Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
രാഹുൽ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുലിൻ്റെ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമാണ് രാഹുലിനെതിരായ പരാതി. വിവാഹ ബന്ധം തകര്‍ന്നപ്പോളാണ് രാഹുലിമായി അടുക്കുന്നത്. ആ ബന്ധം സൌഹൃദമായി, പിന്നീട് പ്രണയത്തിലേക്കും വഴിമാറി. കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു, തുടര്‍ന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനുശേഷം പിന്നീട് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. എന്നാൽ കേസ് സിപിഎം-ബിജെപി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജാമ്യ ഹർജിയിൽ രാഹുൽ വാദിച്ചത്.

പെണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു അവർ വിവാഹമോചിതയാണെന്ന് അറിയാമായിരുന്നുവെന്നും രാഹുൽ ഹർജിയിൽ പറഞ്ഞു. ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടത്. ചാറ്റുകൾ പുറത്ത് വന്ന വിഷയം ഇപ്പോൾ പരാതിയായി ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ട് പേരുടേയും തീരുമാനം. എന്നാൽ ചാറ്റ് പുറത്തുവന്ന സംഭവം മാധ്യമങ്ങൾ വലിയ ചർച്ചയാക്കി. ചിലർ രാഷ്ട്രീയപരമായി ഈ വിഷയം ഉപയോഗിച്ചു. അതോടെയാണ് പെണ്‍കുട്ടി തനിക്കെതിരെ പരാതിയുമായി പോയത്, രാഹുൽ ഹർജിയിൽ പറഞ്ഞു.
പരാതിക്കാരിയുടെ ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ലെന്നും ഗർഭഛിദ്രം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും രാഹുൽ വാദിച്ചു. ഇതിന് തന്റെ കൈയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും എംഎൽഎ കോടതിയിൽ പറഞ്ഞു. ഗർഭഛിദ്രം നടത്താൻ യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്ന ഓഡിയോയും ചാറ്റുകളും നേരത്തേ പുറത്തുവന്നിരുന്നു. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്. ഡോക്ടർമാരുടെ നിർദേശമില്ലാത ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന മരുന്നുകളാണിത്.
അതേസമയം ആദ്യത്തെ കേസിലാണ് രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞത്. മറ്റൊരു പെണ്‍കുട്ടി കൂടി രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേണമെങ്കിൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെ പോലീസിന് അറസ്റ്റ് ചെയ്യാം.
Credit: Oneindia



Click it and Unblock the Notifications