Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ഉരുള്‍പൊട്ടലുകള്‍ എങ്ങനെ സംഭവിക്കുന്നു, എങ്ങനെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ടവര്‍ ആരെല്ലാം?
കേരളമെങ്ങും കനത്ത മഴ പെയ്യുകയാണ്. അതിനൊപ്പം ദുരന്തവാര്‍ത്തകളില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടൊക്കെ. ദുരന്തത്തിന്റെ വ്യാപ്തി പോലും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള ഉരുള്‍പൊട്ടലുകള്‍ക്ക് വീണ്ടും സാക്ഷിയായിരിക്കുകയാണ് വയനാട്. മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയില്‍ നിന്നും അകലെയല്ല ഇപ്പോള്‍ വലിയ ദുരന്തം സംഭവിച്ചിരിക്കുന്ന ചൂരല്‍മലയും മുണ്ടക്കൈയും. ഇത്തരം ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുന്ന ഒരു കാലാവസ്ഥ, ഭൂപ്രകൃതി സാഹചര്യത്തില്‍ എങ്ങനെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതെന്നും അതിനുള്ള സാധ്യതകള്‍ എങ്ങനെ തിരിച്ചറിയാമെന്നും ജാഗ്രതയും മുന്‍കരുതലും എങ്ങനെ വേണമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സിഡബ്ല്യൂആര്‍ഡിഎം) സീനിയര്‍ സൈന്റിസ്റ്റും ജിയോളജിസ്റ്റും പുത്തുമലയിലേത് അടക്കം കേരരളത്തിലെ ഉരുള്‍പൊട്ടലുകളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ വ്യക്തിയുമായ ഡോ.അരുണ്‍ പി.ആര്, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബോള്‍ഡ്സ്കൈയുമായി പങ്കുവെക്കുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍
വയനാട്ടില്‍ ഇപ്പോള്‍ ദുരന്തം സംഭവിച്ച ഇടം ഉള്‍പ്പടെ ഉരുള്‍പൊട്ടല്‍ അടിക്കടിയുണ്ടാകുന്ന മിക്ക പ്രദേശങ്ങളും നേരത്തെ തന്നെ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയായി അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളാണ്. 2019ലെ പുത്തുമല ദുരന്തം സംഭവിക്കുന്നതിന് മുമ്പ് എണ്‍പതുകളില്‍ മുണ്ടക്കൈ ഭാഗത്ത് വലിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ മണ്ണിന്റെ പ്രത്യേകതയും ഭൂമിയുടെ ചരിവും ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. കാലാവസ്ഥ പ്രതികൂലമായി മാറുമ്പോള്‍ ഇത്തരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യത കണക്കാക്കപ്പെടുന്നു.
മുമ്പ് ഉരുള്‍പൊട്ടലുണ്ടായ ചരിത്രം, മലയോരപ്രദേശം, പ്രദേശത്തിന്റെ ചരിവ്, നേരത്തെ ഉരുള്‍പൊട്ടലിലേക്ക് നയിച്ച സാഹചര്യം എന്നീ കാര്യങ്ങളെല്ലാം പഠിച്ചതിന് ശേഷമാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളെ കണ്ടെത്തുന്നത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്കാള്‍ അതിന്റെ ആഘാതം അനുഭവപ്പെടുക അത് ഒഴുകിച്ചെല്ലുന്ന താഴ്വാര മേഖലയിലായിരിക്കും. കുന്നുകളുടെ അടിവാരത്തും നദിക്കരകളിലും ഉള്ള ജനവാസ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മൂലം നാശനഷ്ടം ഉണ്ടാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ട് ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയില്‍ അല്ലെങ്കില്‍ കൂടിയും, ചരിവുള്ള പ്രദേശമല്ലെങ്കിലും അതിന്റെ വൃഷ്ടിപ്രദേശത്തും അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുകയാണ് ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനുള്ള മാര്‍ഗ്ഗം എന്ന് ഡോ. അരുണ്‍ പറയുന്നു.

