചിയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും അതുവഴി നല്ല ദഹനം നല്കാനും സഹായിക്കും.

 രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

രാവിലെ ചായയില്‍ ഒരു കഷ്ണം ഇഞ്ചി

ചുമയില്‍ നിന്ന് വേഗത്തില്‍ ശമനം കിട്ടാന്‍ ജിഞ്ചര്‍ ടീ സഹായിക്കും. നാസാദ്വാരങ്ങളിലെ തടസ്സമകറ്റുന്നതിനൊപ്പം ജിഞ്ചര്‍ ടീയിലെ ആന്‍റിഹിസ്റ്റാമൈന്‍ ഘടകം അലര്‍ജികള്‍ ഭേദമാക്കാന്‍ സഹായിക്കുകയും അതുവഴി ചുമയില്‍ നിന്നും ജലദോഷത്തില്‍ നിന്നും വേഗത്തില്‍ ശമനം നല്കുകയും ചെയ്യും. നല്ല ഫലം കിട്ടാന്‍ ദിവസം രണ്ട് തവണ ജി‍ഞ്ചര്‍ ടീ കുടിക്കുക.

Read more about: health
English summary

Health Benefits Of Drinking Ginger Tea

Health Benefits Of Drinking Ginger Tea, read more to know about
Story first published: Saturday, July 8, 2017, 15:16 [IST]
Subscribe Newsletter