തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

Posted By:
Subscribe to Boldsky

വെളുക്കാനായി ബ്യൂട്ടിപാര്‍ലറുകളിലും പരസ്യത്തില്‍ കാണുന്ന ക്രീമിനും വേണ്ടി നടക്കാതെ പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. പ്രയോജനം തരുമെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളൊട്ട് ഉണ്ടാവുകയുമില്ല.

വെളുക്കാനും ചര്‍മത്തിന് മൃദുത്വം നല്‍കാനുമെല്ലാം പ്രകൃതി നല്‍കിയ നല്ലൊരു വഴിയുണ്ട്, നമുക്കു മുന്നില്‍ തേങ്ങാപ്പാല്‍. പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ സഹായകമാണ്.

തേങ്ങാപ്പാല്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ്. എങ്ങനെയാണ് തേങ്ങാപ്പാല്‍ പുരട്ടി വെളുക്കുകയെന്നറിയൂ,

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

മുഖത്തെ കരുവാളിപ്പ്, പ്രത്യേകിച്ച് വെയിലേറ്റ ശേഷമുള്ള കറുപ്പു നിറം മാറാന്‍ ഏറ്റവും നല്ല വഴിയാണ് തേങ്ങാപ്പാല്‍. ഇത മുഖത്തു പുരട്ടി അല്‍പസമയം കഴിഞ്ഞ് കടലമാവുപയോഗിച്ചു കഴുകിക്കളയാം.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. മുഖത്തിന് ബ്ലീച്ചിംഗ് ഇഫക്ട് ലഭിയക്കും. ചെറുനാരങ്ങാനീരുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും മാറ്റാന്‍ ഇത സഹായിക്കുകയും ചെയ്യും.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിന് നിറം മാത്രമല്ല, തിളക്കവും ലഭിയ്ക്കും.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാലും അല്‍പം തേനും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖചര്‍മത്തിന് നിറം മാത്രമല്ല, വരണ്ട ചര്‍മം മാറാനും ഇത് നല്ലതാണ്.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍, കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

ഓറഞ്ച് തൊലി അരച്ചതോ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതോ തേങ്ങാപ്പാലിനൊപ്പം ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്.

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

തേങ്ങാപ്പാല്‍ ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും

ചര്‍മത്തിന് നിറം നല്‍കാന്‍ മാത്രമല്ല, വരണ്ട ചര്‍മത്തിന് മൃദുത്വം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് തേങ്ങാപ്പാല്‍. ഇതു പുരട്ടുന്നത് എണ്ണമയമുണ്ടാക്കുന്നതു കൊണ്ട് മുഖം കഴുകാന്‍ കടലമാവ് പോലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിയ്ക്കാം.

English summary

How To Use Coconut milk For Fair Skin

How To Use Coconut Oil For Fair Skin, Read more to know about,
Subscribe Newsletter