For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

|

കറിവേപ്പില ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മാറ്റേണ്ടുന്ന ഒന്നുതന്നെയാണെന്നു പറയാം. കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്

രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു മരുന്നും.

വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റ കാരണങ്ങളെക്കുറിച്ചറിയൂ,

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. തേന്‍ വയറ്റിലെ അസിഡിറ്റി കുറയ്ക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരം.

വെറുംവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറുവയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

കറിവേപ്പിലയില്‍ ഫിനോളുകളുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണ്. തേനും നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയുന്ന വഴി. ഇവ രണ്ടും കൂടുമ്പോള്‍ ഇതുകൊണ്ടുതന്നെ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. പ്രോസ്‌റ്റേറ്റ്, ബ്ലഡ് ക്യാന്‍സര്‍ എന്നിവയെ ചെറുക്കുന്നതിന് സഹായിക്കും.

തടി കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു ഉപായമാണ് കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം. ഇതില്‍ തേന്‍ ചേര്‍ക്കുമ്പോള്‍ പ്രയോജനം ഇരട്ടിയ്ക്കും. കാരണം തേനും കൊഴുപ്പകറ്റും. കറിവേപ്പിലയും നല്ലതാണ്.

രക്തധമനികളിലെ തടസമകറ്റാന്‍

രക്തധമനികളിലെ തടസമകറ്റാന്‍

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ് ഒരു വിധത്തില്‍ സഹായിക്കുന്നത്. രക്തധമനികളിലെ തടസമകറ്റാന്‍ കറിവേപ്പില നല്ലതാണ്.

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു മരുന്നാണ്

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു മരുന്നാണ്

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു മരുന്നാണ് കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം. ഇതില്‍ തേന്‍ ചേര്‍ക്കണമെന്നു കൂടിയില്ല.

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

കറിവേപ്പില തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ്.

അനീമിയ

അനീമിയ

ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.

കറിവേപ്പില

കറിവേപ്പില

ശുദ്ധമായി ഒന്നോ രണ്ടോ ഗ്ലാസ് വെള്ളത്തില്‍ ഒരുപിടി വിഷമില്ലാത്ത കറിവേപ്പില കഴുകിയിട്ട് കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങി ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം.

Read more about: health body
English summary

Health Benefits Of Drinking Curry Leaves Boiled Water In An Empty Stomach

Health Benefits Of Drinking Curry Leaves Boiled Water In An Empty Stomach, Read more to know about,
X
Desktop Bottom Promotion