വിവിധ തരം ഫേഷ്യലുകള്‍

Posted By:
Subscribe to Boldsky
Meera
ഫേഷ്യല്‍ ബ്യൂട്ടിപാര്‍ലറില്‍ പോകുന്ന മിക്കവാറും പേര്‍ തെരഞ്ഞെടുക്കുന്ന സൗന്ദര്യസംരക്ഷണമാര്‍ഗമാണ്. ഫേഷ്യലുകള്‍ വിവിധ തരമുണ്ട്. ഇവയെക്കുറിച്ച് നേരത്തെ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

ലാവെന്‍ഡര്‍ ഫേഷ്യല്‍ : ക്ഷീണിച്ച ചര്‍മത്തിനുള്ള ഫേഷ്യലാണിത്. പെട്ടെന്ന് ഫലം കാണുകയും ചെയ്യും. സാധാരണ ചര്‍മമുള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കും ഇത് നല്ലതാണ്. ലാവെന്‍ഡര്‍ എന്ന പൂവില്‍ നിന്നുള്ള എണ്ണയാണ് ഈ ഫേഷ്യലിന് ഉപയോഗിക്കുന്നത്.

ടീ ട്രീ ഫേഷ്യല്‍ : മുഖത്ത് മുഖക്കുരുവും പാടുകളുമുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഫേഷ്യലാണിത്.

ലോട്ടസ് ഫേഷ്യല്‍ : ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുള്ള ഫേഷ്യലാണിത്. ലോട്ടസ് ഓയിലും വൈറ്റമിന്‍ ഇ ഓയിലും ഈ ഫേഷ്യലിന് ഉപയോഗിക്കാറുണ്ട്.

ബിയര്‍ബെറി ഫേഷ്യല്‍ : ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഫേഷ്യലാണിത്. ദീര്‍ഘകാലം നിറം നില നിര്‍ത്തുകയും ചെയ്യും.

അലോവെര ഫേഷ്യല്‍ : കറ്റാര്‍ വാഴയുടെ ജെല്ലി കൊണ്ടുള്ള ഇത്തരം ഫേഷ്യല്‍ ചര്‍മം മൃദുവാക്കാനും ചര്‍മത്തിന്റെ വരള്‍ച്ച അകറ്റാനും വളരെ നല്ലതാണ്.

സ്‌കിന്‍ പ്യുവര്‍ ഫേഷ്യല്‍ : പൊടി, പുക എന്നിവ ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മത്തിനും ദോഷമാണ്. ഇതിനുള്ള ഫേഷ്യലാണ് സ്‌കിന്‍ പ്യുവര്‍ ഫേഷ്യല്‍.

മില്‍കി വൈറ്റ് ഫേഷ്യല്‍ : ചര്‍മത്തിളക്കം നല്‍കുന്ന ഫേഷ്യലാണിത്.

ഇവ കൂടാതെ ഗോള്‍ഡ് ഫേഷ്യല്‍, പ്ലാറ്റിനം ഫേഷ്യല്‍ എന്നിവയും ചര്‍മത്തിന് നിറം നല്‍കാന്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

English summary

Skincare, Skin, Gold Facial, Aloe Vera, Face, Beauty, ചര്‍മസംരക്ഷണം, ബ്യൂട്ടി പാര്‍ലര്‍, ഗോള്‍ഡ് ഫേഷ്യല്‍, പ്ലാറ്റിനം ഫേഷ്യല്‍, നിറം, കറ്റാര്‍വാഴ

Facial are of different types. To get quality facial, one should know different varieties of facial and their effect on face.
Please Wait while comments are loading...
Subscribe Newsletter