മുടിസംരക്ഷണം പലപ്പോഴും പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. കാരണം മുടി കൊഴിതച്ചിലും മുടിയുടെ മറ്റ് പ്രശ്നങ്ങളും എല്ലാം പല വിധത്തിലാണ് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും പല വിധത്തില്‍ മുടിക്ക് പ്രശ്നങ്ങള്‍ ഉണ്ടാവാം. മുടിയുടെ സംരക്ഷണം എന്നും എപ്പോഴും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നനഞ്ഞ മുടി കെട്ടിവെച്ചാല്‍ അത് പലപ്പോഴും ദുര്‍ഗന്ധമുണ്ടാക്കുന്ന ഒന്നാണ്. നനഞ്ഞ മുടി മാത്രമല്ല പല വിധത്തിലാണ് മുടി നമുക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.
ചിലര്‍ നനഞ്ഞ മുടി കെട്ടിവെച്ചാല്‍ അതിനൊരു ദുര്‍ഗന്ധമുണ്ടാകുന്നു. പലപ്പോഴും ഈ ദുര്‍ഗന്ധം മാറണം എന്നുണ്ടെങ്കില്‍ പെടാപാട് പെടണം. എന്നാല്‍ ഇനി ഇത്തരം പ്രശനങ്ങള്‍ക്ക് നമുക്ക് വീട്ടില്‍ പരിഹാരം കാണാം. മുടിയുടെ ദുര്ഗന്ധമൊഴിവാക്കി സുഗന്ധപൂരിതമാക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒരിക്കലും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല. ഇത് പല വിധത്തില്‍ മുടിക്ക് ആരോഗ്യവും കരുത്തും ഭംഗിയും നല്കുന്നു. എല്ലാ വിധത്തിലും ഇത് മുടിക്ക് നല്ലതാണ്.
പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് നമ്മള് തുനിയാത്തതാണ് നമ്മുടെ മുടിയുടെ അനാരോഗ്യത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതിലൂടെ മുടിയുടെ സൗന്ദര്യവും നിറവും മണവും എല്ലാം തിരിച്ച് പിടിക്കാന്‍ കഴിയുന്നു. മുടിക്ക് തിളക്കവും സുഗന്ധവും നല്കാന് സഹായിക്കുന്നതിന് നിരവധി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിലൂടെ പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.
ബേക്കിംഗ് സോഡ
മുടിയുടെ ദുര്‍ഗന്ധമകറ്റാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത്്. തലയോട്ടിയിലെ എണ്ണമയം കുറയ്ക്കുന്നതിനൊപ്പം മുടിയുടെ ദുര്‍ഗന്ധവും അകറ്റും. ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ഏത് വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് യതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.
ടീട്രീ ഓയില്‍
ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. മാത്രമല്ല താരന് അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരുതവണ ഇത് ചെയ്യാവുന്നതാണ്. പെട്ടെന്ന് തന്നെ ഇത് പല വിധത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എ്ലാ വിധത്തിലും ഇത് മുടിക്ക് വളരെയധികം നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളര്‍ച്ചക്കും ടീ ട്രീ ഓയില്‍ മികച്ചതാണ്.
തക്കാളി
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ നല്ലതാണ് തക്കാളി. തക്കാളി ഉഫയോഗിച്ച് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പല വിധത്തില്‍ നിങ്ങളുടെ കേശസംരക്ഷണ പ്രശ്നത്തിന് പരിഹാരം കാണുന്നു. തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാം. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും. മുടിക്ക് തിളക്കവും നല്കാന് സഹായിക്കുന്നു
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
കേശസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുടി വളരുന്നതിനും താരന് പോവുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും എല്ലാം സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം. മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റി മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.
സുഗന്ധ തൈലങ്ങള്‍
സുഗന്ധ തൈലങ്ങള്‍ മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല തലയോട്ടിയിലെ അണുബാധയും തടയുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചിലും ഇല്ലാതാക്കി തലയോട്ടിക്ക് ആരോഗ്യവും കരുത്തും നല്കുന്നു. മുടിക്ക് വളരെയധികം സഹായിക്കുന്നു ഇവയെല്ലാം. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഇവ കഴുകിക്കളയണം. തുടര്‍ന്ന് ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.
