For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറ നിമിഷം കൊണ്ടു പോകും

|

നല്ല സൗന്ദര്യത്തിന്റെ ഒരു ഭാഗമാണ് നല്ല ചിരി. നല്ല ചിരിയ്ക്കായി ഏറെ പ്രധാനമാണ് നല്ല പല്ലുകള്‍.

നല്ല പല്ലുകള്‍ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നാണ്. പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

പല്ലുകളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ പല്ലിനു വരുന്ന കേടുകള്‍ മുതല്‍ പല്ലിലുണ്ടാകുന്ന കറകളും പല്ലിന്റെ മഞ്ഞ നിറവും നിര തെറ്റിയ പല്ലുകളുമെല്ലാം ഉണ്ടാകാം.

പല്ലുകളിലുണ്ടാകുന്ന കറ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. എത്ര ആരോഗ്യമുള്ള പല്ലുകളാണെങ്കിലും പല്ലുകളിലെ കറ മതി, പല്ലിന്റെ സൗന്ദര്യം പാടെ കളയാന്‍.

പല്ലിനുണ്ടാകുന്ന കറകള്‍ക്കും നിറം വ്യത്യാസങ്ങള്‍ക്കുമെല്ലാം കാരണങ്ങള്‍ പലതാണ്. പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കുറവാണ് ഒരു കാരണം. പുകവലി, ചായ, കാപ്പി തുടങ്ങിയവയും പല്ലില്‍ കറകള്‍ക്കുണ്ടാകുന്ന കാരണമാണ്.

പല്ലിനു നിറം വയ്പ്പിക്കുന്ന മെഡിക്കല്‍ വഴികള്‍ പലതുണ്ട്. എന്നാല്‍ നല്ല ചെലവുള്ള വഴികളാണ് ഇവ. കെമിക്കല്‍ രീതികള്‍ അവലംബിയ്ക്കുന്നതു കൊണ്ട് പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകണമെന്നുമില്ല.

പല്ലിലെ കറ കറയുന്ന, പല്ലിന്റെ ആരോഗ്യത്തിനു യാതൊരു പ്രശ്‌നവും വരുത്താത്ത പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, പല്ലിന്റെ കറ മാറ്റാന്‍ സഹായിക്കുന്ന ചില വഴികള്‍.

ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും

പല്ലിന്റെ കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുകയുമരുത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിയ്ക്കാനും ഇത് നല്ലൊരു വഴിയാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ്. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്‍കുന്ന ഒരു മാര്‍ഗമാണ്.

 നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട്

നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട്

ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും. കറകള്‍ നീക്കുക മാത്രമല്ല, ഗുണമെന്നര്‍ത്ഥം.

 ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം. നാരങ്ങാനീരില്‍ വെള്ളമൊഴിയ്‌ക്കേണ്ടത് അത്യാവശ്യം. ഇല്ലെങ്കില്‍ ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പല്ലുകളെ ദ്രവിപ്പിച്ചു കഴിയും.

ആപ്പിള്‍

ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് പല്ലിലെ കറകള്‍ നീങ്ങാനും നിറം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ വെറുതേ ഉപ്പു ചേര്‍ത്തു പല്ലു തേച്ചാലും മതിയാകും. ദിവസവും വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിയുന്നതും നല്ലതാണ്. ഒായില്‍ പുള്ളിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

എള്ള്

എള്ള്

എള്ള് മറ്റൊരു വഴിയാണ്. എള്ള് അല്‍പം വായിലിട്ടു കടിച്ചു ചവയക്കുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് അല്‍പം കഴിഞ്ഞാല്‍ പല്ല് സാധാരണ രീതിയില്‍ കഴുകുകയും ചെയ്യാം.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

ഒരു കപ്പു വെള്ളത്തില്‍ അര കപ്പു ബേക്കിംഗ് സോഡ കലര്‍ത്തുക.ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കണം. 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍, 4 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഗ്ലിസറിന്‍ എന്നിവയും ചേര്‍ത്തിളക്കണം. ഗ്ലിസറിന്‍ അവസാനമേ ചേര്‍ക്കാവു. ഇവയെല്ലാം നല്ലപോലെ കുലുക്കിച്ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് ഗ്ലാസ് കണ്ടെയ്‌നറില്‍ അടച്ചു വയ്ക്കണം. ഇതുപയോഗിച്ചു പല്ലു ദിവസവും ബ്രഷ് ചെയ്യുക.

വെളുത്തുള്ളിയും ഉപ്പും

വെളുത്തുള്ളിയും ഉപ്പും

വെളുത്തുള്ളിയും ഉപ്പും ചതച്ച് ഉരസുന്നതും പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്

വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ കഴിവുള്ളവയാണ്.

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ. പല്ല് ദിവസവും രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യുക, നല്ലപോലെ വെള്ളം കുടിയ്ക്കുക, ഭക്ഷണശേഷം വായ കഴുകുക എന്നിവയെല്ലാം സഹായിക്കുന്ന വഴികളാണ്.

English summary

Home Remedies To Remove Stains From Teeth

Home Remedies To Remove Stains From Teeth, Read more to know about,
Story first published: Thursday, May 31, 2018, 14:56 [IST]
X
Desktop Bottom Promotion