For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

|

കൊറോണ വൈറസ് അണുബാധയെ തടയാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ നിര്‍മിച്ചെന്ന അവകാശവുമായി ഇസ്രായേലും നെതര്‍ലാന്‍ഡും എത്തിയതോടെ പ്രതീക്ഷയുടെ പുതുതീരത്താണ് ശാസ്ത്രലോകം. ഭാവിയില്‍ ഒരു വാക്‌സിന്‍ ലഭ്യമാകുന്നതുവരെ കൊറോണ വൈറസിനെ ചെറുക്കാന്‍ സഹായകരമാണ് ഈ കണ്ടുപിടിത്തമെന്ന് പ്രത്യേക പഠനങ്ങള്‍ അവകാശപ്പെടുന്നു. ഒരു ലാബ് പരീക്ഷണത്തില്‍ കൊറോണ വൈറസ് അണുബാധ തടയാന്‍ കഴിഞ്ഞതായി ഡച്ച് നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം അറിയിച്ചു. അതേ സമയം, ഇസ്രയേലിലെ ഗവേഷകര്‍ കോവിഡിനെതിരേ ഒരു ആന്റിബോഡി വികസിപ്പിച്ചതായി അറിയിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രസ്താവനയിറക്കിയിട്ടുണ്ട്.

Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

നെതര്‍ലാന്‍ഡിലെ ഗവേഷണം

നെതര്‍ലാന്‍ഡിലെ ഗവേഷണം

ഗവേഷണ പ്രകാരം ആന്റിബോഡി പുതിയ കൊറോണ വൈറസിനെ നിര്‍വീര്യമാക്കി, കൂടാതെ കോവിഡ് 19 തടയുന്നതിനെ അല്ലെങ്കില്‍ ചികിത്സിക്കുന്നതിനോ ഉള്ള കഴിവ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്നും നെതര്‍ലാന്‍ഡിലെ ഉട്രെച്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളിലോ മനുഷ്യരിലോ ഇത് ഇതുവരെ പരീക്ഷിച്ചിട്ടില്ല.

നെതര്‍ലാന്‍ഡിലെ ഗവേഷണം

നെതര്‍ലാന്‍ഡിലെ ഗവേഷണം

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. 2002 - 04ലെ സാര്‍സിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച ആന്റിബോഡികളെ ഗവേഷകര്‍ പരിശോധിച്ചു. യുട്രെക്റ്റ് യൂണിവേഴ്‌സിറ്റി, ഇറാസ്മസ് മെഡിക്കല്‍ സെന്റര്‍, ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹാര്‍ബര്‍ ബയോമെഡ് (എച്ച്.ബി.എം) എന്നിവയിലെ ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചത് കോവിഡ് 19 ചികിത്സിക്കുന്നതിനും തടയുന്നതിനുമായി ഒരു പൂര്‍ണ്ണ മനുഷ്യ ആന്റിബോഡി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടിയാണെന്നാണ്.

നെതര്‍ലാന്‍ഡിലെ ഗവേഷണം

നെതര്‍ലാന്‍ഡിലെ ഗവേഷണം

സാധാരണയായി ആന്റിവൈറല്‍ ചികിത്സകളില്‍ ഉപയോഗിക്കുന്ന ആന്റിബോഡികള്‍ ഒരു രോഗകാരിയെ കോശങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതില്‍ നിന്ന് തടയുന്നു. ആന്റിബോഡി പ്രവര്‍ത്തിക്കുന്ന രീതി തിരിച്ചറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ അറ്റാച്ച്‌മെന്റ് പ്രക്രിയയെ ലക്ഷ്യം വയ്ക്കുന്ന മറ്റ് ന്യൂട്രലൈസിംഗ് ആന്റിബോഡികളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാമെന്നും ഭാവിയില്‍ ചികിത്സാ തന്ത്രങ്ങളുടെ വികാസത്തിന് സഹായകമാകുമെന്നും ഗവേഷകര്‍ പറഞ്ഞു.

Most read:യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധിMost read:യൂക്കാലി ഓയില്‍ ഒന്ന്; ഗുണം ഒട്ടനവധി

നെതര്‍ലാന്‍ഡിലെ ഗവേഷണം

നെതര്‍ലാന്‍ഡിലെ ഗവേഷണം

ഈ ആന്റിബോഡിക്ക് മനുഷ്യരിലെ രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ അറിയിച്ചു. ഇത് തീര്‍ച്ചയായും വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തലാണെന്നും ശക്തമായ ശാസ്ത്രീയ സമീപനത്തില്‍ നിന്നാണ് ഇത് മനസിലാക്കിയതെന്നും ശുഭാപ്തി വിശ്വാസത്തിനുള്ള ഒരു കാരണമായി ഇതിനെ കാണാമെന്നും ഗവേഷകര്‍ പറഞ്ഞു.

