മുടി മുട്ടോളം വളരാന്‍ ഈ കാര്യം മാത്രം മതി

Posted By:
Subscribe to Boldsky

നല്ല ഭംഗിയുള്ള മുടി വേണം എന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇത് ഒരു ആഗ്രഹമായി മാത്രം നിലനില്‍ക്കുന്നു. കാരണം നമ്മള്‍ വിചാരിക്കുന്നത് പോലെ ഒരിക്കലും മുടി നമുക്ക് ഉണ്ടാവുന്നില്ല എന്നത് തന്നെ കാര്യം. പല വിധത്തിലാണ് ഇത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലാണ് ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും.

ഭംഗിയുള്ള നീണ്ട മുടിയാണ് എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ കാലത്ത് നീണ്ട മുടി എന്നത് വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. നമ്മുടെ തന്നെ ശ്രദ്ധക്കുറവാണ് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വിലങ്ങ് തീര്‍ക്കുന്നത്. എന്തൊക്കെയാണ് മുടി സമൃദ്ധമായി വളരാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്നു നോക്കാം. മുടി വളരാന്‍ മാത്രമല്ല മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാം.

പ്രായം പത്ത് കുറക്കാം ആയുര്‍വ്വേദത്തിലൂടെ

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലുള്ള അശ്രദ്ധ നമ്മള്‍ ക്ഷണിച്ച് വരുത്താറുണ്ട്. ഏതൊക്കെ തരത്തിലാണ് ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പല വിധത്തില്‍ ആരോഗ്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് മുടിക്കും ഗുണം നല്‍കുന്നതാണ്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇതിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്ന പല മാര്‍ഗ്ഗങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

മുടി തുവര്‍ത്തുന്നത്

മുടി തുവര്‍ത്തുന്നത്

കുളി കഴിഞ്ഞ് മുടി തുവര്‍ത്തുന്നതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ പ്രധാനമായും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. എന്നാല്‍ പലര്‍ക്കും വളരെയധികം മുടി പോവുന്നത് മുടി അശ്രദ്ധമായി തുവര്‍ത്തുമ്പോഴാണ്. ഇത് പല വിധത്തില്‍ മുടിക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ അത് മുടിയിലുണ്ടാക്കുന്ന മാറ്റം നമുക്ക് മനസ്സിലാക്കാം. എങ്ങനെയെല്ലാം ഇത് മുടിക്ക് അഴകും ആരോഗ്യവും നല്‍കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മുടി തുവര്‍ത്തുമ്പോള്‍ അമര്‍ത്തി തുവര്‍ത്താതിരിക്കുകയാണ് ചെയ്യേണ്ടത്.

തലയോട്ടി മസ്സാജ് ചെയ്യുക

തലയോട്ടി മസ്സാജ് ചെയ്യുക

രക്തയോട്ടം കുറയുന്നതും മറ്റും പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. തലയോട്ടി മസ്സാജ് ചെയ്താല്‍ നമുക്ക് ഈ മാറ്റം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തലയോട്ടി മസ്സാജ് ചെയ്യുന്നത്. തലയോട്ടി മസ്സാജ് ചെയ്യുന്നതിന് പലപ്പോഴും നമ്മള്‍ സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം നല്‍കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

ഹെയര്‍സ്റ്റൈല്‍ മാറ്റുക

ഹെയര്‍സ്റ്റൈല്‍ മാറ്റുക

പുതിയ തരത്തിലുള്ള ഹെയര്‍സ്റ്റൈലുകള്‍ പലരും പരീക്ഷിച്ച് നോക്കാറുണ്ട്. എന്നാല്‍ ഇത് മുടിക്ക് ആരോഗ്യം നല്‍കുന്നതാണോ എന്ന കാര്യം കൂടി ശ്രദ്ധിക്കണം. കാരണം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയുള്ളൂ. എന്നാല്‍ ഇടക്കിടെ ഹെയര്‍സ്റ്റൈല്‍ മാറ്റുന്നതും നല്ലതാണ്. എന്നും ഒരേ രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ നമ്മുടെ മുടി വളര്‍ച്ച കുറയ്ക്കുന്നു. പക്ഷേ ഹെയര്‍സ്റ്റൈല്‍ മാറ്റുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല വിധത്തിലാണ് ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്.

