For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്താല്‍ മരണം ഫലം

|

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ക്കറിയാം ഏതൊക്കെ ഭക്ഷണങ്ങള്‍ എപ്പോഴൊക്കെ കഴിക്കണമെന്നും ഏതൊക്കെ ഏതിന്റെയൊക്കെ കൂടെ കഴിക്കണമെന്നുമുള്ള കാര്യം. എന്നാല്‍ പലപ്പോഴും ഇന്നത്തെ ജീവിത തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പലരും തയ്യാറാകില്ല. നാരങ്ങനീരും ഒലീവ് ഓയിലും ചേര്‍ന്നാലുള്ള അത്ഭുതം

തേന്‍ ആരോഗ്യത്തിന് എന്തുകൊണ്ടും ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തേനിനോടൊപ്പം അല്‍പം ചൂടുവെള്ളം ചേര്‍ത്താലോ, പിന്നീട് ഒരിക്കലും വേര്‍തിരിച്ചെടുക്കാനാവാത്ത അവസ്ഥയില്‍ വിഷമായി തേന്‍ മാറുന്നു.

ഇതിന്റെ ഫലമായി ഉണ്ടാകുന്നതോ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത അത്രയും ആരോഗ്യ പ്രശ്‌നങ്ങളും. ചില ഭക്ഷണങ്ങള്‍ വിരുദ്ധാഹാരമെന്ന് നമ്മള്‍ തന്നെ പറയുന്നു. കരളിങ്ങനെയാകേണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മീനും മോരും ഇത്തരത്തില്‍ വിരുദ്ധത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതല്ലാതെ തന്നെ നിരവധി ഭക്ഷണങ്ങള്‍ പരസ്പരം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആരോഗ്യത്തിനു പകരം അനാരോഗ്യം ഉണ്ടാവുന്നു, അവ എന്തൊക്കെയെന്ന് നോക്കാം.

ചൂടുവെള്ളവും തേനും

ചൂടുവെള്ളവും തേനും

ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്താല്‍ അമ എന്ന വിഷമായി അത് രൂപം മാറുന്നു. ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. തേനിന്റെ എല്ലാ ഗുണങ്ങളേയും ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

തൈരും പഴങ്ങളും

തൈരും പഴങ്ങളും

ഭക്ഷണ കാര്യത്തിലെങ്കിലും അല്‍പം ആയുര്‍വ്വേദപരമായ കാര്യങ്ങള്‍ നോക്കുന്നത് നല്ലതാണ്. കാരണം പുളിയുള്ള പഴങ്ങളോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍ അത് ശരീരത്തിലെ ആസിഡ് തോത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതും. മാത്രമല്ല മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു.

പാലും ഇറച്ചിയും

പാലും ഇറച്ചിയും

പണ്ട് കാലങ്ങളില്‍ അമ്മമാരുടെ മുലപ്പാല്‍ പോലും കുട്ടികള്‍ക്ക് കൊടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പാലും ഇറച്ചിയും ഒരുമിച്ച് കഴിയ്ക്കുന്നത് പാപമാണെന്ന് വരെ കരുതി പോന്നിരുന്ന തലമുറയുണ്ടായിരുന്നു. ഇത് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് തന്നെയാണ് കാരണം. പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

കര്‍പ്പൂര തുളസിയും സോഡയും

കര്‍പ്പൂര തുളസിയും സോഡയും

പലരുടേയും കോമ്പിനേഷനാണ് ഇത് കര്‍പ്പൂര തുളസിയും അതോടൊപ്പം സോഡയും കഴിയ്ക്കുന്നത്. വയറ്റിനുള്ളില്‍ സയനൈഡ് രൂപത്തിലുള്ള പദാര്‍ത്ഥം വരെ രൂപപ്പെടാന്‍ ഇത് കാരണമാകും. എന്നാല്‍ എല്ലാ അവസ്ഥയിലും ഇത്തരം പ്രശ്‌നം ഉണ്ടാവുന്നില്ല.

പാലും ആന്റിബയോട്ടിക്കുകളും

പാലും ആന്റിബയോട്ടിക്കുകളും

ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഒരിക്കലും ഇതിനോടൊപ്പം പാല്‍ കഴിയ്ക്കരുത്. ആന്റിബയോട്ടിക് പലപ്പോഴും പാലിലെ കാല്‍സ്യത്തേയും അതിന്റെ ഗുണങ്ങളേയും ഇല്ലാതാക്കുന്നു. ഇഞ്ചി വെളുത്തുള്ളി മിക്‌സ് പേടിക്കേണ്ടതാണോ?

നാരങ്ങയും പാലും

നാരങ്ങയും പാലും

അല്‍പം നാരങ്ങ നീര് പാലില്‍ ഒഴിച്ചു നോക്കൂ, പാല്‍ ഉടന്‍ തന്നെ പിരിഞ്ഞ് തൈരായി മാറും. എന്നാല്‍ അത് തന്നെയാണ് പാല്‍ കഴിച്ചതിനു ശേഷം നാരങ്ങ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിനകത്തും സംഭവിയ്ക്കുന്നത്. ഇത് വിഷമായി മാറും എന്നതാണ് സത്യം.

വൈനും കേക്കും

വൈനും കേക്കും

പലപ്പോഴും വൈനും കേക്കും ഒരു കോംമ്പിനേഷന്‍ എന്ന നിലയില്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. തടി വര്‍ദ്ധിക്കാനും കൊളസ്‌ട്രോള്‍ കൂട്ടാനും ഇത് കാരണമാകുന്നു.

 ജ്യൂസും കേക്കും

ജ്യൂസും കേക്കും

ജ്യൂസും കേക്കും ബ്രേക്ക്ഫാസ്റ്റ് ആക്കുന്നവരും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്. കാരണം ജ്യൂസിലടങ്ങിയിട്ടുള്ള മധുരവും അതിലെ പ്രകൃതി ദത്ത മധുരവും കേക്കിലെ മധുരവും എല്ലാം കൂടി നമ്മളെ പ്രമേഹ രോഗി ആക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Eight food combinations you must avoid

Here are some food combinations that are generally advised to be avoided.
X
Desktop Bottom Promotion