ഇസ്രായേലിന്റെ കണ്ടുപിടിത്തം

ഇസ്രായേലിന്റെ കണ്ടുപിടിത്തം

അതേസമയം ശാസ്ത്രലോകത്തിന് ആശ്യാസമായി ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് (ഐഐബിആര്‍) മനുഷ്യരിലെ കൊറോണ വൈറസിനെ പരാജയപ്പെടുത്തുന്ന ആന്റിബോഡികള്‍ സൃഷ്ടിച്ചതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ആന്റിബോഡി കണ്ടെത്താനുള്ള സുപ്രധാന വഴിത്തിരിവില്‍ ശാസ്ത്രജ്ഞര്‍ എത്തിയതില്‍ അഭിമാനിക്കുന്നവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ഇസ്രായേലിന്റെ കണ്ടുപിടിത്തം

ഇസ്രായേലിന്റെ കണ്ടുപിടിത്തം

ആന്റിബോഡിക്ക് മോണോക്ലോണല്‍ രീതിയില്‍ വൈറസിനെ ആക്രമിക്കാനും രോഗികളുടെ ശരീരത്തിനുള്ളില്‍ നിന്ന് അതിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ആന്റിബോഡിയുടെ വികസനം പൂര്‍ത്തിയായിട്ടുണ്ടെന്നും കണ്ടെത്തലിന് പേറ്റന്റ് നല്‍കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നും അടുത്ത ഘട്ടത്തില്‍ ഗവേഷകര്‍ അന്താരാഷ്ട്ര കമ്പനികളെ സമീപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ആന്റിബോഡി ഉത്പാദിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ആന്റിബോഡിയുടെ മനുഷ്യ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്Most read:ഹൃദ്രോഗികള്‍ പേരയ്ക്ക കഴിക്കണം; കാരണമിതാണ്

ഇസ്രായേലിന്റെ കണ്ടുപിടിത്തം

ഇസ്രായേലിന്റെ കണ്ടുപിടിത്തം

ജപ്പാന്‍, ഇറ്റലി, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വൈറസ് സാമ്പിളുകള്‍ ഇസ്രായേലിലെത്തിയതായി വാര്‍ത്താ പോര്‍ട്ടല്‍ യെനെറ്റ് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിതിരുന്നു. അതിനു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ വൈറസിന്റെ ജൈവശാസ്ത്രപരമായ ഘടനയും ഗുണങ്ങളും മനസിലാക്കുന്നതില്‍ സുപ്രധാനമായ മുന്നേറ്റം നടത്തിയതായി കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സയന്‍സ് കോര്‍പ്‌സിന്റെ ഭാഗമായി 1952ല്‍ സ്ഥാപിതമായ സ്ഥാപനമാണ് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്.

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

വൈറിസിനെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള സാധാരണ പ്രക്രിയയ്ക്ക് മൃഗങ്ങളെക്കുറിച്ചുള്ള പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഒരു നീണ്ട പ്രക്രിയ ആവശ്യമാണ്, അതിനുശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങളും. പാര്‍ശ്വഫലങ്ങളുടെ പൂര്‍ണ്ണ സ്വഭാവവും ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാനും സമയം ആവശ്യമാണ്.

Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്Most read:അമിതവണ്ണമകറ്റും ആരോഗ്യം കാക്കും; ഇതാ പാലിയോ ഡയറ്റ്

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

കോവിഡ് 19നെതിരായി ഒരു വാക്‌സിന്‍ വികസിപ്പിക്കാനായി ലോകമെമ്പാടുമുള്ള ഗവേഷണകര്‍ പരിശ്രമത്തിലാണ്. ഈ ഘട്ടത്തില്‍ അവയില്‍ പലതും മൃഗങ്ങളില്‍ വൈറസ് സ്വയം അവതരിപ്പിക്കുന്ന രീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് നീങ്ങുമ്പോള്‍ അത് രൂപാന്തരപ്പെടുന്ന രീതിയാണ് ഇവര്‍ക്കിടയിലെ വലിയ തടസ്സം. കോവിഡ് 19 നെതിരെ ചികിത്സ വിജയകരമായി വികസിപ്പിച്ചതായി പല സ്വകാര്യ കമ്പനികളും അവകാശവാദമുന്നയിച്ചിട്ടുണ്ട്, എന്നാല്‍ ഇതുവരെ തെളിയിക്കപ്പെട്ട ഒന്ന് പുറത്തുവന്നിട്ടില്ല.

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

കോവിഡിനെതിരേ ലോകം ഒറ്റക്കെട്ട്

ഡിസംബര്‍ അവസാനം ചൈനയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ച് ഇതുവരെ 2.5 ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ആഗോളതലത്തില്‍ 3.6 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളും വൈറസ് വ്യാപനത്തെ കുറക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അമേരിക്ക സ്‌പെയിന്‍ ഇറ്റലി എന്നിവിടങ്ങളിലെ സ്ഥിതി ഇപ്പോഴും ഗുരുതരരമാണ്.

English summary

Israel and Netherlands Studies Claim Progress in COVID-19 Antibody Trials

Separate studies in israel and the netherlands claim to have created antibodies that can block the coronavirus infection. Read on.
Story first published: Wednesday, May 6, 2020, 10:19 [IST]
X