നിറം വര്‍ദ്ധിപ്പിക്കാന്‍ 10 വഴികള്‍

Posted By: Staff
Subscribe to Boldsky

നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉത്‌പന്നങ്ങള്‍ അന്വേഷിച്ച്‌ നിങ്ങള്‍ നടക്കാറുണ്ടോ? ഇത്തരം ക്രീമുകള്‍ക്കും ലോഷനുകള്‍ക്കും വേണ്ടി ആയിരക്കണക്കിന്‌ രൂപ മുടക്കിയിട്ടും ഒരു ഫലവും ലഭിക്കാത്തതില്‍ നിങ്ങള്‍ക്ക്‌ നിരാശയുണ്ടോ?

എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ പ്രകൃതിദത്തമായ ഉത്‌പന്നങ്ങള്‍ പരീക്ഷിച്ചുകൂട? സ്ഥിരമായി ഉപയോഗിച്ചാല്‍ അവ മികച്ച ഫലം നല്‍കും.

ഓറഞ്ച്‌ തൊലിയും തൈരും

ഓറഞ്ച്‌ തൊലിയും തൈരും

ഓറഞ്ച്‌ തൊലിയും തൈരും ചേര്‍ത്ത്‌ വീട്ടില്‍ തന്നെ അനായാസം ഫെയ്‌സ്‌ പായ്‌ക്ക്‌ തയ്യാറാക്കാന്‍ കഴിയും. ഓറഞ്ച്‌ തൊലി വെയിലില്‍ ഉണക്കി വായുകടക്കാത്ത പാത്രത്തിലോ മറ്റോ സൂക്ഷിക്കുക. കുറച്ച്‌ ഓറഞ്ച്‌ തൊലി എടുത്ത്‌ അതില്‍ തൈരും ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി 20 മിനിറ്റിന്‌ ശേഷം തണുത്തവെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകുക. മുഖത്തെ പാടുകളും മറ്റ്‌ അടയാളങ്ങളും മങ്ങാന്‍ ഈ ഫെയ്‌സ്‌ പായ്‌ക്ക്‌ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുഖത്തെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെയും അടയാളങ്ങളും പാടുകളും അകറ്റാന്‍ വെളിച്ചെണ്ണയ്‌ക്ക്‌ കഴിയും. ദിവസവും പാടുകളിലും അടയാളങ്ങളിലും വെളിച്ചെണ്ണ പുരട്ടുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ ഫലം കണ്ടുതുടങ്ങും.

കടലമാവും മഞ്ഞള്‍പ്പൊടിയും

കടലമാവും മഞ്ഞള്‍പ്പൊടിയും

കടലമാവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന ഫെയ്‌സ്‌ പായ്‌ക്ക്‌ അനായാസം തയ്യാറാക്കാന്‍ കഴിയും. പാടുകള്‍ അകറ്റി മുഖകാന്തി പ്രദാനം ചെയ്യാന്‍ ഇത്‌ വളരെ ഫലപ്രദമാണ്‌. രണ്ട്‌ ടീസ്‌പൂണ്‍ കടലമാവില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ അല്ലെങ്കില്‍ യോഗര്‍ട്ട്‌ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത്‌ നന്നായി തേച്ചുപിടിപ്പിക്കുക. 20-25 മിനിറ്റ്‌ കഴിഞ്ഞ്‌ ഉണങ്ങുമ്പോള്‍ ഇത്‌ കഴുകി കളയുക.

പാല്‍, തേന്‍, നാരങ്ങാനീര്‌

പാല്‍, തേന്‍, നാരങ്ങാനീര്‌

അനായാസം തയ്യാറാക്കാന്‍ കഴിയുന്ന മറ്റൊരു ഫെയ്‌സ്‌പായ്‌ക്ക്‌ പരിചയപ്പെടാം. ഒരു കരണ്ടി പാല്‍, തേന്‍, നാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്തും കഴുത്തിലും പുരട്ടുക. 20-30 മിനിറ്റിന്‌ ശേഷം പച്ചവെള്ളം ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയാവുന്നതാണ്‌. ആഴ്‌ചയില്‍ 2-3 തവണ ഉത്‌ പുരട്ടുക. പാടുകള്‍ മാറുമെന്ന്‌ മാത്രമല്ല ചര്‍മ്മം നല്ല മാര്‍ദ്ദവമുള്ളതായി തീരുകയും ചെയ്യും.

