Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Shubhanshu Shukla: 41 വര്‍ഷത്തിന് ശേഷം വിണ്ണില്‍ ഇന്ത്യന്‍ ചരിത്രം കുറിയ്ക്കാന്‍ ശുഭാംശു ശുക്ല
Shubhanshu Shukla's Axiom-4 Mission: ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ല. ഇന്ത്യന്‍ സമയം 12.01-ന് ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ആക്സിയം 4 ദൗത്യത്തിന് തുടക്കമായി. ഭൂമിയുടെ അതിരുകള്‍ ഭേദിച്ച് ആകാശത്തിനപ്പുറം എന്താണെന്ന് അറിയുന്നതിനും രാജ്യത്തിന്റെ ശയസ്സ് ലോകമെങ്ങും ഉയര്‍ത്തുന്നതിനുമാണ് നാല് സഹപ്രവര്‍ത്തകരോടൊപ്പം ശുഭാംശു ശുക്ല യാത്രയാരംഭിച്ചിരിക്കുന്നത്. യുഎസ്, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികരാണ് ശുഭാംശു ശുക്ലക്കൊപ്പം സഹയാത്രികരായി ഉള്ളത്.
മേയ് 29-നായിരുന്നു ആദ്യ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് അത് മാറ്റി വെക്കേണ്ടി വന്നു. എന്നാല്‍ അതിന് ശേഷം അഞ്ച് തവണയാണ് ആക്സിം -4 എന്ന ദൗത്യം മാറ്റി വെക്കേണ്ടി വന്നത്. ഇതിലേ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നു വെച്ചാല്‍ 41 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന് ബഹിരാകാശ യാത്രയില്‍ പങ്കാളിയാവുന്നത് എന്നതാണ്.

ദൗത്യത്തിന് നേതൃത്വം
ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ആക്സിയം സ്പേസിലെ ഹ്യുമന്‍ സ്പേസ് മിഷന് ഡയറക്ടറും മുന്‍ നാസ ബഹിരാകാശ യാത്രികയുമായ പെഗി വിറ്റ്സണാണ്. കൂടാതെ ശുഭാംശു ശുക്ല, പോളണ്ടില്‍ നിന്ന് സ്വാവോസ് ഉസ്നാന്‍സ്കി, വിസ്നെവ്സ്കി, ഹംഗറിയില്‍ നിന്ന് ടിബോര്‍ കപു എന്നിവരാണ് ദൗത്യത്തില്‍ ഉള്ളത്. ആദ്യമായാണ് ഒരു ബഹിരാകാശ ദൗത്യത്തിന് വേണ്ടി നാല് രാജ്യങ്ങള്‍ ഒരുമിച്ച് ചേരുന്നത്. ആക്സിയോം 4 എന്ന പേരില്‍ ആകാശച്ചിറകിലേക്ക് പറന്നുയര്‍ന്നിരിക്കുകയാണ് ഇവര്‍.
ഐഎസ്ആര്‍ഒയുടെ ഭാഗം
ആദ്യമായാണ് ഐഎസ്ആര്‍ഓയുടെ ഭാഗമായി ഒരു ഇന്ത്യക്കാരനായ വ്യക്തി ബഹിരാകാശ യാത്രയുടെ ഭാഗമാവുന്നത്. രാകേശ് ശര്‍മ്മയാണ് ആദ്യമായി ബഹിരാകാശത്തെത്തിയ ഇന്ത്യക്കാരനെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടം കരസ്ഥമാക്കുന്നത് ശുഭാംശു ശുക്ലയാണ്. നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുന്നതിനും വരും കാലങ്ങളില്‍ ഒരു നാഴികക്കല്ലായും ഈ യാത്ര മാറും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇന്ത്യയുടെ മുന്നോട്ടുള്ള ബഹിരാകാശ യാത്രയുടെ തുടക്കമായിരിക്കും ഇദ്ദേഹത്തിലൂടെ എന്നതും ശ്രദ്ധേയമാണ്.
ശുഭാംശു ശുക്ലയെക്കുറിച്ച്
ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയാണ് ഇദ്ദേഹം. അലിഗഡിലെ സിറ്റി മോണ്ടിസോറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാര്‍ഗില്‍ യുദ്ധത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് സൈനിക പരിശീലനത്തിന് ചേരുകയും പരീക്ഷകള്‍ വിജയിക്കുകയും ചെയ്തു. 2005-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് കംമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടുകയും തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ ഫ്ളൈയിംഗ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എഎസ്ആര്ഓയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. 2000- മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറത്തിയ അനുഭവസമ്പത്തും ശുഭാംശു ശുക്ലക്ക് സ്വന്തം.

ആക്സിയോം 4 ദൗത്യം ഇതെല്ലാം
രണ്ടാഴ്ചയോളം സമയമാണ് ബഹിരാകാശ നിലയത്തില്‍ ഇവര്‍ ചിലവഴിക്കുന്നത്. ഈ സമയം മൈക്രോഗ്രാവിറ്റിയെക്കുറിച്ചുള്ള വിവിധ പരീക്ഷണകള്‍ നടത്തുന്നു. കൂടാതെ ഓരോ രാജ്യത്തിന്റേയും അടിസ്ഥാനത്തിനാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതില്‍ ശുഭാംശു ശുക്ല കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ പരീക്ഷണങ്ങള്‍ നടത്തും. 39 വയസ്സുകാരനായ ശുഭാംശു സുഖോയ് 30, മിഗ് 21, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങി വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ പറപ്പിച്ച് അനുഭവ സമ്പത്ത് നേടിയ വ്യക്തിയാണ്. പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണ് ദൗത്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.



Click it and Unblock the Notifications
