For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

By Super
|

ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മസ്തിഷ്കത്തിന്‍റെ മൃദുത്വം എന്നത് സ്ഥിരവും സ്വയം മാറുന്നതുമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നിരുന്നാലും, അടുത്തകാലത്ത് നടത്തിയ ഗവേഷണങ്ങള്‍ പ്രകാരം തലച്ചോര്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

മനുഷ്യന്‍റെ മസ്തിഷ്കത്തെ സംബന്ധിക്കുന്ന രസകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ഭാരത്തിന്‍റെ 85 ശതമാനവും സെറിബ്രത്തിന്‍റേതാണ് - ഇത് പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗമാണ്. 8000 ലധികം പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തിയതില്‍ നിന്ന് കണ്ടെത്തിയ കാര്യം പുരുഷന്‍റെ മസ്തിഷ്കത്തിന്‍റെ ശരാശരി ഭാരം 1336 ഗ്രാമും, സ്ത്രീയുടേത് 1198 ഗ്രാമുമാണെന്നാണ്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

പ്രപഞ്ചത്തിലെ മറ്റ് ജീവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനുപാതികമായ വലുപ്പത്തില്‍ മനുഷ്യന്‍റെ മസ്തിഷ്കമാണ് വലുത്. ആനയുടേതാണ് വലിയ മസ്തിഷ്കം എന്ന് പറയുന്നത് ഭാഗികമായി ശരിയാണ്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

പ്രായപൂര്‍ത്തിയായ മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ശരാശരി ഭാരം 1.5 കിലോഗ്രാമാണ്(3 പൗണ്ട്). ഇത് ഒരു വ്യക്തിയുടെ ശരീരഭാരത്തിന്‍റെ 2 ശതമാനമേ വരുന്നുള്ളൂ. മസ്തിഷ്കം ആകെ ഊര്‍ജ്ജത്തിന്‍റെ 20-30% ഉപയോഗപ്പെടുത്തും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ഒരു ബള്‍ബ് തെളിയിക്കാന്‍ വേണ്ടത്ര ഊര്‍ജ്ജം മസ്തിഷ്കം ഉത്പാദിപ്പിക്കുന്നുണ്ട്. ഉണരുന്ന അവസ്ഥയില്‍ ശരാശരി 30-35 വാട്ട്സ് ഉത്പാദിപ്പിക്കുന്നു. മസ്തിഷ്കത്തിന്‍റെ ഏറ്റവും പ്രധാന ഊര്‍ജ്ജ ഉറവിടം ഗ്ലൂക്കോസാണ്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ശരീരത്തിലൂടെ പ്രവഹിക്കുന്ന രക്തത്തിന്‍റെയും ഓക്സിജന്‍റെയും 20% കോട്ടുവായിടല്‍, ബുദ്ധി എന്നിവയ്ക്ക് വേണ്ടി മസ്തിഷ്കം ഉപയോഗിക്കുന്നു. 7-9 സെക്കന്‍ഡ് നേരത്തേക്ക് ഓക്സിജന്‍ ലഭിക്കാതെ വന്നാല്‍ ബോധം നഷ്ടപ്പെടും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ചൂടായ മസ്തിഷ്കത്തെ തണുപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് കോട്ടുവായ. കൂടാതെ തലച്ചോറിന് ശരിയായ അളവില്‍ ഓക്സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ആവശ്യമായ ഓക്സിജന്‍ തലച്ചോറിലേക്ക് ലഭിക്കാനായാണ് കോട്ടുവായ ഇടുന്നത്. ഓക്സിജന്‍ ആവശ്യമായ അളവില്‍ ലഭിക്കാതെ വരുമ്പോള്‍ വരുന്ന തകരാറാണ് അനോക്സിക് ബ്രെയിന്‍ ഡാമേജ്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

തലച്ചോറില്‍ 150,000 മൈലോളം നീളത്തില്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന രക്തക്കുഴലുകളുണ്ട്. തലച്ചോറിലേക്ക് രക്തവും ഓക്സിജനും നല്കുന്ന ഇവ ഉയര്‍ന്ന സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവുള്ളതാണ്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

