കുളിക്കുമ്പോള്‍ ചെയ്യുന്ന തെറ്റുകള്‍

Posted By: Super
Subscribe to Boldsky

എല്ലാ ദിവസവും കുളിക്കുന്നത് നല്ലതാണ്. എന്നാല്‍ കുളിയുടെ കാര്യത്തില്‍ ചില തെറ്റുകള്‍ സംഭവിക്കാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കുളി ചിലപ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം ചെയ്തേക്കാം. കുളിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് ചര്‍മ്മരോഗവിദഗ്ദനായ സേജല്‍ ഷാ ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

1. ചൂടുവെള്ളത്തിലുള്ള കുളി - മസിലുകള്‍ക്ക് അയവ് ലഭിക്കുമെന്നതിനാല്‍ നിങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെട്ടേക്കാം. എന്നാല്‍ ഇത് ചര്‍മ്മത്തില്‍ നിന്ന് സ്വഭാവികമായ എണ്ണമയം നീക്കം ചെയ്യപ്പെടാന്‍ കാരണമാകാം. ചൂടുവെള്ളം ചര്‍മ്മത്തിന് വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കാനും കാരണമാകാം. നിങ്ങള്‍ തണുപ്പുള്ള സ്ഥലത്താണെങ്കില്‍ കുളിക്കുന്ന വെള്ളം ഇളം ചൂടുള്ളതാണ് അമിതമായ ചൂടില്ല എന്ന് ഉറപ്പാക്കുക.

2. ഷവറിന് കീഴില്‌ ഏറെ സമയം ചെലവഴിക്കല്‍ - അരമണിക്കൂര്‍ കുളിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകാം. പക്ഷേ ദീര്‍ഘസമയത്തേക്ക് കുളിക്കുന്നത് ചര്‍മ്മത്തില്‍ നനവ് നിലനിര്‍ത്തുമെങ്കിലും സ്വഭാവിക എണ്ണകളും കൊഴുപ്പുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യും. അതിനാല്‍ 10 മിനുട്ടില്‍ അധികം ഷവറിന് കീഴില്‍ ചെലവഴിക്കരുത്.

3. സോപ്പിന്‍റെ ഗന്ധത്തോടുള്ള ഇഷ്ടം - സുഗന്ധമുള്ള സോപ്പുകള്‍ ചര്‍മ്മത്തിലെ നനവ് ഇല്ലാതാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളവയാകും. ഇത് ചര്‍മ്മത്തിലെ അമിതമായ വരള്‍ച്ചയ്ക്കും അടരുകളായി പൊളിയുന്നതിനും കാരണമാകും. പാരാബെന്നുകള്‍, സിന്തെറ്റിക് നിറങ്ങള്‍, സുഗന്ധങ്ങള്‍, സോഡിയം ലോറില്‍ സള്‍ഫേറ്റ്, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ അടങ്ങിയ സോപ്പുകള്‍ ഒഴിവാക്കുക. എസന്‍ഷ്യല്‍ ഓയിലുകള്‍ അടങ്ങിയ സോപ്പുകള്‍ നല്ലതാണ്.

4. ലൂഫാ മാറ്റാതിരിയ്ക്കുക - എക്സ്ഫോലിയേഷന്‍ ചര്‍മ്മത്തിന് നല്ലതാണെങ്കിലും പഴയ ലൂഫാ തന്നെ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് നല്ലതല്ല. ബാക്ടീരിയ പെരുകുമെന്നതിനാല്‍ നാല് ആഴ്ച കൂടുമ്പോള്‍ ഇത് മാറ്റണം. ബാക്ടീരിയ ഉള്ള ലൂഫാ ഉപയോഗിക്കുന്നത് മുടിയിഴകളില്‍ അണുബാധയ്ക്ക് കാരണമാകും. ഇത് ചൊറിച്ചിലിന് കാരണമാകും. ലൂഫായ്ക്ക് പകരം വാഷ്ക്ലോത്ത് ഉപയോഗിക്കുന്നത് നല്ല ആശയമാണ്.

5. ശരീരം നന്നായി കഴുകാതിരിക്കുക - സോപ്പും, മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച ശേഷം നന്നായി കഴുകാതിരിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും മുഖക്കുരു ഉണ്ടാകാനും കാരണമാകും. മുഖക്കുരു തടയാന്‍ തലമുടി നല്ലത് പോലെ വൃത്തിയാക്കുകയും ചെയ്യുക.

Read more about: beauty
English summary

Mistakes We Commit while Taking Shower

Mistakes We Commit while Taking Shower
Story first published: Friday, April 22, 2016, 7:00 [IST]