7ദിവസം: വെളുക്കാനും ചുളിവു പോകാനും കുക്കുമ്പര്‍

Posted By:
Subscribe to Boldsky

കറുപ്പിനേഴഴക് എന്ന് പറയുമെങ്കിലും ചര്‍മ്മം അല്‍പം ഇരുണ്ടിരിക്കുന്നുണ്ടെങ്കില്‍ അതിനെ വെളുപ്പിക്കാനാണ് നമ്മുടെയെല്ലാം ശ്രമം. എന്നാല്‍ പലപ്പോഴും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ ചെയ്യുന്ന പല പരീക്ഷണങ്ങളും പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറിയിനങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ചര്‍മ്മത്തിനും, തലമുടിയ്ക്കും ഉപകാരപ്പെടുന്ന പോഷകങ്ങളാല്‍ സമ്പന്നമാണ് കുക്കുമ്പര്‍

ദിവസവും ഇത് ഉപയോഗിച്ചാല്‍ ചുളിവുകളില്ലാത്ത ചര്‍മ്മം നിലനിര്‍ത്താനാവും. കണ്ണിനു ചുറ്റുമുള്ള കറുത്ത വലയവും, വീക്കവും അകറ്റാന്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ് കുക്കുമ്പര്‍. ചര്‍മ്മത്തിന് നിറം ലഭിക്കാനും ഇത് ഫലപ്രദമാണ്. ചര്‍മ്മസംരക്ഷണത്തിന് വേണ്ടി കുക്കുമ്പര്‍ പല തരത്തില്‍ ഉപയോഗിക്കാം. ഏത് തരത്തിലുള്ള ചര്‍മ്മത്തിനും ഇത് ഫലപ്രദമാണ്.

കുക്കുമ്പര്‍, ചെറുനാരങ്ങാനീര്

കുക്കുമ്പര്‍, ചെറുനാരങ്ങാനീര്

കുക്കുമ്പര്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് വേനലില്‍ പോലും മുഖത്തിന് നിറം നല്‍കാനുള്ള നല്ലൊരു വഴിയാണ്. സ്വാഭാവിക ബ്ലീച്ചാണിത്.

കുക്കുമ്പര്‍, കറ്റാര്‍വാഴ

കുക്കുമ്പര്‍, കറ്റാര്‍വാഴ

കുക്കുമ്പര്‍, കറ്റാര്‍വാഴ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. മുഖത്തെ ചുളിവുകള്‍ നീക്കാനും മുഖചര്‍മത്തിന് മൃദുത്വവും വെളുപ്പും നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇത് മുഖചര്‍മത്തിന് തേജസു നല്‍കും.

കുക്കുമ്പര്‍ അരച്ചതും പഴുത്ത പപ്പായ

കുക്കുമ്പര്‍ അരച്ചതും പഴുത്ത പപ്പായ

കുക്കുമ്പര്‍ അരച്ചതും പഴുത്ത പപ്പായ ഉടച്ചതും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാനും മുഖചര്‍മത്തിലെ ചുളിവു കളയാനും ഏറെ നല്ലതാണ്.

കുക്കുമ്പര്‍ അരച്ചതും തൈരും

കുക്കുമ്പര്‍ അരച്ചതും തൈരും

കുക്കുമ്പര്‍ അരച്ചതും തൈരും കലര്‍ത്തിയും മുഖത്തു പുരട്ടാം. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു. മുഖത്തിന് നിറം നല്‍കുന്നു.

കുക്കുമ്പറിന്റെ ജ്യൂസും ഉരുളക്കിഴങ്ങ് നീരും

കുക്കുമ്പറിന്റെ ജ്യൂസും ഉരുളക്കിഴങ്ങ് നീരും

കുക്കുമ്പറിന്റെ ജ്യൂസും ഉരുളക്കിഴങ്ങ് നീരും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും മുഖത്തിന് നിറവും തിളക്കവും നല്‍കുന്നു.

നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും

നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും

കുക്കുമ്പര്‍ അരച്ച് അതില് അല്‍പം നാരങ്ങനീരും ഒരു നുള്ള് മഞ്ഞളും ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാം. മുട്ടയുടെ വെള്ളയും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഈ ഫേസ്പായ്ക്ക് എണ്ണമയമുള്ള ചര്‍മ്മത്തിന് യോജിച്ചതാണ്.

കുക്കുമ്പര്‍ പള്‍പ്പില്‍ ഓട്ട്സ്

കുക്കുമ്പര്‍ പള്‍പ്പില്‍ ഓട്ട്സ്

കുക്കുമ്പര്‍ പള്‍പ്പില്‍ ഓട്ട്സ് ചേര്‍ത്ത് അല്‍പം തേന്‍കൂടി കലര്‍ത്തി മുഖത്ത് തേയ്ക്കുക. 20 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറ്റാന്‍ ഇത് ഫലപ്രദമാണ്.

കുക്കുമ്പറിന്റെ ജ്യൂസും തേനും

കുക്കുമ്പറിന്റെ ജ്യൂസും തേനും

കുക്കുമ്പറിന്റെ ജ്യൂസും തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും നിറവും മൃദുത്വവും നല്‍കും.

കുക്കുമ്പര്‍ അരച്ചതും മുള്‍ട്ടാണി മിട്ടിയും

കുക്കുമ്പര്‍ അരച്ചതും മുള്‍ട്ടാണി മിട്ടിയും

കുക്കുമ്പര്‍ അരച്ചതും മുള്‍ട്ടാണി മിട്ടിയും കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാം. മുഖക്കുരു മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ഫേസ്പായ്ക്ക്.

Read more about: beauty skincare
English summary

How To Use Cucumber For Fair Skin And Wrinkles

How To Use Cucumber For Fair Skin And Wrinkles, read more to know about,
Story first published: Wednesday, March 21, 2018, 14:12 [IST]