ഓട്‌സ്‌, യോഗര്‍ട്ട്‌, തക്കാളി

ഓട്‌സ്‌, യോഗര്‍ട്ട്‌, തക്കാളി

ഒരു പാത്രത്തില്‍ ഒരു ടീസ്‌പൂണ്‍ വീതം ഓട്‌സ്‌, യോഗര്‍ട്ട്‌, തക്കാളി നീര്‌ എന്നിവയെടുത്ത്‌ നന്നായി ഇളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി 20-30 മിനിറ്റിന്‌ ശേഷം വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കുക. തക്കാളി നീര്‌ മികച്ചൊരു ആസ്‌ട്രിഞ്‌ജെന്റാണ്‌ അതിനാല്‍ ഇത്‌ സ്വാഭാവികമായി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. ഓട്‌സ്‌ മുഖത്തെ നിര്‍ജ്ജീവകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. യോഗര്‍ട്ടിന്‌ നിറം നീക്കം ചെയ്യാനുള്ള കഴിവുണ്ട്‌. അതുകൊണ്ട്‌ ഇത്‌ മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കും. കഴുകി കളയുമ്പോള്‍ ഫെയ്‌സ്‌ പായ്‌ക്ക്‌ കൊണ്ട്‌ സ്‌ക്രബ്‌ ചെയ്‌താല്‍ മുഖത്തെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കം ചെയ്യപ്പെടും. വെയിലേല്‍ക്കുന്നത്‌ മൂലമുണ്ടാകുന്ന കറുപ്പ്‌ മാറ്റാന്‍ ഈ ഫെയ്‌സ്‌ പായ്‌ക്ക്‌ വളരെ ഫലപ്രദമാണ്‌.

നാരങ്ങാനീരും വെള്ളരിക്ക ജ്യൂസും

നാരങ്ങാനീരും വെള്ളരിക്ക ജ്യൂസും

നിറങ്ങള്‍ നീക്കാനുള്ള നാരങ്ങാനീരിന്റെ കഴിവ്‌ മുഖത്തെ പാടുകളെ ഇല്ലാതാക്കും. ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരില്‍ ഒരു ടീസ്‌പൂണ്‍ വെള്ളരിക്ക ജ്യൂസ്‌ കൂടി ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. 15-20 മിനിറ്റ്‌ കഴിയുമ്പോള്‍ ഇത്‌ നന്നായി ഉണങ്ങും. ഇനി പച്ചവെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക. വെള്ളരിക്ക ചര്‍മ്മത്തിന്‌ നല്ല തണുപ്പ്‌ പകരും. ചൂട്‌ സമയത്ത്‌ ഉപയോഗിക്കാന്‍ പറ്റിയ ഒരു ഫെയ്‌സ്‌ പായ്‌ക്കാണിത്‌.

വെയിലേല്‍ക്കുന്നത്‌ മൂലം ചര്‍മ്മത്തിന്‌ ഉണ്ടാകുന്ന നിറവ്യത്യാസം അകറ്റാനും ചര്‍മ്മത്തിന്‌ നിറം പകരാനും തേനും ബദാമും ചേര്‍ത്തുണ്ടാക്കുന്ന ഫെയ്‌സ്‌ പായ്‌ക്കിന്‌ കഴിയും.

തേനും ബദാമും

തേനും ബദാമും

ഒരുമിച്ച്‌ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കും. ഇവ ചര്‍മ്മം ഈര്‍പ്പമുള്ളതാക്കുകയും ചര്‍മ്മത്തിന്‌ തിളക്കമേകുകയും ചെയ്യും. ഈ ഫെയ്‌സ്‌ പായ്‌ക്ക്‌ അനായാസം തയ്യാറാക്കാനാകും. ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടീസ്‌പൂണ്‍ പാല്‍പ്പൊടി, അര ടീസ്‌പൂണ്‍ ബദാം പൗഡര്‍ അല്ലെങ്കില്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്ത്‌ ഇളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്തിട്ട്‌ 15-20 മിനിറ്റിന്‌ ശേഷം കഴുകി കളയുക.

