മോണപഴുപ്പിന് വീട്ടുമരുന്നുകള്‍

Posted By:
Subscribe to Boldsky

മോണപഴുപ്പ്, പല്ലിലെ പൊട്ടലുകള്‍ എന്നിവ മൂലം മോണയിലും, പല്ലിന്‍റെ വേരുകളിലും ഉണ്ടാകുന്ന അണുബാധമൂലമുള്ള വീക്കം വളരെ വേദനാജനകമാണ്. ഇത് പല്ലിനുള്ളില്‍ പഴുപ്പുണ്ടാക്കുകയും പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. വീക്കമുള്ള പല്ലില്‍ ബാക്ടീരിയകള്‍ പെരുകുകയും പല്ലിനെ പിന്തുണയ്ക്കുന്ന അസ്ഥിയിലേക്ക് വ്യാപിക്കുകയും ചെയ്യും. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയാകാം.

മോണപഴുപ്പ് മൂലമുള്ള വേദന അസഹനീയമായതിനാല്‍ പല മാര്‍ഗ്ഗങ്ങളും ഇതിന്‍റെ പരിഹാരത്തിനായി പ്രയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് വേദന കൂടാനാണ് കാരണമാവുക. മോണയില്‍ പഴുപ്പുണ്ടെങ്കില്‍ ചെയ്യാവുന്നവയും ചെയ്യരുതാത്തവയുമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

അതിന് മുമ്പായി രോഗലക്ഷണങ്ങളും കാരണങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

മോണപഴുപ്പിനുള്ള കാരണങ്ങള്‍

മോണ രോഗങ്ങള്‍, വായിലെ ശുചിത്വക്കുറവ്, കുറഞ്ഞ രോഗപ്രതിരോധ ശേഷി, പൊട്ടിയ പല്ലുകള്‍, പല്ലിലെ അണുബാധ, ബാക്ടീരിയ, കാര്‍ബോഹൈഡ്രേറ്റ്സും, പശിമയുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുക എന്നിവയൊക്കെ വീക്കത്തിന് കാരണമാകും.

രോഗലക്ഷണങ്ങള്‍

കടിക്കുമ്പോള്‍ അണുബാധയുള്ള സ്ഥലത്ത് വേദന, പല്ലില്‍ പെട്ടന്നുണ്ടാകുന്ന പ്രതികരണം, വായില്‍ നിന്ന് ദുസ്വാദുള്ള സ്രവം, വായ്നാറ്റം , മോണയിലെ ചുവപ്പ് നിറവും വേദനയും, അസ്വസ്ഥതകള്‍, വായ തുറക്കാനുള്ള പ്രയാസം, മുഖത്ത് വേദന, രോഗബാധയുള്ളിടത്തെ വേദന, പെട്ടന്നുള്ള പല്ലുവേദന, നിദ്രാരാഹിത്യം, വിഴുങ്ങുന്നതിനുള്ള പ്രയാസം, പനി എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്.

ഈ പറഞ്ഞ ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ പരിശോധന നടത്തുകയും ചികിത്സ നേടുകയും ചെയ്യണം. ഈ പ്രശ്നത്തിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താനാവും.

1. വെളുത്തുള്ളി - ഒരു പ്രകൃതിദത്ത ബാക്ടീരിയ നാശിനിയാണ് വെളുത്തുള്ളി. കടുത്ത പല്ലുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പ്രയോഗിക്കാം. അല്പം വെളുത്തുള്ളി ഉടച്ച് അതിന്‍റെ നീര് പിഴിഞ്ഞെടുത്ത് അണുബാധയുള്ളിടത്ത് തേക്കുക.

2. ഗ്രാമ്പൂ ഓയില്‍ - മോണരോഗങ്ങള്‍ക്കും, പല്ലുവേദനയ്ക്കും, അണുബാധയ്ക്കും മികച്ച പ്രതിവിധിയാണ് ഗ്രാമ്പൂ ഓയില്‍. അല്പം ഓയിലെടുത്ത് വേദനയുള്ളിടത്ത് തടവുക. അണുബാധയുള്ളിടത്ത് അധികം ബലം പ്രയോഗിക്കാതെ തേക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വേദന വര്‍ദ്ധിക്കാനിടയാകും. മോണകളിലും ഗ്രാമ്പൂ ഓയില്‍ തേക്കുക.