രണ്ട് തരം ടിഷ്യുക്കളാണ് മനുഷ്യന്‍റെ മസ്തിഷ്കത്തിലുള്ളത് - വൈറ്റ് മാറ്ററും(60%), ഗ്രേ മാറ്ററും(40%). ഇവ രണ്ടും വഴിയാണ് തലച്ചോറില്‍ സിഗ്നലുകള്‍ പ്രസാരണം ചെയ്യപ്പെടുന്നത്. ഗ്രേ മാറ്ററുകള്‍ ന്യൂറോണുകള്‍ അടങ്ങിയതും, സിഗ്നല്‍ പ്രസാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതുമാണ്. ഇവയ്ക്ക് സിഗ്നലുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ഗര്‍ഭകാലത്ത് ഭ്രൂണത്തിന്‍റെ മസ്തിഷ്ക വികാസം വളരെ വേഗത്തിലാണ്. ഓരോ മിനുട്ടിലും 251,000 ന്യൂറോ​ണുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും. അതിനനുസൃതമായി ഒരു ന്യുറോണിന് 1000-10,000 സിനാപ്സ് ഉണ്ടാവും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ന്യൂറല്‍ പാത്ത് വേകള്‍ നിര്‍മ്മിക്കുകയും, നിലവിലുള്ള ന്യൂറോണുകളെ രൂപാന്തരം വരുത്തുകയും ചെയ്യുന്നതിനെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് വിളിക്കുന്നത്. ജോലികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കൂടുതല്‍ മികവും വേഗതയും നേടുന്നതിനുള്ള തലച്ചോറിന്‍റെ മാര്‍ഗ്ഗമാണിത്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കത്തിന്‍റെ ആദ്യ പാഠം സ്പര്‍ശനം തിരിച്ചറിയുകയാണ്. എന്നിരുന്നാലും ഒരു പൂര്‍ണ്ണമായ തിരിച്ചറിവിന് 12 ആഴ്ചയോളമെടുക്കും. ഇക്കാര​ണത്താലാണ് മനസിന് സ്വന്തം സ്പര്‍ശനവും പുറമേ നിന്നുള്ളതും തിരിച്ചറിയാനാവുന്നത്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ഒരാളുടെ മുഖം മാത്രം കണ്ട് അയാളുടെ വികാരം മനസിലാക്കാന്‍ സഹായിക്കുന്ന മസ്തിഷ്കത്തിലെ ഭാഗമാണ് അമിഗ്ഡാല. മുഖം വായിച്ചെടുക്കാനുള്ള മനസിന്‍റെ ഒരു കഴിവാണ് ഇത്. ഇതിന് സന്തോഷം, ദുഖം, ആകാംഷ തുടങ്ങി പല വികാരങ്ങളും മനസിലാക്കാനാവും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