മുടി വെട്ടുക

മുടി വെട്ടുക

മുടി വെട്ടുന്ന കാര്യത്തിലും ഒരിക്കലും പിശുക്ക് കാണിയ്ക്കരുത്. കാരണം മുടി വെട്ടുന്നത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. മാത്രമല്ല മുടിക്ക് ഇത് തിളക്കവും ആരോഗ്യവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പല വിധത്തില്‍ ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു. എപ്പോഴും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് മുടി വെട്ടുന്നത്. മുടിയുടെ അറ്റം വെട്ടുന്നതിലൂടെ മുടിക്ക് ആരോഗ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മാസത്തില്‍ ഒരു തവണയെങ്കിലും മുടി വെട്ടാന്‍ ശ്രദ്ധിക്കുക. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും.

കണ്ടീഷണര്‍ ഉപയോഗിക്കുക

കണ്ടീഷണര്‍ ഉപയോഗിക്കുക

ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ തന്നെ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഷാമ്പൂ ഉപയോഗിച്ച ശേഷം ഗുണമേന്‍മയുള്ള കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ വിധത്തിലും ഇത് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ഷാമ്പൂ ഇടുമ്പോള്‍ കണ്ടീഷണര്‍ ഇടണം എന്നത്. അതുകൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു മുടിയുടെ.

മുടി കഴുകുമ്പോള്‍ തണുത്ത വെള്ളം

മുടി കഴുകുമ്പോള്‍ തണുത്ത വെള്ളം

മുടി കഴുകുമ്പോഴും വളരെയധികം ശ്രദ്ധ നമ്മള്‍ നല്‍കണം. കാരണം കഴുകുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും നമ്മുടെ മുടിയുടെ ആരോഗ്യത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ മുടിക്ക് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ എപ്പോഴും ഉപയോഗിക്കേണ്ടത് തണുത്ത വെള്ളം തന്നെയാണ്. ത ണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. മുടി കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കുക. 15 മിനിട്ടു നേരമെങ്കിലും മുടി കഴുകാന്‍ സമയം കണ്ടെത്തുക. എന്നാല്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ.

മുടി ചീകുന്നതില്‍ ശ്രദ്ധിക്കുക

മുടി ചീകുന്നതില്‍ ശ്രദ്ധിക്കുക

കെട്ടുപിണഞ്ഞ് കിടക്കുന്ന മുടി പലപ്പോഴും എല്ലാവര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എങ്ങനെയെങ്കിലും ചീകി മിനുക്കി വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മുടി കെട്ടു പിണഞ്ഞ് കിടക്കുന്നത് പല വിധത്തിലാണ് നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മുടി ചീകുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കുക. മുടിയുടെ ഉള്ളിലേക്കും മുടിയുടെ അടിഭാഗത്തും തട്ടുന്ന രീതിയില്‍ മുടി ചീകുക. എന്നാല്‍ മാത്രമേ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ.

 ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹെയര്‍മാസ്‌ക് ഉപയോഗിക്കുക. പ്രത്യേകിച്ചും തേങ്ങാപ്പാലും ജോജോബ് ഓയിലും ഉപയോഗിച്ചുള്ള ഹെയര്‍മാസ്‌ക് ഉപയോഗിക്കുക. ഇത് കൂടാതെ മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കാന്‍ വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് മുടിക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടിയുടെ ആരോഗ്യത്തിന്‍െ കാര്യത്തിലും സഹായിക്കുന്നു.

 നല്ല ഭക്ഷണം കഴിയ്ക്കുക

നല്ല ഭക്ഷണം കഴിയ്ക്കുക

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. വിറ്റാമിന്‍ എ ബി സി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് മുടിക്ക് തിളക്കവും നിറവും ആരോഗ്യവും നല്‍കാന്‍ സഹായിക്കുകയുള്ളൂ. എല്ലാ വിധത്തിലും ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക.

English summary

Hair habits that help you to grow hair faster

Do you want to know how to grow hair faster? We have listed some methods to increase the length and health of the hair.
Story first published: Wednesday, May 2, 2018, 13:29 [IST]