IND vs SA: ഇന്ത്യയെ തീര്‍ക്കാന്‍ ഒറ്റവഴി മാത്രം!! സൗത്താഫ്രിക്ക ചെയ്യേണ്ടത് സ്മിത്ത് പറയും

By Manu D

കൊല്‍ക്കത്ത: ഇന്ത്യക്കെതിരേയുള്ള കടുപ്പമേറിയ ടെസ്റ്റ് പരമ്പരില്‍ എങ്ങനെ ജയിക്കാമെന്നതില്‍ സൗത്താഫ്രിക്കന്‍ ടീമിനു വമ്പന്‍ ഉപദേശവുമായി മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഗ്രേയം സ്മിത്ത്. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മാത്രമേ ടെംബ ബവുമയ്ക്കും സംഘത്തിനും അതിനു സാധിക്കുകയുള്ളൂവെന്നും മറിച്ചാണെങ്കില്‍ ടീം കുഴപ്പത്തിലാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

IPL 2026: സഞ്ജു കഴിഞ്ഞാല്‍ സിഎസ്‌കെ മറ്റൊരു മലയാളിയെ പൊക്കും!! കോളടിക്കുക ഈ താരത്തിന്

രണ്ടു ടെസ്റ്റുകളുടെ പരമ്പയയില്‍ സൗത്താഫ്രിക്കയുടെ തുറുപ്പുചീട്ടായി മാറാനിടയുള്ള രണ്ടു ബൗളര്‍മാര്‍ ആരൊക്കെയാണെന്നും സ്മിത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ കൂടിയാണ് സൗത്താഫ്രിക്ക. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് അവര്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ പുതിയ രാജക്കന്‍മാരായി മാറിയത്.


GRAEME SMITH

സൗത്താഫ്രിക്ക ചെയ്യേണ്ടതെന്ത്?

ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ വളരെ നന്നായി തുടങ്ങുകയെന്നതാണ് സൗത്താഫ്രിക്കന്‍ ടീം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ഗ്രേയം സ്മിത്ത് ഉപദേശിക്കുന്നു. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നീടൊരു തിരിച്ചുവരവ് വളരെയധികം ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഒന്നാം ടെസ്റ്റിന്റെ വേദിയായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ബാറ്റിങിനു ഏറെ അനുയോജ്യമായ വേദിയാണ്. നല്ല റണ്‍സ് നേടാന്‍ സൗത്താഫ്രിക്കന്‍ ടീം ശ്രദ്ധിക്കുകയും വേണം. സൗത്താഫ്രിക്കയെ നന്നായി പെര്‍ഫോം ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന സ്റ്റേഡിയം കൂടിയാണിതെന്നും സമിത്ത് വ്യക്തമാക്കി. എസ്എ20 (SA20) ഇവന്റിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2026: രോഹിത്- ഇഷാന്‍ ഓപ്പണിങ് കോംബോ റിട്ടേണ്‍സ്!! ഈ മുംബൈ 11നെ പൂട്ടാന്‍ ആരുണ്ട്?

ഏഷ്യന്‍ സാഹചര്യങ്ങള്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ പിറകിലായി പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്മിത്ത് പറയുന്നു. ഈ തരത്തിലുള്ള പര്യടനങ്ങളില്‍ നിങ്ങള്‍ നന്നായി തുടങ്ങേണ്ടതു നിര്‍ണായകമാണെന്നു ഞാന്‍ കരുതുന്നു.

ഉപഭൂഖണ്ഡത്തില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ നിങ്ങള്‍ ഗെയിമില്‍ പിറകിലായി പോയാല്‍ പിന്നീട് തിരിച്ചുവരികയെന്നത് വളരെയധികം ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും ബാറ്റര്‍മാര്‍ ഏറ്റവും മികച്ച പ്രകടനവുമായി മുന്നേട്ടു വരികയും വേണമും സ്മിത്ത് വിശദമാക്കി.

2000 മുതല്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ പോലും വിജയിക്കാന്‍ സൗത്താഫ്രിക്കയ്ക്കു സാാധിച്ചിട്ടില്ല. മാത്രമല്ല അവസാനമായി അവര്‍ ഇവിടെ ഒരു ടെസ്റ്റില്‍ ജയിച്ചതാവട്ടെ 2010ലുമാണ്.


KESHAV MAHARAJ

രണ്ടു പേര്‍ തുറുപ്പുചീട്ടുകള്‍

ഇന്ത്യക്കെതിരേ രണ്ടു ബൗളര്‍മാരാണ് സൗത്താഫ്രിക്കന്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറുകയെന്നു ഗ്രേയം സ്മിത്ത് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ടേണിങ് പിച്ചുകളില്‍ സൗത്താഫ്രിക്കയെ ജയിപ്പിക്കാന്‍ സ്പിന്നര്‍മാര്‍ക്കാവും സാധിക്കുകയെന്നും അതുകൊണ്ടു തന്നെ കേശവ് മഹാരാജും സൈമണ്‍ ഹാര്‍മറുമായിരിക്കും ടീമിന്റെ വജ്രായുധങ്ങളെന്നും അദ്ദേഹം പറയുന്നു.

T20 World Cup 2026: വെടിക്കെട്ട് താരമില്ല!! ഫിനിഷറും ഔട്ട്, ഇന്ത്യക്കു ഈ ടീം ബെസ്റ്റെന്നു ചോപ്ര

സൗത്താഫ്രിക്കന്‍ ടീം ഇവിടെയെത്തിയിരിക്കുന്നത് ഭേദപ്പെട്ട ഒരു ബൗളിങ് ലൈനപ്പുമായിട്ടാണെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യകിച്ചും സ്്പിന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതയ്ക്കാന്‍ കേശവ് മഹാരാജിനും സൈമണ്‍ ഹാര്‍മറിനും സാധിക്കുകയും ചെയ്യും.

അവര്‍ക്കു മല്‍സരം നിയന്ത്രിക്കാന്‍ സാധിക്കും. രണ്ടു പേരും ബോള്‍ ടേണ്‍ െചയ്യാന്‍ കഴിവുള്ളവരാണ്. സ്പിന്‍ ബൗളിങില്‍ വിക്കറ്റെടുക്കാന്‍ ഇതു പ്രധാനവുമാണെനന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സ്‌ക്വാഡ്

ടെംബ ബവുമ (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ടോണി ഡി സോര്‍സി, സുബൈര്‍ ഹംസ, സൈമണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, സെനുരാന്‍ മുത്തുസാമി, കാഗിസോ റബാഡ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെറയ്ന്‍.

Credit: Mykhel

X
Desktop Bottom Promotion