Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
കരളിങ്ങനെയാകേണ്ടെങ്കില് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കരള്‍ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് എന്നതിന് സംശയമില്ല. ശരീരത്തില്‍ ദിവസവും അറുനൂറലധികം രാസപ്രവര്‍ത്തനങ്ങള്‍ കരള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആളെ ചില്ലറക്കാരനായി കരുതേണ്ട. നമ്മുടെ ശരീരത്തില്‍ കാണുന്ന ചില മാറ്റങ്ങള്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് നമുക്ക് കാണിച്ചു തരുന്നു.
കരളിന്റെ പ്രവര്‍ത്തനം സ്വാഭാവികമായ രീതിയില്‍ നടന്നില്ലെങ്കില്‍ അതിനെ എങ്ങനെ ശരീരം നമുക്ക് കാണിച്ചു തരും എന്നതാണ് അറിയേണ്ടത്. പലപ്പോഴും ചര്‍മ്മത്തില്‍ അവിടവിടെയായി രക്തം കട്ട പിടിച്ച രീതിയില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ കരളിനെ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. കിഡ്നി വേണമെങ്കില്‍ ഈ ശീലങ്ങള്‍ നിര്‍ത്തൂ...
കരളിന്റെ ആരോഗ്യം ശരിയല്ല എന്ന് കാണിയ്ക്കുന്ന പല ലക്ഷണങ്ങളും ഉണ്ട്. ഇവ ആവശ്യ സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീടതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിയ്ക്കാന്‍ കഴിയാത്തവയായി മാറും.

ചര്‍മ്മം ചൊറിഞ്ഞ് തടിയ്ക്കല്‍
ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള അലര്‍ജിയും ഇല്ലാതെ തന്നെ ചൊറിഞ്ഞ് തടിയ്ക്കുന്നതായി അനുഭവപ്പെട്ടാല്‍ കരളിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം എന്നതാണ് സത്യം.

രക്തം കട്ടപിടിയ്ക്കുന്നത്
ചിലരില്‍ ചര്‍മ്മത്തിനു താഴെ രക്തം കട്ട പിടിച്ച രീതിയില്‍ കാണപ്പെടും. കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും

അമിതമായി തടി കുറയുക
അമിതമായി തടി കുറയുന്നതും ശ്രദ്ധിക്കുക. വ്യായാമമോ ഭക്ഷണശീലങ്ങളിലെ മാറ്റമോ ഒന്നും ഇല്ലാതെ തന്നെ തടി കുറയുന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഛര്‍ദ്ദി
ഭക്ഷണത്തില്‍ വിഷബാധയുണ്ടെങ്കിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യപരമായ കാരണങ്ങളാലോ പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെടറുണ്ട്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ഛര്‍ദ്ദിയുണ്ടെങ്കില്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്.

കണ്ണിന്റെ നിറം മാറ്റം
മഞ്ഞപ്പിത്തം കരള്‍ ജന്യ രോഗങ്ങളുടെ മുഖ്യ ലക്ഷണമാണ്. കണ്ണിന്റെ നിറത്തിലൂടെ ഇത് മനസ്സിലാക്കാം. കണ്ണിലെ വെളുത്ത ഭാഗത്തിന് മഞ്ഞ നിറം ആണ് കാണപ്പെടുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

മുടി കൊഴിച്ചില്‍
സാധാരണ എല്ലാവരുടേയും മുടി കൊഴിയും. എന്നാല്‍ അമിതമായ തോതിലുള്ള മുടി കൊഴിച്ചില്‍ കരള്‍ പ്രശ്നങ്ങളുടെ തുടക്കം തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പനി
വിട്ടു മാറാത്ത പനിയാണ് മറ്റൊരു ലക്ഷണം. മാത്രമല്ല പകല്‍ സമയങ്ങളില്‍ ഉള്ളതിനേക്കാള്‍ ക്ഷീണവും പനിയും രാത്രിയിലാണെങ്കില്‍ ഡോക്ടറെ സമീപിയിക്കാന് വൈകിക്കേണ്ടതില്ല.

വീങ്ങിയ കാലുകള്‍
തട്ടാതെയും മുട്ടാതെയും തന്നെ കാലുകളിലും കാല്‍പ്പാദത്തിലും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തില്‍ കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നതെന്ന് മനസ്സിലാക്കാം.

ഓര്‍മ്മക്കുറവ്
അല്‍ഷിമേഴ്സാണ് സാധാരണയായി ഓര്‍മ്മക്കുറവ് എന്ന് പറയുന്നത്. എന്നാല്‍ കരള്‍ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലാകുമ്പോഴും ഓര്‍മ്മക്കുറവ് അനുഭവപ്പെടാം.

മലത്തില്‍ നിറം മാറ്റം
മലത്തില്‍ നിറം മാറ്റവും രക്തവും കാണപ്പെടുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കുക. കാരണം ലിവര്‍ സിറോസിസ് എന്ന ഭീകരന് ശരീരത്തില്‍ പിടിമുറുക്കിയെന്നതിന്റെ ലക്ഷണമാണ് ഇത്.



Click it and Unblock the Notifications
