ഭക്ഷണശേഷം ചെയ്യരുതാത്തവ...

Posted By:
Subscribe to Boldsky

ഭക്ഷണം ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണം പൂര്‍ണമായ തോതില്‍ ലഭിയ്ക്കണമെങ്കില്‍ ചെയ്യേണ്ട, ചെയ്യരുതാത്ത പല കാര്യങ്ങളുണ്ട്.

ഭക്ഷണ ശേഷം ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നീന്തുന്നത്

നീന്തുന്നത്

നീന്തുന്നത് നല്ലൊരു വ്യായാമമാണ്. എന്നാല്‍ ഭക്ഷണശേഷം നീന്തുന്നത് ആരോഗ്യത്തിനു നല്ലതല്ല. കാരണം ഭക്ഷണശേഷം ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ഭാഗത്ത് ദഹനത്തോടനുബന്ധിച്ച് കൂടുതല്‍ രക്തം സംഭരിയ്ക്കപ്പെടും. ഭക്ഷണശേഷം ഉടന്‍ നീന്തുന്നത് ഇതുകൊണ്ടുതന്നെ വയറുവേദനയ്ക്കു കാരണമാകും. അര മണിക്കൂര്‍ നേരമെങ്കിലും കഴിഞ്ഞേ നീന്താവൂ.

കുളി

കുളി

ഭക്ഷണശേഷം ഉടന്‍ കുളിയ്ക്കുവാന്‍ പാടില്ലെന്നു പറയും. ഇതിനും കാരണം ദഹനം തന്നെ. കുളിച്ചാല്‍ ശരീരം പെട്ടെന്നു തണുക്കും. ഇത് ദഹനപ്രക്രിയ തടസപ്പെടാന്‍ ഇട വരുത്തും.

ഉറക്കം

ഉറക്കം

ഭക്ഷണം കഴിച്ചയുടനെ കിടക്കാനോ ഉറങ്ങാനോ പാടില്ല. പ്രത്യേകിച്ച് കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍. കിടക്കുമ്പോള്‍ ദഹനരസങ്ങള്‍ വയറ്റില്‍ നിന്നും മറ്റു ഭാഗത്തേയ്‌ക്കെത്തും. ഇത് വയറ്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഭക്ഷണശേഷം ഉടന്‍ കിടക്കുന്നത് ഡയഫ്രത്തില്‍ മര്‍ദമേല്‍പ്പിയ്ക്കുകയും ചെയ്യും.

ചായ

ചായ

ഭക്ഷണശേഷം ഉടന്‍ ചായ കുടിയ്ക്കുകയുമരുത്. ചായ ഭക്ഷണത്തില്‍ നിന്നും ശരീരം പ്രോട്ടീന്‍, അയേണ്‍ എന്നിവ ആഗിരണം ചെയ്യുന്നതു തടയും.

പുക വലി

പുക വലി

ഭക്ഷണശേഷം പുക വലിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഭക്ഷണശേഷം വലിയ്ക്കുന്ന ഒരു സിഗരറ്റ് 10 സിഗരറ്റിന്റെ ദോഷം ചെയ്യും. ഇത് ക്യാന്‍സര്‍ സാധ്യത കൂട്ടും.

നടക്കുക

നടക്കുക

അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നാണ് പഴമൊഴി. എന്നാല്‍ ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെയുള്ള നടത്തം ഒഴിവാക്കുകയാണ് വേണ്ടത്. കാരണം ഭക്ഷണം കഴിഞ്ഞ് ഉടന്‍ നടക്കുന്നത് ശരീരം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതു തടയും. മാത്രമല്ല, നടക്കുന്നതു വഴി കൂടുതല്‍ ഊര്‍ജം ചെലവാകും. ഇത് ദഹനത്തെ തടസപ്പെടുത്തും.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ഭക്ഷണം കഴിഞ്ഞയുടന്‍ പഴവര്‍ഗങ്ങള്‍ മിക്കവാറും പേരുടെ ശീലവും വിശ്വാസവുമാണ്. എ്ന്നാല്‍ ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടാന്‍ ഇട വരുത്തും. അല്‍പനേരം കഴിഞ്ഞ് കഴിയ്ക്കുക.

ബെല്‍റ്റ്

ബെല്‍റ്റ്

ഭക്ഷണം കഴിഞ്ഞാല്‍ വയറിനുണ്ടാകുന്ന വിമ്മിഷ്ടമൊഴിവാക്കാന്‍ ബെല്‍റ്റ് അയച്ചിടുന്നവരുണ്ട്. ഇതും വയര്‍ ചാടാന്‍ ഇട വരുത്തും. സെക്‌സ് വേദനിയ്പ്പിക്കുന്നതിന്റെ ആരോഗ്യകാരണങ്ങള്‍

Read more about: health, ആരോഗ്യം
English summary

Things You Should Not Do After A Meal

The following are some important points on what not to do after a meal. Remember these from the next time onwards after a meal.
Story first published: Monday, September 8, 2014, 11:46 [IST]
Subscribe Newsletter