ഉരുള്‍പൊട്ടല്‍ എങ്ങനെയുണ്ടാകുന്നു
ഭൂസ്ഥിരത നഷ്ടപ്പെടുന്നത് മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴ്ന്ന സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍.
വയനാട്ടില്‍ ഉള്‍പ്പടെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ പശിമ കൂടിയ, അഥവാ ചെളി കൂടുതലായി അടങ്ങിയിട്ടുള്ള മണ്ണാണ് ഉള്ളത്. ഇവിടങ്ങളില്‍ മഴ പെയ്യുമ്പോള്‍ വെള്ളത്തോടൊപ്പം ഈ ചെളിയും മണ്ണിലൂടെ ഭൂമിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങും. ക്രമേണയായി സംഭവിക്കുന്ന പ്രക്രിയയാണിത്. ഇങ്ങനെ ഒലിച്ചിറങ്ങുന്ന ചെളി ഉള്‍ഭാഗങ്ങളിലെ വലിയ കരിങ്കല്ലുകള്‍ക്ക് സമീപമാണ് അടിയുന്നത്. ചരിവുള്ള മേഖലകളില്‍ കനത്ത മഴ പോലുള്ള സാഹചര്യങ്ങളില്‍ വെള്ളം കൂടുതലായി ഭൂമിക്കുള്ളിലേക്ക് ഇറങ്ങുമ്പോള്‍ ചെളി അടിഞ്ഞുകൂടിയ ഇത്തരം കരിങ്കല്ലുകള്‍ തെന്നിമാറുന്ന സ്ഥിതിയുണ്ടാകുന്നു. ഈയൊരു സാഹചര്യത്തില്‍ പ്രദേശമൊന്നാകെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ കുഴമ്പ് രൂപത്തില്‍ മണ്ണും അടിയിലെ കരിങ്കല്ലുകളും കുഴമ്പ് രൂപത്തില്‍ ഭൂമിയില്‍ നിന്ന് അടര്‍ന്നുമാറുന്നു. ഈ സമയത്ത് അതികഠിനമായ മഴ കൂടിയുണ്ടെങ്കില്‍ ഇത് ചരിവിലൂടെ അടുത്തുള്ള നദിയിലേക്കോ വെള്ളപാച്ചിലിലേക്കോ അതിവേഗത്തില്‍ ഒഴുകും. ഇതാണ് ഉരുള്‍പൊട്ടലായി മാറുന്നത്.
കരിങ്കല്ലും മണ്ണും വെള്ളവും ചരിഞ്ഞ പ്രതലത്തിലൂടെ അതിവേഗത്തില്‍ ശക്തിയായി ഒഴുകുമ്പോള്‍ പോകുന്ന വഴിയിലുള്ളവയെ എല്ലാ തുടച്ചുനീക്കാനുള്ള ശക്തി അതിനുണ്ടാകും. മാത്രമല്ല അത്തരത്തില്‍ തുടച്ചുനീക്കപ്പെടുന്ന കൂറ്റന്‍ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും മുമ്പിലുള്ള പാതയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും. ചരിവിലൂടെ അതിവേഗത്തില്‍ ഒഴുകിയെത്തുന്ന ഈ ഉരുള്‍പൊട്ടല്‍ അതിന്റെ പാതയിലുള്ള വമ്പന്‍ കെട്ടിടങ്ങളെ വരെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവ ആയിരിക്കും.
