Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
സ്തനങ്ങള്‍ക്ക് ഉറപ്പു നല്‍കും വ്യായാമങ്ങള്‍
ഭംഗിയുള്ള സ്തനങ്ങള്‍ സ്ത്രീ ശരീരത്തിന് കൂടുതല്‍ അഴകേകുന്നു. ഇതുകൊണ്ടുതന്നെയാകും മാറിട വലിപ്പത്തേയും ഉറപ്പിനേയും കുറിച്ച് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നതും.
പ്രായമേറുന്തോറും ശരീരത്തിലെ മറ്റേത് അവയവവുമെന്ന പോലെ സ്തനങ്ങളുടേയും ഉറപ്പു കുറയും. ചര്‍മവും മസിലുകളും അയയുന്നത് സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാന്‍ ഇട വരുത്തുകയും ചെയ്യും.
പ്രായം മാത്രമല്ല, ഗര്‍ഭധാരണവും മുലയൂട്ടലുമെല്ലാം സ്തനഭംഗിയെ ബാധിയ്ക്കുന്നവയാണ്. ഈ സമയത്ത് ആവശ്യമായ മുന്‍തരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങും.
സ്തനങ്ങളുടെ ഉറപ്പിനു സഹായിക്കാന്‍ വ്യായാമങ്ങള്‍ക്കു കഴിയും. സ്തനങ്ങളുടെ ഉറപ്പിനു സഹായിക്കുന്ന വിവിധ വ്യായാമങ്ങളെക്കുറിച്ചറിയൂ,

സ്ട്രെച്ചിംഗ്
സ്ട്രെച്ചിംഗ് സ്തനങ്ങളുടെ ഉറപ്പിന് സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് മാറിടങ്ങിലെ മസിലുകള്‍ക്ക്
ഉറപ്പു നല്കുന്നു.

ചെസ്റ്റ് പ്രസ്
മാറിടങ്ങളുടെ ഉറപ്പിനു സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ചെസ്റ്റ് പ്രസ്. ജിമ്മിലോ വീട്ടിലോ ഇതു ചെയ്യാം. വീട്ടിലാണെങ്കില്‍ മലര്‍ന്നു കിടന്ന് കൈകളില്‍ വെയറ്റ് എടുത്തുയര്‍ത്തണം.

പുഷ് അപ്
മാറിടങ്ങളുടെ ഉറപ്പിനു സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് പുഷ് അപ്. ഇത് ദിവസവും 30 തവണ ചെയ്യുന്നത് ഗുണം നല്‍കും.

ഡംബെല്‍ ഫ്ളൈസ്
മാറിടങ്ങള്‍ക്ക് ഉറപ്പു നല്കുന്ന മറ്റൊരു വ്യായാമമാണ് ഡംബെല്‍ ഫ്ളൈസ്. ഇരുകൈകളിലും വെയറ്റ് ഉയര്‍ത്തി ഇരുവശങ്ങളിലേയ്ക്കും അകറ്റുകയും അടുപ്പിയ്ക്കുകയും ചെയ്യുന്ന വ്യായാമമാണിത്.

ബര്‍പീസ്
പുഷ് അപ് വ്യായാമങ്ങളുടെ മറ്റൊരു രൂപമാണ് ബര്‍പീസ്. ഓരോ പുഷ് അപ്പിനു ശേഷവും കൈകള്‍ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്ന രീതിയില്‍ ചാടുന്നതാണ് ഇത്.

ചെസ്റ്റ് കോണ്ട്രാക്ഷന്സ്
ചെസ്റ്റ് കോണ്ട്രാക്ഷന്സ് സ്തനങ്ങള്‍ക്ക് ഉറപ്പു നല്കുന്ന മറ്റൊരു വ്യായാമമുറയാണ്. കഴുത്തില്‍ ഒരു ടവല്‍ ഇട്ട് രണ്ടറ്റവും ഇരുകൈകള്‍ കൊണ്ട് പിടിച്ച് നെഞ്ചു വിരിയ്ക്കുകയും ചുരുക്കുകയും ചെയ്യുന്ന രീതി.

ഏറോബിക്സ്
മാറിടങ്ങളുടെ ഉറപ്പിനും ഭംഗിയ്ക്കും ഏറോബിക്സ് സഹായിക്കും.



Click it and Unblock the Notifications











