Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
നാരങ്ങനീരും ഒലീവ് ഓയിലും ചേര്‍ന്നാലുള്ള അത്ഭുതം
നാരങ്ങ നീരിന്റെ ആരോഗ്യഗുണങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നും മുന്‍പിലാണ് നാരങ്ങ നീരും ഒലീവ് ഓയിലും. എന്നാല്‍ നാരങ്ങ നീരും ഒലീവ് ഓയിലും മിക്സ് ചെയ്താല്‍ സംഭവിയ്ക്കുന്ന അത്ഭുതങ്ങള്‍ വളരെ വലുതാണ്.
അനാരോഗ്യപരമായ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങ നീരിനും ഒലീവ് ഓയിലിനും കഴിയും. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നാരങ്ങ നീരും ഒലീവ് ഓയിലും മിക്സ് ചെയ്താല്‍ സംഭവിയ്ക്കുക എന്ന് നോക്കാം.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങളെയെല്ലാം പരിഹരിയ്ക്കാന്‍ ഒലീവ് ഓയിലും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഒലീവ് ഓയിലിലുള്ള ഫാറ്റി ആസിഡ് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം

മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം കൊണ്ട് പ്രശ്നമനുഭവിയ്ക്കുന്നവര്ക്ക് അതിനെ തുരത്താന്‍ നാരങ്ങ നീരും ഒലീവ് ഓയിലും സഹായിക്കുന്നു. ഇത് ദഹനത്തെ കൃത്യമാക്കുകയും ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും ചെയ്യുന്നു.

ആര്‍ത്രൈറ്റിസിന് പരിഹാരം
ആര്‍ത്രൈറ്റിസ് കൊണ്ടുണ്ടാകുന്ന വേദനയ്ക്ക് പരിഹാരം കാണാനും ഈ മിശ്രിതത്തിന് കഴിയും. രാവിലെ തന്നെ വെറുംവയറ്റില്‍ ഇത് കഴിച്ചാല്‍ വേദനയ്ക്ക് പരിഹാരമാകും.

കരളിനെ സംരക്ഷിക്കുന്നു
കരളിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ നടത്തുന്നതിന് നാരങ്ങയും ഒലീവ് ഓയിലും സഹായിക്കുന്നു. ഇത് കരളിലെ അഴുക്കിനെ നീക്കം ചെയ്ത് ഉഷാറാക്കുന്നു.

വേദന മാറ്റുന്നു
ആര്‍ത്രൈറ്റിസ് വേദന മാത്രമല്ല ശരീര വേദനയെ മാറ്റാനും നാരങ്ങാ നീര് ഒലീവ് മിശ്രിതത്തിന് കഴിയുന്നു.

ശരീരത്തിലെ വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറ്റവും നല്ല ഉപാധിയാണ് ഈ മിശ്രിതം. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഈ മിശ്രിതം കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. സെക്സ് കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!



Click it and Unblock the Notifications