3. എണ്ണ ചികിത്സ - വീട്ടില്‍ ചെയ്യാവുന്ന വളരെ ഫലപ്രദമായ ഒന്നാണിത്. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിക്കുക. ഇത് വിഴുങ്ങാതെ 30 മിനുട്ട് വായില്‍ ചുഴറ്റുക. ശേഷം തുപ്പിക്കളഞ്ഞ് വായ കഴുകുക. ആശ്വാസം ലഭിക്കും.

4. പുതിന ഓയില്‍ - പല്ലുവേദനയ്ക്ക് മികച്ച പരിഹാരമാണ് പുതിനയെണ്ണ. അല്പം എണ്ണ വിരലില്‍ പറ്റിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക. പെട്ടന്ന് തന്നെ വേദനയ്ക്ക് ശമനം കിട്ടും.

5. ഉപ്പ് - പെട്ടന്ന് വേദനയ്ക്ക് ശമനം വേണമെങ്കില്‍ ഉപ്പ് ഉപയോഗിക്കാം. അല്പം ഉപ്പ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി വായില്‍കൊള്ളുക. ആദ്യത്തെ തവണകളില്‍ വേദന അനുഭവപ്പെടുമെങ്കിലും തുടര്‍ന്ന് ആശ്വാസം ലഭിക്കും. അല്പനേരം ഇത് തുടര്‍ന്നാല്‍ 90 ശതമാനവും വേദനയ്ക്ക് ശമനമാകും.

6. ടീ ബാഗ് - മറ്റൊരു മാര്‍ഗ്ഗമാണ് ടീ ബാഗ്. ഹെര്‍ബല്‍ ടീ ബാഗ് വേദനയുള്ള ഭാഗത്ത് വെയ്ക്കുക. ഇത് വഴി പെട്ടന്ന് തന്നെ വേദനയ്ക്ക് ശമനം കിട്ടും.

7. പനിക്കൂര്‍ക്ക ഓയില്‍ - ആന്‍റി ബാക്ടീരിയല്‍, ആന്‍റിഫംഗല്‍, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി വൈറല്‍ കഴിവുകളുള്ളതാണ് പനിക്കൂര്‍ക്കയുടെ ഓയില്‍. പല്ല്, മോണ സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് വളരെ ഫലപ്രദമാണ്.

8. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ - പ്രകൃതിദത്തവും, ഓര്‍ഗാനിക്കുമായ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മികച്ച ഫലം നല്കും. ഒരു സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായില്‍ കൊണ്ട് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം തുപ്പിക്കളയുക. ഇത് വിഴുങ്ങരുത്. ഇങ്ങനെ ചെയ്യുന്നത് വഴി പ്രശ്നമുള്ള ഭാഗത്തെ അണുക്കളെ നശിപ്പിക്കാനാവും. നീര് കുറയ്ക്കാനും ഇത് സഹായിക്കും.

9. ആന്‍റി ബയോട്ടിക്കുകള്‍ - ആന്‍റിബയോട്ടിക്കുകള്‍ പല്ലുവേദനയ്ക്ക് ശമനം നല്കും. അണുബാധയും, നീരും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഇബുപ്രൂഫന്‍. പാരസെറ്റമോളും വളരെ ഫലപ്രദമാണ്. ഡോക്ടര്‍‌മാര്‍ ശുപാര്‍ശ ചെയ്യുന്ന മികച്ച ഒന്നാണ് അമോക്സിലിന്‍.

ചൂടുവെള്ളം, ചൂടുള്ള ദ്രാവകങ്ങള്‍, ഐസ് പായ്ക്കുകള്‍ എന്നിവ ഉപയോഗിക്കുന്നത് വേദന കൂട്ടാനിടയാക്കും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

10. നിലവേപ്പ് - പാനീയമായോ, ചായയിലോ ഉപയോഗിക്കാവുന്ന എച്ചിനാസിയ എന്ന നിലവേപ്പ് വേദനയെ വേഗത്തില്‍ ശമിപ്പിക്കുന്നതാണ്.

11. ഗോള്‍ഡന്‍സീല്‍ - രോഗബാധയുള്ളിടത്ത് ഗോള്‍ഡന്‍ സീല്‍ പൗഡര്‍ തേക്കുക. വേദനയില്‍ നിന്ന് ഇത് മുക്തി നല്കും.

Read more about: health ആരോഗ്യം
English summary

മോണപഴുപ്പിന് വീട്ടുമരുന്നുകള്‍

Here are some home remedies for abscessed tooth. Read more to know about,