വനനശീകരണം, നിര്‍മ്മാണം എന്നിവ കാരണങ്ങള്‍
പൊതുവേ ഭൂമിയുടെ ചരിവാണ് ഉരുള്‍പൊട്ടലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എങ്കിലും വനനശീകരണവും ഭൂമിയുടെ ഘടനയ്ക്ക് അസ്ഥിരത സൃഷ്ടിക്കുന്ന നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കും. വലിയ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ അവയുടെ വേരുകള്‍ മണ്ണില്‍ നിലനില്ക്കുകയും കാലക്രമേണ അവ ദ്രവിച്ച് കൂടുതല്‍ വെള്ളം വളരെ വേഗം ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെല്ലുകയും അക് ഭൂമിക്കടിയില്‍ മണ്ണ് ഒലിച്ചുപോകുന്നതിന് കാരണമാകുകയും ചെയ്യും. കുഴലീകൃത മണ്ണൊലിപ്പ് (പൈപ്പിംഗ്) എന്നാണ് ഇതറിയപ്പെടുന്നത്. മണ്ണിനടിയില്‍ അത്തരം മേഖലകള്‍ ഉണ്ടെങ്കില്‍ കനത്ത മഴ സാഹചര്യങ്ങളില്‍ ഈ മണ്ണ് പെട്ടെന്ന് തെന്നിമാറുകയും ഇവിടെ ഉരുള്‍പൊട്ടലിന് സാധ്യത കൂടും. കുന്നുകളിലും ചരിവുള്ള മേഖലകളിലും റോഡ്, കെട്ടിടങ്ങള്‍ പോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉരുള്‍പൊട്ടലിന് കാരണമാകാറുണ്ട്. ഇവിടെ ഭൂമിയുടെ ഘടനയ്ക്ക് അസ്ഥിരത ഉണ്ടാകുകയാണ് ചെയ്യുന്നത്. ചരിവുള്ള സ്ഥലങ്ങളില്‍ മാത്രമല്ല, ഭൂമിയുടെ സ്വഭാവിക ഘടനയ്ക്ക് കാര്യമായ മാറ്റം വരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി, ജിയോടെക്നിക്കല്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
അതിതീവ്രമഴ പ്രധാന കാരണം

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് മിക്കപ്പോളും ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. ഒരു പരിധിയില്‍ കവിഞ്ഞ് മഴ പെയ്യുമ്പോള്‍ (Rainfall Threshold) ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ അപകടഭീഷണി വര്‍ധിക്കും. 2019ല്‍ പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് ഒരാഴ്ച ആ മേഖലയില്‍ ലഭിച്ച മഴ 1400 മില്ലിമീറ്ററില്‍ കൂടുതലായിരുന്നു. ഒരു വര്‍ഷം കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ പകുതിയോളം വരുമിത്. മേഘവിസ്ഫോടനം പോലെ, അതിതീവ്ര മഴ പെയ്യുമ്പോള്‍ തന്നെയാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകളും സംഭവിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ഇത്തരം ദുരന്തങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. പണ്ടുകാലത്ത് മഴയുടെ വിതരണത്തില്‍ കൃത്യത നിലനിന്നിരുന്നു. എന്നാലിന്ന് മഴയുടെ വിതരണത്തില്‍ കാര്യമായ വ്യത്യാസമുണ്ടായി. ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴ ഒരാഴ്ച കൊണ്ട് ലഭിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രധാനകാരണമാണ്.
ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നതിന്റെ മൂന്ന് പ്രധാന കാരണങ്ങള്‍
സ്വാഭാവികമായ കാരണങ്ങള്‍ അല്ലാതെ ഇന്ന് ഉരുള്‍പൊട്ടലുകള്‍ കൂടാന്‍ മറ്റ്ചില കാരണങ്ങള്‍ കൂടി ഉണ്ട്. മുകളില്‍ പറഞ്ഞ വസ്തുതകള്‍ ക്രോഡീകരിച്ചാളാല് കുന്നുകളിലെയും മലകളിലെയും അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂപ്രകൃതിയുടെ ഘടനയില്‍ വരുത്തുന്ന മാറ്റം, ഖനനം എന്നിവ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ മലകളില്‍ നിന്നുള്ള നീരൊഴുക്കുകള്‍ തടസ്സപ്പെടുന്നതും ഒരു കാരണമാണ്. ഇതിന്റെ ഫലമായി വെള്ളം കൂടുതലായി മണ്ണിലേക്ക് ഇറങ്ങുകയും അങ്ങനെ ഭൂമിയുടെ ഘടന അസ്ഥിരപ്പെടുകയും ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ചത് പോലെ മഴയുടെ അളവിലും ഘടനയിലുമുള്ള മാറ്റമാണ് ഉരുള്‍പൊട്ടലിന്റെ മറ്റൊരു പ്രധാനകാരണം.



Click it and Unblock the Notifications
