For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസം കൊണ്ടു വെളുപ്പിയ്ക്കും വീട്ടുവൈദ്യം

|

ചര്‍മത്തിന് വെളുപ്പുനിറം മിക്കവാറും പേരുടെ സ്വപ്‌നമാണ്. ഇത് ഒരു പരിധി വരെ പാരമ്പര്യവും ചര്‍മസംരക്ഷണവുമെല്ലാമാണെങ്കിലും.

എന്നു കരുതി ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കില്ലെന്നു പറയാനാകില്ല, നിറം ലഭിയ്ക്കുന്നതിനു ചെയ്യേണ്ട ചില സ്വാഭാവിക വഴികളുണ്ട്. പോരാതെ ചില അടിസ്ഥാന കാര്യങ്ങളും. അടിസ്ഥാന കാര്യങ്ങളില്‍ താഴെപ്പറയുന്ന ചിലതെല്ലാം വരുന്നു.

മുഖത്ത് ഏതെങ്കിലുമൊരു സ്‌ക്രബര്‍ ഉപയോഗിച്ചു സ്‌ക്രബ് ചെയ്യണം. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് ചര്‍മത്തിന്റെ നിറത്തിന് വളരെ പ്രധാനമാണ്.

ഒലീവ് ഓയിലില്‍ പഞ്ചസാര കലര്‍ത്തിയത്, ാൊട്‌സ് പൊടിച്ചത് തുടങ്ങിയ സ്‌ക്രബറുകളും ഉപയോഗിക്കാം.

നല്ലൊരു ബ്ലീച്ചിന്റെ ഗുണം നല്‍ുകന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ കൊണ്ട് മുഖം സ്‌ക്രബ് ചെയ്യാം. ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച മിശ്രിതങ്ങള്‍ ഉപയോഗിക്കാം.കടുത്ത ചൂടും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തിന്റെ നിറം കെടുത്തുന്ന ഘടകങ്ങളാണ്. ഇതൊഴിവാക്കുകമുഖം ആഴ്ചയിലൊരിക്കല്‍ ആവി പിടിച്ച് സ്‌ക്രബര്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

തൈര് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇതിലെ പ്രോബയോട്ടിക്കുകള്‍ ചര്‍മത്തിന് നിറം നല്‍കുംക്ലെന്‍സിംഗിന് ടീ ട്രീ ഓയില്‍, അലോവെറ ജെല്‍ എന്നിവ ഉപയോഗിക്കാം. ഒരു കഷ്ണം പഞ്ഞി പാലില്‍ മുക്കി മുഖം തുടയ്ക്കുന്നത് മുഖം വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ്ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ചര്‍മത്തിന് സ്‌നിഗദധതയും മിനുസവും നല്‍കും.

മുഖത്ത് ചൈതന്യവും ഭംഗിയുമുണ്ടാകുംമുഖത്തെ കരുവാളിപ്പും കറുപ്പുമെല്ലാം കുറയ്ക്കാന്‍ തക്കാളി നല്ലതാണ്. തക്കാളി നീര് മുഖത്തു പുരട്ടാം. തേന്‍ ചേര്‍ത്തും ഉപയോഗിക്കാംമഞ്ഞള്‍ നല്ല നിറത്തിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഉല്‍പന്നമാണ്. ഇത് പാലിലോ തൈരിലോ ചാലിച്ചു മുഖത്തു പുരട്ടാം.

മുഖത്തിന് നിറം പെട്ടെന്നു തന്നെ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ചില വീട്ടുവൈദ്യങ്ങള്‍

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും

മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

മഞ്ഞളും പാലും

മഞ്ഞളും പാലും

മഞ്ഞളും പാല്‍പ്പാടയും, അല്ലെങ്കില്‍ മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.

പുതിനയില

പുതിനയില

പുതിനയില അരച്ചതും മുള്‍ത്താണി മിട്ടിയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും.

കുങ്കുമപ്പൂ, ഒലീവ് ഓയില്‍

കുങ്കുമപ്പൂ, ഒലീവ് ഓയില്‍

കുങ്കുമപ്പൂ, ഒലീവ് ഓയില്‍, തിളപ്പിയ്ക്കാത്ത പാല്‍, വെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ആയുര്‍വേദ പ്രകാരം വെളുക്കാന്‍ നിര്‍ദേശിയ്ക്കുന്ന വഴിയാണ്. കുങ്കുമപ്പൂ നാരുകള്‍ 2, 3 എണ്ണമെടുത്ത് 1 ടീസ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ത്തുക. ഈ വെള്ളം മഞ്ഞനിറമാകുമ്പോള്‍ 2, 3 തുള്ളി ഒലീവ് ഓയില്‍, 1ടീസ്പൂണ്‍ പച്ചപ്പാല്‍ എന്നിവ കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകാം.

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍

മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണെന്ന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും

മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.

മഞ്ഞള്‍, അരിപ്പൊടി, തക്കാളിനീര്,

മഞ്ഞള്‍, അരിപ്പൊടി, തക്കാളിനീര്,

മഞ്ഞള്‍, അരിപ്പൊടി, തക്കാളിനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മു്ഖത്തു പുരട്ടുക. ഇത് മുഖത്തിനു നിറം നല്‍കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇത് ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയണം. ഇത് ഒന്നരാടം ദിവസം വീതം ചെയ്യുക.

മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്

മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്

ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്‌ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്‌സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി

വെളിച്ചെണ്ണ, ബദാം ഓയില്‍, ചന്ദനപ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെളുപ്പു നല്‍കും.

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ഇത് നല്ലതാണ്.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

പകുതി സ്പൂണ്‍ തേനെടുത്ത് ഇതില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം.

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്.ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഉരുളക്കിഴങ്ങ് അരച്ചു മുഖത്തിടുന്നതും ഗുണം ചെയ്യുന്ന ഒന്നുതന്നെ.

7 ദിവസം കൊണ്ടു വെളുപ്പിയ്ക്കും വീട്ടുവൈദ്യം

ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

 മുട്ട വെള്ള

മുട്ട വെള്ള

ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ട വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.

ബദാം, ഓട്‌സ്

ബദാം, ഓട്‌സ്

ബദാം, ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും.

വെള്ളരി, കുക്കുമ്പര്‍

വെള്ളരി, കുക്കുമ്പര്‍

വെള്ളരി, കുക്കുമ്പര്‍ എന്നിവയുടെ നീരിന് ബ്ലീച്ചിംഗ് ഗുണമുണ്ട്. ഇത് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, ബദാം ഓയില്‍

പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, ബദാം ഓയില്‍

പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, ബദാം ഓയില്‍ എന്നിവ തുല്യഅളവിലെടുത്ത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം വെളുക്കും.

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍

പപ്പായ, പാല്‍പ്പൊടി, തേന്‍, പാല്‍ എന്നിവ കലര്‍ത്തി പുരട്ടുക. നിറം വര്‍ദ്ധിയ്ക്കും.

Read more about: skincare
English summary

Tricks To Get Fair Skin Within 7 Days

7 Tricks To Get Fair Skin Within 7 Days
X
Desktop Bottom Promotion