For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍പീലികള്‍ വളരാന്‍ ചില മാര്‍ഗങ്ങള്‍

|

നീണ്ട കണ്‍പീലികള്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഈ ഭാഗ്യമില്ലാത്തവര്‍ കൃത്രിമ കണ്‍പീലികള്‍ക്ക് പുറമെ പോകുകയും ചെയ്യും. ഇതല്ലാതെ കണ്‍പീലികള്‍ വളരുന്നതിനും പീലികള്‍ക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളിതാ,

Eyelashes

കണ്‍പീലികള്‍ വളരുന്നതിനുള്ള ഏറ്റവും ഫലപ്രദവും ഏറ്റവും എളുപ്പവുമുള്ള വഴിയാണ് ആവണക്കെണ്ണ. കിടക്കുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലികള്‍ തഴച്ചു വളരുമെന്നു മാത്രമല്ലാ, പീലികള്‍ക്ക് നല്ല കറുപ്പുണ്ടാവുകയും ചെയ്യും. ദിവസവും ആവണക്കെണ്ണ പുരട്ടുന്നത് നല്ല ഫലം നല്‍കും.

വൈറ്റമിന്‍ ഇ ഓയിലും കണ്‍പീലികള്‍ വളരുന്നതിന് ഗുണം ചെയ്യും. ഐ ലാഷ് ബ്രഷ് വൈറ്റമിന്‍ ഇ ഓയിലില്‍ മുക്കി കണ്‍പീലികളില്‍ പുരട്ടുക. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ച് ആ എണ്ണയില്‍ ബ്രഷ് മുക്കി കണ്‍പീലികളില്‍ പുരട്ടിയാലും മതി. കണ്‍പീലികള്‍ കൊഴിയുന്നതു കുറയുക മാത്രമല്ലാ, കണ്‍പീലികള്‍ വളരുകയും ചെയ്യും.

വാസ്്‌ലീനും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. വാസ്ലീന്‍ പീലികളിലും കണ്‍പോളകള്‍ക്ക് മുകളിലും പുരട്ടുക. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാണ് നല്ലത്. പിറ്റേന്നു രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം.

മുടി ചീകുമ്പോള്‍ മുടിവളര്‍ച്ച കൂടുന്നു. ഇതുപോലെയാണ് കണ്‍പീലികളുടെ കാര്യവും. തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കണ്‍പിലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

കണ്‍പീലികളിലെ മേക്കപ്പും പീലികളുടെ വളര്‍ച്ചയെ ബാധിക്കും. മസ്‌കാരയും മറ്റും ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. പീലികളിലെയും കണ്ണിലെയും മേക്കപ്പ് നീക്കം ചെയ്യുമ്പോഴും ശ്രദ്ധ വേണം. പഞ്ഞി മേക്കപ്പ് റിമൂവിംഗ് ലോഷനുകളില്‍ മുക്കിയ ശേഷം മേയ്ക്കപ്പ് തുടച്ചു നീക്കുക. മേക്കപ്പിട്ട്് കിടന്നുറങ്ങരുത്.

പ്രോട്ടീന്‍ കലര്‍ന്ന ഡയറ്റും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. നട്‌സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചക്കു സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

Read more about: skincare beauty
English summary

Beauty, Skincare, Eyelashes, Vitamin, Water,സൗന്ദര്യം, ചര്‍മസംരക്ഷണം, കണ്ണ്, കണ്‍പീലി, ഐ ലാഷ്, വെള്ളം,


 Eyelashes are hair that grow from the tip of the eyelids. These eyelashes protect the eyes from dust particles that enter the eyes. Eyelashes make your eyes look more attractive. Many women prefer wearing long fake eyelashes to flaunt their big eyes and define it beautifully on their faces. But why go for artificial attachments when you can grow eyelashes naturally?
Story first published: Saturday, June 9, 2012, 16:24 [IST]
X
Desktop Bottom Promotion