For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ദിവസവും നെയ്യ് കഴിയ്ക്കണം?

|

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആഹാര രീതിയുടെ ഭാഗമായിട്ട് കാലങ്ങള്‍ കുറേയായി. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും നെയ്യ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നെയ് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തെ അത്രയേറെ സഹായിക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ആരോഗ്യത്തെപ്പറ്റി അബദ്ധധാരണകള്‍ വച്ചു പുലര്‍ത്തുന്ന പലരും പലപ്പോഴും നെയ്യ് കഴിയ്ക്കാന്‍ വിസമ്മതിക്കുന്നു. ചുമ, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാലങ്ങളായുള്ള പരിഹാരമാണ് നെയ്യ്. നമ്മുടെ സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്ന എല്ലാ ഭക്ഷണങ്ങളിലും നെയ്യ് ചേര്‍ക്കുന്നുണ്ട്. തൊണ്ട വേദനയ്ക്കും നെയ്യില്‍ വറുത്ത ഉള്ളി കഴിച്ചാല്‍ ആശ്വാസമാകും.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുഖചര്‍മ്മത്തിന്റഎ മൃദുത്വം നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നുയ മാത്രമല്ല നെയ്യിലെ വിറ്റാമിന്‍ എ കാഴ്ചയ്ക്കും സഹായിക്കുന്നു. കണ്ണിലുണ്ടാവുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഉത്തമപരിഹാരമാണ്. മാത്രമല്ല ഗ്ലോക്കോമ രോഗികള്‍ നെയ്യ് ഉപയോഗിക്കുന്നതും ഏറ്റവും നല്ലതാണ്.പാചകഎണ്ണകള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍.....

Reasons why experts recommend eating Ghee every day

വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്. മഞ്ഞു കാലത്താണ് നെയ്യ് കഴിക്കേണ്ടത്. മസിലുകളെ ആരോഗ്യവും ബലവും ഉള്ളതാക്കി മാറ്റാന്‍ നെയ്യ് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന കാര്യത്തിലും ചര്‍മ്മം വരണ്ടുണങ്ങാതിരിക്കാനും നെയ്യ് സഹായിക്കുന്നു. എന്നാല്‍ നെയ്യ് ഉപയോഗിക്കുന്നതോടൊപ്പം വ്യായാമം ശീലമക്കാനും മറക്കരുത്.

Reasons why experts recommend eating Ghee every day

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും കൊളസ്‌ട്രോള്‍ അധികമുള്ളവരും നെയ്യ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല അമിത വണ്ണമുള്ളവരും നെയ്യിനെ ഒരു കയ്യകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. ഉറക്കക്കുറവു മൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം ഇല്ലാതാക്കാനും നെയ്യിന് കഴിയും. എന്നും ഉറങ്ങാന്‍ നേരത്ത് കണ്ണിനു താഴെ നെയ്യ് പുരട്ടി കിടന്നാല്‍ മതി. ദിവസവും ഇത് തുടര്‍ന്നാല്‍ ഫലം തിരിച്ചറിയാം.

English summary

Reasons why experts recommend eating Ghee every day

Do you think ghee is bad for your health? Here are facts which will make you feel otherwise.
Story first published: Thursday, January 28, 2016, 15:13 [IST]
X
Desktop Bottom Promotion