നെല്ലിക്ക ദിവസവും കഴിച്ചാല്‍.....

Posted By:
Subscribe to Boldsky

നെല്ലിക്ക വൈറ്റമിന്‍ സി സമ്പുഷ്ടമായ ഒന്നാണെന്ന് മിക്കവാറും പേര്‍ക്കറിയാം. ഇതല്ലാതെയും ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട.

ദിവസവും ഒരു നെല്ലിക്കയെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. നെല്ലിക്ക ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചറിയൂ,യോനീസ്രവം കൂടുന്നതിനു പിന്നില്‍....

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ നെല്ലിക്ക ഏറെ നല്ലതാണ്. തടി പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകും. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.

കാഴ്ചശക്തി

കാഴ്ചശക്തി

കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ നെല്ലിക്ക ഏറെ നല്ലതാണ്. തിമിരം പോലുളള രോഗങ്ങള്‍ തടയാനും ഇത് നല്ലതു തന്നെ. ചെങ്കണ്ണ്, നൈറ്റ് ബ്ലൈന്‍ഡ്‌നെസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

ഹൃദയം

ഹൃദയം

ഹൃദയാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ മസിലുകള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനും ഇത് സഹായിക്കും.

കാല്‍സ്യം

കാല്‍സ്യം

ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.

 മാസമുറ

മാസമുറ

നെല്ലിക്ക ദിവസവും കഴിയ്ക്കുന്നത് മാസമുറ സമയത്തെ അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കും.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്.

മലബന്ധം

മലബന്ധം

ഇതിലെ നാരുകള്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ദഹനം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

Read more about: health ആരോഗ്യം
English summary

Reasons To Add Amla In Your Daily Diet

Here are some of the reasons to add amla in your daily diet. Read more to know about the health benefits,
Story first published: Tuesday, May 12, 2015, 12:40 [IST]