ആരോഗ്യകരമായ ബര്‍ഗര്‍ ഉണ്ടാക്കാം

Posted By:
Subscribe to Boldsky

ബര്‍ഗര്‍ പലര്‍ക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു പറയാം. പ്രത്യേകിച്ച് നോണ്‍ വെജിറ്റേറിയന്‍ ബര്‍ഗര്‍.

ബര്‍ഗറുകളില്‍ പലപ്പോഴും പ്രോസസ്ഡ് ഫുഡ് ഉപയോഗിയ്ക്കുന്നതാണ് പ്രശ്‌നമുണ്ടാക്കാറ്. ഇതിനു പകരം ഫ്രഷ് ഫുഡ് ഉപയോഗിയ്ക്കാം.

മരണം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍ !

ബര്‍ഗര്‍ ആരോഗ്യകരമായി ഉണ്ടാക്കിയാല്‍ ദോഷമാകില്ല. ആരോഗ്യകരമായ ബര്‍ഗര്‍ എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

കാലേ

കാലേ

ബര്‍ഗറില്‍ ഇലക്കറിയായ ലെറ്റൂസ് ഉപയോഗിയ്ക്കുന്നതിനു പകരം കാലേ എന്നറിയപ്പെടുന്ന ഇലവര്‍ഗം ഉപയോഗിയ്ക്കാം. ഇത് ലെറ്റൂസിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

ഇറച്ചിയ്ക്കു പകരം പച്ചക്കറികള്‍ ഉപയോഗിയ്ക്കാം. ബ്രൊക്കോളി, ക്യാരറ്റ്, പീസ്, ക്യാബേജ് എന്നിവ ഇതില്‍ ഉപയോഗിയ്ക്കാം.

ഗ്രില്‍

ഗ്രില്‍

ബര്‍ഗര്‍ പട്ടീസ് വറുക്കുന്നതിനു പകരം ഗ്രില്‍ ചെയ്‌തെടുക്കാം. കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ഫ്രഷ് തക്കാളി

ഫ്രഷ് തക്കാളി

ടൊമാറ്റോ കെച്ചപ്പിനു പകരം ഫ്രഷ് തക്കാളി ഉപയോഗിയ്ക്കാം.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

മയോണൈസിനു പകരം പീനട്ട് ബട്ടര്‍ ഉപയോഗിയ്ക്കാം.

വീട്ടില്‍ തന്നെ

വീട്ടില്‍ തന്നെ

പ്രോസസ് ചെയ്ത പട്ടീസാണ് കടകളില്‍ നിന്നും ലഭിയ്ക്കുക. ഇവ മൃദുവായ ഇറച്ചിയുപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം.

ചീസ് അരിഞ്ഞത്

ചീസ് അരിഞ്ഞത്

ചീസ് സ്ലൈസ് ഉപയോഗിയ്ക്കുന്നതിനു പകരം ചീസ് അരിഞ്ഞത് ആവശ്യത്തിനു മാത്രം ഉപയോഗിയ്ക്കാം.

വീറ്റ് ബണ്‍

വീറ്റ് ബണ്‍

ഇതിനായി വീറ്റ് ബണ്‍ വാങ്ങാം. ഇത് ആരോഗ്യത്തിനു നല്ലതാണ്. പായ്ക്ക് ചെയ്ത ബണ്ണിനു പകരം ഫ്രഷ് ബണ്‍ വാങ്ങാം.

കുറഞ്ഞ എണ്ണയില്‍

കുറഞ്ഞ എണ്ണയില്‍

ഗ്രില്‍ ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കില്‍ കുറഞ്ഞ എണ്ണയില്‍ ഇവ വറുത്തെടുക്കാം.

ഫില്ലിംഗ്

ഫില്ലിംഗ്

ബര്‍ഗറില്‍ എപ്പോഴും ഒരേ രീതിയിലെ ഫില്ലിംഗ് വേണമെന്നില്ല. പനീര്‍, സോയ ചംങ്‌സ് തുടങ്ങിയവയെല്ലാം ഉപയോഗിയ്ക്കാം. വേണമെങ്കില്‍ മുട്ടയും.

English summary

Tips To Make Healthy Burger

To make burgers healthy, you need to make the right substitutions. Make healthy burger patties by using the best ingredients. Find out how..
Story first published: Saturday, May 24, 2014, 11:01 [IST]