രാത്രിയിലെ ഉറക്കമാണ് മസ്തിഷ്കത്തിന്‍റെ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്താണ് ഞരമ്പുകളും തലച്ചോറും തമ്മിലുള്ള ബന്ധം വര്‍ദ്ധിക്കുന്നത്. മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനമാണ് ഓര്‍മ്മശക്തിയെയും പഠനത്തെയും പിന്തുണയ്ക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നത് കടല്‍വിഭവങ്ങളാണ്. ഒരു പുതിയ പഠനം അനുസരിച്ച് കടല്‍ വിഭവങ്ങളിലും മത്സ്യങ്ങളിലുമുള്ള ഫാറ്റി ആസിഡ് ഓര്‍മ്മശക്തിയെ 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്‍റെ ആരോഗ്യത്തിനും, ഡിമെന്‍ഷ്യ ഉണ്ടാകുന്നത് തടയാനും ശാസ്ത്രജ്ഞന്‍മാര്‍ കടല്‍വിഭവങ്ങളുടെ ഉപയോഗത്തിന് ഊന്നല്‍ നല്കുന്നു.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ശരീരത്തിലെ ഏറ്റവും വേഗമേറിയ ഭാഗമായാണ് മസ്തിഷ്കത്തെ പരിഗണിക്കുന്നത്. ഇതില്‍ രണ്ടില്‍ മൂന്ന് കൊഴുപ്പ് അടങ്ങിയിരിക്കുന്നു. തലച്ചോറിന് പ്രത്യേക കൊഴുപ്പ് ആവശ്യമാണ്. നമ്മുടെ ആഹാരത്തില്‍ നിന്ന് പല അളവില്‍ ഫാറ്റി ആസിഡുകള്‍ ദഹിക്കപ്പെടുകയും പ്രത്യേകതരം കൊഴുപ്പുകളെ സെല്ലുലാര്‍ മെംബ്രേയ്നുകളെ മസ്തിഷ്കത്തിലേക്ക് യോജിപ്പിക്കുകയും ചെയ്യും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ഒരു കുട്ടിയെ സംബന്ധിച്ച് മസ്തിഷ്കത്തിന്‍റെ ഏറ്റവുമധികം പ്രവര്‍ത്തനം നടക്കുന്നത് ഒരു കഥ കേള്‍ക്കുമ്പോളോ ഉച്ചത്തില്‍ വായിക്കുമ്പോളോ ആണ്. 15,000 മണിക്കൂര്‍ ടിവി കാണുന്നത് 30 മിനുട്ട് തലച്ചോറിന്‍റെ പ്രവര്‍ത്തനം നടക്കുന്നതിന് തുല്യമാണ്. എന്നിരുന്നാലും, ഉച്ചത്തില്‍ വായിക്കുന്നത് ഭാവനയെ ഉപയോഗപ്പെടുത്തുന്നതിനാല്‍ കുട്ടികളുടെ തലച്ചോറിനെ സജീവമാക്കും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ അതേ സമയം ഒരിക്കല്‍ തീരുമാനമെടുത്താല്‍ സ്ത്രീകള്‍ അതില്‍ തുടരും. പുരുഷന്മാരെ സംബന്ധിച്ച് തലച്ചോര്‍ ഒരു പ്രശ്നാധിഷ്ഠിത കാഴ്ചപ്പാടും വൈകാരിക സമീപനവും വഴിയാണ് തീരുമാനമെടുക്കലിനെയും പ്രശ്നപരിഹാരത്തെയും സമീപിക്കുന്നത്.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

പഠനത്തെയും ഓര്‍മ്മശക്തിയെയും ബാധിക്കുന്ന മസ്തിഷ്കത്തിന്‍റെ ഭാഗത്തെ ജെറ്റ്ലാഗ് ബാധിക്കും. ഗുരുതരമായ ജെറ്റ്ലാഗ് സ്ട്രെസ്സ് ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുകയും, ടെംപറല്‍ ലോബിന്‍റെ വലുപ്പം കുറയ്ക്കുകയും, പഠനത്തെയും ഓര്‍മ്മശക്തിയെയും ബാധിക്കുകയും ചെയ്യുമെന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

ഓരോ തവണയും ഓര്‍മ്മ പുതുക്കേണ്ടി വരുമ്പോള്‍ ഇത് മനസില്‍ പുതിയ കണക്ഷനുകള്‍ നിര്‍മ്മിക്കുന്നു. ഓര്‍മ്മ പഴകും തോറും ഈ കണക്ഷനുകളും വര്‍ദ്ധിക്കും.

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മസ്തിഷ്കം - കൗതുകകരമായ കാര്യങ്ങള്‍!

മനുഷ്യന്‍റെ മസ്തിഷ്കത്തിലെ 90 ശതമാനം വരുന്ന നെക്രോട്ടെക്സ് ഒരു പ്രമുഖവും ശക്തവുമായ ഘടകമാണ്. സ്ഥിരമായ ബോധം നല്കുന്നത് ഇതാണ്. ടെംപറല്‍, ഓക്സിപിറ്റല്‍, ഫ്രണ്ടല്‍, പാരിയേറ്റല്‍ ലോബ്സ് എന്നിങ്ങനെ നെക്രോട്ടെക്സിനെ വിഭജിച്ചിരിക്കുന്നു.

Read more about: health ആരോഗ്യം
English summary

Interesting Things About Brain

Just a little over 20 years ago, we thought the brain’s plasticity was fixed and could not change itself. However, recent uncoverings by science has debunked this myth and proven that the brain is capable of vast change.The following is a list of interesting things we do know about the human brain.
X
Desktop Bottom Promotion