For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റഫ്ഡ് തക്കാളി തയ്യാറാക്കാം

|

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിയ്ക്കും സ്റ്റഫ്ഡ് ടൊമാറ്റോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഇത് പച്ചക്കറി കുട്ടികളെക്കൊണ്ടു കഴിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ്.

പലതരം ചേരുവകള്‍ അടങ്ങിയ ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്റ്റഫ്ഡ് തക്കാളി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

stuffed tomato
പഴുത്ത തക്കാളി-4
ഉരുളക്കിഴങ്ങ്-200 ഗ്രാം
പനീര്‍-100 ഗ്രാം
നെയ്യ്-1 ടേബിള്‍ സ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-അര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
റോക്ക് സാള്‍ട്ട്-1 ടീസ്പൂണ്‍

ഉരുളക്കിഴങ്ങു നല്ലപോലെ വേവിച്ചു തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വയ്ക്കുക. പനീരും ഗ്രേറ്റ് ചെയ്ത് ഇവ രണ്ടു കൂട്ടിയിളക്കുക.

തക്കാളിയുടെ മുകള്‍ഭാഗം വട്ടത്തില്‍ മുറിച്ചു മാറ്റുക. ഇതിനുളളില്‍ നിന്നും കുരുവും മാംസളമായ മറ്റു ഭാഗവും എടുത്തു മാറ്റണം.

ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതില്‍ ഉരുളക്കിഴങ്ങു മിശ്രിതം ഇട്ടിളക്കുക. ഉപ്പും മറ്റെല്ലാ മസാലകളും ഇതില്‍ ചേര്‍ത്തിളക്കണം.

ഈ കൂട്ടു തണുത്തു കഴിയുമ്പോള്‍ തക്കാളിയ്ക്കുള്ളില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കുകയോ ഗ്രില്‍ ചെയ്യുകയോ ആവാം. അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ ഓയില്‍ ചൂടാക്കി ഇതില്‍ വച്ചു പതുക്കെ ഗ്രില്‍ ചെയ്തടുക്കാം.

Read more about: veg വെജ്
English summary

Stuffed Tomato Recipe

Stuffed tomato is an easy vegan dish that can prepare in minutes. Read more to know about,
Story first published: Friday, July 24, 2015, 23:52 [IST]
X
Desktop Bottom Promotion