ഓറഞ്ച്
ആരോഗ്യവും സൗന്ദര്യവും മാത്രമല്ല ഓറഞ്ചിന്റെ ഗുണങ്ങള്‍. ഇത് കേശസംരക്ഷണത്തിനും സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ഓറഞ്ച് ഉപയോഗിക്കാം. മുടിക്ക് സുഗന്ധം നല്കാന് ഉത്തമമാണ് ഓറഞ്ച് തൊലി. ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം ഉപയോഗിക്കാം. തുടര്‍ന്ന് ഇത് ഉപയോഗിച്ച് മുടി കഴുകാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. എല്ലാ വിധത്തിലും ഇത് മുടിയുടെ ദുര്‍ഗന്ധം അകറ്റി മുടിക്ക് തിളക്കവും നിറവും നല്കുന്നു.
ഒലീവ് ഓയില്‍
മുടിക്ക് തിളക്കം നല്‍കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ദുര്‍ഗന്ധത്തില്‍ നിന്നും പരിഹാരം നല്കുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നിറവും ആരോഗ്യവും നീളവും നല്കുന്നു. എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഒലീവ് ഓയില്‍. ചര്‍മസംരക്ഷണത്തിനു ഇത് ഉപയോഗിക്കുന്നു.
മുട്ടയുടെ വെള്ള
മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിന്റെ ആരോഗ്യരഹസ്യങ്ങള്‍ വളരെ വലുതാണ്. ഇത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് മുടിയുടെ ആരോഗ്യത്തിനും ബലത്തിനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയും അല്പം തൈരും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നല്കുന്നു.
ചെമ്പരത്തി
ചെമ്പരത്തി കൊണ്ട് നമുക്ക് മുടിയുടെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാം. മുടിക്ക് തിളക്കവും നിറവും നല്കാന് ഇത് സഹായിക്കുന്നു. മുടി വളരുന്നതിനും മറ്റ് പ്രശ്നങ്ങള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് ചെമ്പരത്തി ഉത്തമമാണ്. എല്ലാ വിധത്തിലും ഇത് തലയോട്ടിക്കും നല്ലതാണ്. ഇത് പലപ്പോഴും മുടിക്ക് അഴകും നിറവും ആരോഗ്യവും നല്കുന്ന കാര്യത്തില്‍ മുന്നിലാണ്. ചെമ്പരത്തി പിഴിഞ്ഞ് ചാറെടുത്ത് ഇത് കൊണ്ട് തല കഴുകുക. ഷാമ്പൂ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് പെട്ടെന്ന് തന്നെ മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നു. മുടിക്ക് തിളക്കവും നല്കുന്നു.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
തഴച്ചു വളരും മുടിയ്ക്കു വെളിച്ചെണ്ണ വിദ്യ
മുടി കൊഴിച്ചില്‍ പെട്ടെന്ന് മാറ്റാന്‍ പരിഹാരം ഇതാ
ഷാമ്പൂവില്‍ രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത
മുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
ബേക്കിങ് സോഡ മുടിക്ക് തരുന്ന അത്ഭുതങ്ങൾ
ഏത് വെളുത്ത മുടിയും കറുപ്പിക്കും അടുക്കള വൈദ്യം
മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍
നരച്ച തലമുടി വില്ലനാണോ? നര മാറ്റാന്‍ പത്ത് വഴികള്‍ നോക്കൂ
താരൻ അകറ്റാൻ ഇഞ്ചി
കുളിക്കുന്നതിനുമുമ്പ് ഷാംപുവില്‍ ഉപ്പുചേര്‍ക്കുക!
പേനിന് രണ്ട് മിനിട്ട് പരിഹാരം ആയുര്‍വ്വേദത്തില്‍
മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും ഉറപ്പ്
3 ദിവസത്തില്‍ നര മാറ്റും കാപ്പിപ്പൊടി വിദ്യ