സ്ത്രീകള്‍ക്ക് ആരോഗ്യം സംരക്ഷിയ്ക്കാം

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ ശ്രമിച്ച് പട്ടിണി കിടക്കുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ഇതുകൊണ്ട് ആരോഗ്യം എളുപ്പം ചോര്‍ന്നു പോകുന്നതും സ്ത്രീകളുടെ തന്നെയായിരിയ്ക്കും. മാത്രമല്ല, കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും ശ്രദ്ധിച്ചു കഴിയുമ്പോള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ കഴിയാത്ത സ്ത്രീകളുമുണ്ട്.

സ്ത്രീകള്‍ക്ക് ആരോഗ്യശ്രദ്ധ വളരെ പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പച്ചക്കറികള്‍

പച്ചക്കറികള്‍

ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനം. ഇതില്‍ നിന്നും ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങള്‍ ലഭിയ്ക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് പരമപ്രധാനം. ഇത് ഊര്‍ജം ലഭിയ്ക്കാനും ശാരീരികപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും സഹായിക്കും. ചര്‍മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇത് വളരെ പ്രധാനമാണ്.

സ്‌റ്റെയര്‍കെയ്‌സുകള്‍

സ്‌റ്റെയര്‍കെയ്‌സുകള്‍

ലിഫ്റ്റ്, എലിവേറ്റര്‍ എന്നിവ ഉപേക്ഷിച്ച് സ്‌റ്റെയര്‍കെയ്‌സുകള്‍ കയറിയിറങ്ങുക. ഇത് നല്ല വ്യായാമമാണ്. തടി കുറയ്ക്കും. കാലിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കും.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് പഴവര്‍ഗങ്ങള്‍ വളരെ പ്രധാനമാണ്. ഇത് ഊര്‍ജം നല്‍കുക മാത്രമല്ല, ദിവസം മുഴുവന്‍ ഫ്രഷായിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

ഏതു പ്രായത്തിലുള്ള സ്ത്രീകളാണെങ്കിലും വ്യായാമം ഒരു പതിവാക്കുക.

കയ്പുള്ള പച്ചക്കറികള്‍

കയ്പുള്ള പച്ചക്കറികള്‍

സ്വാദു കുറയുമെങ്കിലും കയ്പുള്ള പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

ഉറക്കം

ഉറക്കം

എഴ്-എട്ടു മണിക്കൂര്‍ ഉറക്കം വളരെ പ്രധാനം. ഇത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് അകറ്റി നിര്‍ത്തേണ്ടത് വളരെ പ്രധാനം. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ഒരുപോലെ നശിപ്പിയ്ക്കാന്‍ ഇതിന് സാധിയ്ക്കും.

കാര്‍ബോഹൈഡ്രേറ്റുകള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍

തടി കൂടുമെന്നു കരുതി കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നവരുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിന് കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്.

എല്ലാ സപ്ലിമെന്റുകളും

എല്ലാ സപ്ലിമെന്റുകളും

ശരീരത്തിന് ആവശ്യമായ എല്ലാ സപ്ലിമെന്റുകളും കൃത്യമായ അളവില്‍ ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നവയാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

പ്രകൃതി

പ്രകൃതി

എപ്പോഴും വീട്ടിനകത്തു തന്നെ ഇരിയ്ക്കാതെ പ്രകൃതിയിലേയ്ക്കറിങ്ങുക. ഇത് മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നാണ്.

യാത്രകള്‍

യാത്രകള്‍

യാത്രകള്‍ പോകുന്നത് മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്നാണ്.

നല്ല സുഹൃത്തുകള്‍

നല്ല സുഹൃത്തുകള്‍

നല്ല സുഹൃത്തുകള്‍ നല്ല ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നവരാണ്. ഇത്തരം കൂട്ടായ്മകള്‍ സൂക്ഷിയ്ക്കുക.

സന്തോഷകരമായ കാര്യങ്ങളില്‍

സന്തോഷകരമായ കാര്യങ്ങളില്‍

സന്തോഷകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുക. ഇത് ആരോഗ്യത്തിന് സഹായിക്കും.

യോനിയിലെ ദുര്‍ഗന്ധം അകറ്റാം

Read more about: health ആരോഗ്യം
English summary

Tips For Women To Stay Healthy

Time to make a change in your life. Here are some tips for a healthy lifestyle in a woman. These tips will make you live longer too. Take a look,
Story first published: Friday, June 27, 2014, 10:53 [IST]