Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
IND vs SA: ഇന്ത്യയെ തോല്‍പ്പിച്ചത് റുതുരാജിന്റെ സെഞ്ച്വറി!! ഇല്ലെങ്കില്‍ ജയിച്ചേനെ? കാരണമിങ്ങനെ
റായ്പൂര്‍: രണ്ടാം ഏകദിനത്തില്‍ സൗത്താഫ്രിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ നിരാശയിലും ഞെട്ടലിലുമാണ് ടീം ഇന്ത്യ. 358 റണ്‍സെന്ന കൂറ്റന്‍ സ്കോറുണ്ടായിട്ടും ടീമിനു എന്തു കൊണ്ടു ജയിക്കാനായില്ലെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. നാലു ബോളും നാലു വിക്കറ്റും ബാക്കി നില്‍ക്കവെയാണ് സൗത്താഫ്രിക്ക വമ്പന്‍ റണ്‍ചേസ് പൂര്‍ത്തിയാക്കിയത്.
ബൗളര്‍മാരുടെ മോശം പ്രകടനവും ഫീല്‍ഡിങ് പിഴവുകളും ഫിനിഷിങിലെ പോരായ്മയുമെല്ലാമാണ് ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇതിനേക്കാള്‍ തോല്‍വിക്കു വേറെയൊരു കാരണം കൂടിയുണ്ട്. അതു റുതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറിയാണ്. ഇതു എന്തുകൊണ്ടെനന്നറിയാം.

ശരിക്കുള്ള വില്ലന്‍ റുതുരാജോ?
ഏകദിന കരിയറിലെ കന്നി സെഞ്ച്വറിയാണ് ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങി റുതുരാജ് ഗെയ്ക്വാദ് കുറിച്ചത്. 83 ബോളില്‍ 12 ഫോറും രണ്ടു സിക്സറുമടക്കം 105 റണ്‍സോടെ ടീമിന്റെ ടോപ്സ്കോററായി അദ്ദഹം ക്രീസ് വിടുകയായിരുന്നു. കരിയറിലെ ആദ്യ സെഞ്ച്വറിയിലെത്താന്‍ വെറു 77 ബോളുകള്‍ മാത്രമേ റുതുവിനു വേണ്ടിവന്നുള്ളൂ.
IND vs SA: ഇന്ത്യ പൊട്ടിയതെങ്ങനെ? വില്ലന്മാര് ഇവര്‍!! സൂപ്പര്‍ താരത്തിനും പങ്ക്, അറിയാം
എന്നാല്‍ ഇതേ സെഞ്ച്വറിയാണ് ഇന്ത്യയുടെ പരാജയത്തിനും കാരണമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? സംഭവം സത്യമാണ്. റുതുരാജിനു സെഞ്ച്വറിയുണ്ടെങ്കില്‍ ആ ടീം സൂക്ഷിക്കണമെന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹം സെഞ്ച്വറിയടിച്ചാല്‍ ടീമിന്റെ കാര്യം പോക്കാണ്.
റുതുരാജ് സെഞ്ച്വറി കുറിച്ച അഞ്ചാമത്തെ മല്‍സരത്തിലാണ് ടീം തോറ്റിരിക്കുന്നത്. ഇതു തീര്‍ച്ചയായും ഞെട്ടിക്കുന്ന റെക്കോര്‍ഡ് തന്നെയാണ്. ഇന്ത്യക്കൊപ്പം ഇതു രണ്ടാം തവണയാണെങ്കില്‍ ഐപിഎല്ലിലും ഫസ്റ്റ് ക്രിക്കറ്റിലുമെല്ലാം നേരത്തേ ഇക്കാര്യം സംഭവിച്ചു കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി റുതുരാജ് കന്നി ടി20 സെഞ്ച്വറി നേടിയ മല്‍സരവും ഇന്ത്യ തോറ്റിരുന്നു.
2023ല്‍ ഓസ്ട്രേലിയക്കെതിരേ ഗുവാഹത്തിയില്‍ നടന്ന മല്‍സമായിരുന്നു ഇത്. അന്നു യശസ്വി ജയ്സ്വാളിനോടൊപ്പം ഓപ്പണറായാണ് റുതുരാജ് ഇറങ്ങിയത്. വെറും 57 ബോളില്‍ 13 ഫോറും ഏഴു സിക്സറുമടക്കം പുറത്താവാതെ 123 റണ്‍സും അദ്ദേഹം വാരിക്കൂട്ടി. മൂന്നു വിക്കറ്റിനു 222 റണ്‍സെന്ന കൂറ്റന്‍ ടോട്ടലും ഇന്ത്യ അടിച്ചെടുത്തു.
IND vs SA: ഇതാണോ ഇന്ത്യയുടെ ട്രാവിസ് ഹെഡ്? വെറും ഓവര്‍റേറ്റഡ്!! ജയ്സ്വാളിനു രൂക്ഷവിമര്‍ശനം
പക്ഷെ ടീമിനെ കാത്തിരുന്നത് തോല്‍വിയായിരുന്നു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ (48 ബോളില്‍ 104*) സെഞ്ച്വറിയിലേറി അഞ്ചു വിക്കറ്റിനു ഓസീസ് ലക്ഷ്യം മറികടക്കുകയായിരുന്നു. ഇപ്പോഴിതാ റുതുരാജ് കന്നി ഏകദിന സെഞ്ച്വറിയുമായി മിന്നിച്ച മല്‍സരത്തിലും ഇന്ത്യക്കു തോല്‍വി തന്നെയാണ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി റുതുരാജ് ആദ്യ സെഞ്ച്വറിയടിച്ചപ്പോഴും ടീം പരാജയം രുചിച്ചിരുന്നു. 2021ല്‍ രാജസ്ഥാന് റോയല്‍സുമായുള്ള കളിയിലായിരുന്നു ഇത്. അതിനു ശേഷം 2024ലെ ഐപിഎല്ലിലും ഇതു തന്നെയാണ് കണ്ടത്. അന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സായിരുന്നു സിഎസ്കെയുടെ എതിരാളികള്‍.

റുതുരാജ് സെഞ്ച്വറിയോടെ ഹീറോയായെങ്കിലും ടീമിനു തോല്‍വിയായിരുന്നു ഫലം. അവിടെയും തീരുന്നില്ല അദ്ദേഹത്തിന്റെ സെഞ്ച്വറി ശാപം. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ റുതുരാജ് കന്നി സെഞ്ച്വറി കുറിച്ചപ്പോഴും ടീമിനു അടിതെറ്റി. അന്നു മഹാരാഷ്ട്രയാണ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.
അതേസമയം, സൗത്താഫ്രിക്കയുമായി റായ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ റുതുരാജിനെ കൂടാതെ വിരാട് കോലിയും (102) സെഞ്ച്വറി കണ്ടെത്തിയിരുന്നു. ടീം അഞ്ചു വിക്കറ്റിനു 358 റണ്‍സെന്ന കൂറ്റന്‍ സ്കോറും പടുത്തുയര്‍ത്തി. മറുപടിയില്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (110) സെഞ്ച്വറിയിലേറി 49.2 ഓവറില്‍ സൗത്താഫ്രിക്ക അവിശ്വസനീയ റണ്‍ചേസ് പൂര്‍ത്തിയാക്കുകയായിരുന്നു.
Credit: Mykhel



Click it and Unblock the Notifications