കടലമാവ്‌, തക്കാളി

കടലമാവ്‌, തക്കാളി

വെയിലേറ്റുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ കടലമാവും ഉത്തമമാണ്‌. ഇതിനായി തക്കാളിയും കടലമാവും ചേര്‍ത്ത്‌ ഫെയ്‌സ്‌ പായ്‌ക്കുണ്ടാക്കി മുഖത്ത്‌ പുരട്ടുക. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ വളരെ ഫലപ്രദമാണ്‌. 2 ടീസ്‌പൂണ്‍ കടലമാവ്‌, 2-3 ടീസ്‌പൂണ്‍ തക്കാളി നീരി എന്നിവ ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. 15-20 മിനിറ്റ്‌ കഴിഞ്ഞ്‌ വെള്ളം ഉപയോഗിച്ച്‌ കഴുകി മുഖം വൃത്തിയാക്കുക.

നാരങ്ങയും തേനും

നാരങ്ങയും തേനും

എല്ലാ അടുക്കളയിലും അനായാസം ലഭിക്കുന്ന രണ്ട്‌ സാധനങ്ങളാണ്‌ നാരങ്ങയും തേനും. ഒരു ടീസ്‌പൂണ്‍ നാരങ്ങാനീരും ഒരു ടീസ്‌പൂണ്‍ തേനും ചേര്‍ത്ത്‌ മിശ്രിതമാക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. 15-20 മിനിറ്റ്‌ കഴിയുമ്പോള്‍ കഴുകി കളയാം. നിങ്ങളും ചര്‍മ്മം മൃദുലമുളളതും തിളക്കമുള്ളതുമായി മാറും.

തക്കാളിയും മല്ലിയും

തക്കാളിയും മല്ലിയും

വരണ്ടതും എണ്ണമയമുള്ളതുമായ ചര്‍മ്മത്തിന്‌ അനുയോജ്യമായ ഒരു ഫെയ്‌സ്‌ പായ്‌ക്കിനെ കുറിച്ചാണ്‌ ഇനി പറയുന്നത്‌. തക്കാളിയും മല്ലിയിലയും ചേര്‍ത്തുണ്ടാക്കുന്ന ഈ ഫെയ്‌സ്‌ പായ്‌ക്ക്‌ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. രണ്ട്‌ ടീസ്‌പൂണ്‍ തക്കാളി നീരില്‍ രണ്ട്‌ ടീസ്‌പൂണ്‍ മല്ലിയില നീര്‌ ഒഴിക്കുക. ഇതിലേക്ക്‌ ഒരു സ്‌പൂണ്‍ ഫുല്ലേഴ്‌സ്‌ എര്‍ത്തും ഏതാനും തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. ഇത്‌ മുഖത്ത്‌ പുരട്ടി 20-30 മിനിറ്റിന്‌ ശേഷം പച്ചവെള്ളം കൊണ്ട്‌ കഴുകി കളയുക.

ഈ പറഞ്ഞ എല്ലാ മുഖലേപങ്ങളും (മാസ്‌ക്കുകള്‍) അനായാസം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്‌. വരകള്‍, കറുത്തപാടുകള്‍, ചുളിവുകള്‍, പുള്ളികള്‍, വെയിലേറ്റുണ്ടാകുന്ന പാടുകള്‍, മുഖക്കുരു മൂലമുണ്ടാകുന്ന അടയാളങ്ങള്‍, നിറമില്ലായ്‌മ എന്നിവ മാറ്റാന്‍ ഇവ വളരെ ഫലപ്രദമാണ്‌. ഇവ നിങ്ങളുടെ ചര്‍മ്മത്തിന്‌ നിറം പകരുക മാത്രമല്ല അതിനെ മൃദുവാക്കുകയും ചെയ്യും. ഇവ ഉപയോഗിക്കുമ്പോള്‍ തന്നെ സണ്‍ബ്ലോക്ക്‌ ലോഷനുകളും സണ്‍സ്‌ക്രീന്‍ ലോഷനുകളും ഉപയോഗിക്കാവുന്നതാണ്‌. പ്രത്യേകിച്ച്‌ വെയില്‍ കൊള്ളേണ്ടി വരുമ്പോഴും വേനല്‍ക്കാലത്തും.

English summary

Top 19 Home Remedies For Skin Whitening

Do you always search for skin whitening products in the market? These natural remedies are really effective if you use them on a regular basis.
Subscribe Newsletter