For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്ക് കൂട്ടുകാരെ ലഭിക്കാന്‍....

|

Kids
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്നു കേട്ടിട്ടില്ലേ. ഇത് പഴയ ചൊല്ലാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നല്ല സൗഹൃദങ്ങള്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ല.

കൂട്ടുകൂടിയാണ് കുട്ടികള്‍ കാര്യങ്ങള്‍ മനസിലാക്കുന്നതും ആശയവിനിമയം നടത്താല്‍ പഠിക്കുന്നതും. കുട്ടിക്ക് കൂട്ടുകാരെയുണ്ടാക്കാന്‍ സഹായിക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയും.

വീട്ടില്‍ കുട്ടികള്‍ക്കായി പാര്‍ട്ടി സംഘടിപ്പിക്കുക. ഇത് കുട്ടിയുടെ ബര്‍ത്‌ഡെയ്ക്കുമാകാം. ചുറ്റുവട്ടത്തെ കുട്ടികളെ വിളിച്ചുചേര്‍ക്കുക. മറ്റു കുട്ടികളുടെ പാര്‍ട്ടികള്‍ക്ക് കുട്ടിയെ അയക്കുകയും ചെയ്യുക. ഇങ്ങനെ മറ്റുള്ള കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കാന്‍ സാധിക്കും.

വീട്ടിലിരിക്കാതെ പുറത്തു പോയി മറ്റുള്ള കുട്ടികളുമായി കളിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക. ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തി കളികള്‍ സംഘടിപ്പിക്കാം.

മറ്റു വീടുകളിലേക്ക് കുട്ടി പോകുന്നതും മറ്റു കുട്ടികളെ വീട്ടിലേക്കു കൊണ്ടുവരുന്നതും പ്രോത്സാഹിപ്പിക്കുക. മറ്റു കുട്ടികളുടെ കൂട്ടത്തില്‍ ഒരാളായി മാത്രം നിങ്ങളുടെ കുട്ടിയെയും കണക്കാക്കി പ്രത്യേക പരിഗണന നല്‍കാതിരിക്കുക. കാര്യങ്ങള്‍ മറ്റു കുട്ടികളുടെ കൂട്ടത്തില്‍ ചേര്‍ന്ന് ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കുക. മറ്റു കുട്ടികളുമായി കൂട്ടുണ്ടാകാന്‍ ഇത് സഹായിക്കും.

സാധനങ്ങളും ഭക്ഷണവും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കുട്ടിയെ പഠിപ്പിക്കുകയെന്നത് പ്രധാനമാണ്. ഇതുവഴി തുറന്ന മനസു ലഭിക്കും. മറ്റുള്ള കുട്ടികള്‍ക്ക് ആവുന്ന സഹായങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുക.

കമ്പെയ്ന്‍ സ്റ്റഡി കൂട്ടുകാരെ ഉണ്ടാക്കാന്‍ സഹായിക്കും. കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനും മുഷിവു തോന്നാതെ ഇരുന്ന് പഠിക്കുവാനും ഇത് നല്ലതാണ്.

നല്ല കൂട്ടുകാര്‍ ആജീവനാന്തം ഒരാള്‍ക്ക് ലഭിക്കുന്ന വില മതിക്കാനാവാത്ത നിധിയാണെന്ന് ഓര്‍ക്കുക.

English summary

Kids, Friends, Parents, Games, School, കുട്ടി, കൂട്ടുകാര്‍, വീട്, പാര്‍ട്ടി, ബര്‍ത്‌ഡെ, ഭക്ഷണം,

If you want your children to be independent and get matured with the age, then you should help them make friends. It is the friends that make your kids happy, help learn about being together and share things. Today, we will help our readers to guide their children in being friendly and help them get social.
Story first published: Tuesday, November 29, 2011, 16:44 [IST]
X
Desktop Bottom Promotion