ഉപകാരമില്ലാത്ത അവയവങ്ങള്‍

Posted By:
Subscribe to Boldsky

മനുഷ്യശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഓരോരോ കര്‍ത്തവ്യങ്ങളുണ്ട്. മനുഷ്യന്റെ മാത്രമല്ല, മൃഗങ്ങളുടേയും സസ്യങ്ങളുടേയുമെല്ലാം കാര്യത്തിലും ഇത് ബാധകമാണ്.

എന്നാല്‍ മനുഷ്യശരീരത്തിലും ചില ഭാഗങ്ങളെങ്കിലും ഉപയോഗശൂന്യമാണെന്നു പറയാതെ വയ്യ. അതായത്, പ്രത്യേക ധര്‍മമൊന്നും ചെയ്യാത്ത ചില ശരീരഭാഗങ്ങള്‍.

മനുഷ്യന് ഉപകാരപ്രദമല്ലാത്ത ഇത്തരം ചില ശരീര ഭാഗങ്ങളെക്കുറിച്ചറിയൂ,

വിസ്ഡം ടൂത്ത്

വിസ്ഡം ടൂത്ത്

വിസ്ഡം ടൂത്ത് മനുഷ്യര്‍ക്കു പൊതുവെ ഉപകാരശൂന്യമാണ്. പണ്ടുകാലത്ത് മനുഷ്യരാശിയ്ക്ക് ഇത് ഉപകാരപ്രദമായിരുന്നുവെങ്കിലും പരിണാമം സംഭവിച്ച ഇന്നത്തെ മനുഷ്യന് ഇത് ആവശ്യമില്ലാത്ത ഒന്നാണ്. മാത്രമല്ല, ഇത് മിക്കവാറും പേര്‍ക്ക് കഠിനമായ വേദന വരുത്തുകയും ചെയ്യും. ഇത് നീക്കിക്കളയാറാണ് മിക്കവാറും പേര്‍ ചെയ്യാറ്.

ശരീരത്തിലെ രോമങ്ങള്‍

ശരീരത്തിലെ രോമങ്ങള്‍

ശരീരത്തിലെ രോമങ്ങള്‍ പണ്ടുകാലത്ത് മനുഷ്യന് ശരീരത്തിന്റെ ചൂട് നഷ്ടപ്പെടുത്തിക്കളയാതിരിയ്ക്കാന്‍ സഹായകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് പ്രത്യേക ഉപകാരമൊന്നുമില്ല.

അപ്പെന്‍ഡിക്‌സ്

അപ്പെന്‍ഡിക്‌സ്

ചെറുകുലടും വന്‍കുടലും ചേരുന്ന ഭാഗത്തുള്ള അപ്പെന്‍ഡിക്‌സ് എന്ന അവയവവും അനാവശ്യമായ ഒന്നാണ്. ഇവിടെയുണ്ടാകുന്ന അണുബാധ അപ്പെന്‍ഡിസൈറ്റിസിന് കാരണവുമാകാറുണ്ട്.

 ഡാര്‍വിന്‍സ് പോയന്റ് ഓഫ് ഇയര്‍

ഡാര്‍വിന്‍സ് പോയന്റ് ഓഫ് ഇയര്‍

ചെവിയുടെ ഉള്‍ഭാഗത്തായുള്ള ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം ഡാര്‍വിന്‍സ് പോയന്റ് ഓഫ് ഇയര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

രോമകൂപങ്ങള്‍ക്കുള്ള താഴെയുള്ള മസിലുകള്‍

രോമകൂപങ്ങള്‍ക്കുള്ള താഴെയുള്ള മസിലുകള്‍

രോമകൂപങ്ങള്‍ക്കു താഴെയായി ചെറിയ മസിലുകളുണ്ട്. ഇവയാണ് രോമാഞ്ചമുണ്ടാകാന്‍ കാരണമാകുന്നത്. പണ്ട് ഈ മസിലുകള്‍ മനുഷ്യനെ തണുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ആധുനിക മനഷ്യന് ഇതുകൊണ്ടു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല.

പുരുഷസ്തനം

പുരുഷസ്തനം

പുരുഷന്മാരിലെ സ്തനവും ഉപയോഗശൂന്യമാണ്. മാത്രമല്ല, അപൂര്‍വം പുരുഷന്മാരിലെങ്കിലും ഇത് സ്തനാര്‍ബുദത്തിന് കാരണവുമാകുന്നു.

വൊമെറോനേസല്‍ ഓര്‍ഗന്‍

വൊമെറോനേസല്‍ ഓര്‍ഗന്‍

മനുഷ്യന്റെ മൂക്കില്‍ വൊമെറോനേസല്‍ ഓര്‍ഗന്‍ എന്നൊരു അവയവമുണ്ട്. ഇത് മൃഗങ്ങളില്‍ ഫെറമോണുകള്‍ ഉല്‍പാദിപ്പിച്ച് ഇണയെ ആകര്‍ഷിയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ ഇതിന് പ്രത്യേകിച്ചൊരു ഗുണവുമില്ല.

English summary

Body Parts That You Are Not Using

The useless organs of human body are listed below. These human organs that are not needed as they are the remnants of the ancestors. Know the useless body
Story first published: Saturday, January 2, 2016, 10:20 [IST]