തിളങും വെളുപ്പിന് തേങ്ങാപ്പാലും മഞ്ഞളും

Posted By:
Subscribe to Boldsky

ന്ദര്യത്തിന് നാടന്‍ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഉത്തമമെന്നു വേണം, പറയാന്‍. ഇത് പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്നു മാത്രമല്ല, പ്രയോജനവും നല്‍കും. നമ്മുടെ വീട്ടില്‍ തന്നെ അടുക്കളയിലും പറമ്പിലുമായി ലഭിയ്ക്കുന്നതാണ് ഭൂരിഭാഗം നാട്ടുവൈദ്യത്തിനുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍.

സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡമായി പലരും കണക്കാക്കുന്ന വേളുപ്പു തേടി നെട്ടോട്ടമോടുന്നവരാണ് മിക്കവാറും പേരും. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്.

ചര്‍മത്തിന് കൃത്രിമവഴികളിലൂടെ നിറം നല്‍കാന്‍ ശ്രമിയ്ക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. കാരണം പലതിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിന്റെ സ്വാഭാവികമായ ആരോഗ്യത്തിന് കേടു വരുത്തുന്നവയാകും പലതും.

ചര്‍മത്തിന്റെ സൗന്ദര്യവര്‍ദ്ധനവിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് തേങ്ങാപ്പാല്‍. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്ന്. ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ മാത്രമല്ല, സൗന്ദര്യപരമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തേങ്ങാപ്പാല്‍. ഇതെക്കുറിച്ചറിയൂ,

തേങ്ങാപ്പാലില്‍ തേനും ഗ്ലിസറിനും

തേങ്ങാപ്പാലില്‍ തേനും ഗ്ലിസറിനും

ഒരു കപ്പു തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. ഇതു 10 മിനിറ്റു മുഖത്തു വച്ച് പിന്നീട് കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിയ്ക്കാനും ഇത് സഹായിക്കും.

തൈര്

തൈര്

1 സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറീന്‍ എന്നിവ കലര്‍ത്തുക. ഇത് കലര്‍ത്തി മുഖത്തു വൃത്താകൃതിയില്‍ മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകാം. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തെ പാടുകളും വടുക്കളുമെല്ലാം മാറാന്‍ ഇതു നല്ലതാണ്.

തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍

തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍

തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്.

തേങ്ങാപ്പാലില്‍ അല്‍പം മഞ്ഞള്‍

തേങ്ങാപ്പാലില്‍ അല്‍പം മഞ്ഞള്‍

തേങ്ങാപ്പാലില്‍ അല്‍പം മഞ്ഞള്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലെ രോമങ്ങള്‍ നീക്കാനും ഇത് നല്ലതാണ്.

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. നിറം നല്‍കാന്‍ മാത്രമല്ല, മുഖത്തിന് മൃദുത്വം നല്‍കാനും ഇത് ഏറെ നല്ലതാണ്

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. നിറം നല്‍കാന്‍ മാത്രമല്ല, മുഖത്തിന് മൃദുത്വം നല്‍കാനും ഇത് ഏറെ നല്ലതാണ്

ബദാം

ബദാം

4 ബദാം കുതിര്‍ത്തുക. ഇത് അരയ്ക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങാനീരും ചേര്‍ക്കാം. അല്‍പം പാല്‍പ്പൊടിയും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി മിശ്രിതമാക്കി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തേങ്ങാപ്പാല്‍, പുളിച്ച മോര്, ഒാട്‌സ് പൊടിച്ചത്

തേങ്ങാപ്പാല്‍, പുളിച്ച മോര്, ഒാട്‌സ് പൊടിച്ചത്

തേങ്ങാപ്പാല്‍, പുളിച്ച മോര്, ഒാട്‌സ് പൊടിച്ചത് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ ഏറെ നല്ലതാണ്.

Read more about: beauty skincare
English summary

Beauty Benefits Of Applying Coconut Milk And Turmeric

Beauty Benefits Of Applying Coconut Milk And Turmeric, read more to know about