For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്രയും വൃത്തികെട്ട ശീലങ്ങള്‍ ഇപ്പോഴും?

|

വൃത്തിയുടെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് അല്‍പം മുന്നില്‍ തന്നെയാണ്. എപ്പോഴും വൃത്തിയുള്ളതും ഫ്രെഷ് ആയതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നതും എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു തലമുറ ജീവിച്ചിരുന്നു എന്നതാണ് സത്യം. ഈ ചിത്രങ്ങള്‍ നിങ്ങളെ ചിന്തിപ്പിക്കും

ജീവിച്ചിരുന്നു എന്നതല്ല ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു എന്നത്. കാരണം രോഗം മാറാനും എന്തിനധികം പല്ല് തേയ്ക്കാനും വരെ പലരും ചെയ്തിരുന്ന കാര്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

പല്ല് തേയ്ക്കാന്‍ എലിയോ?

പല്ല് തേയ്ക്കാന്‍ എലിയോ?

അതെ സത്യമാണ പല്ല് തേയ്ക്കാന്‍ എലിയുടെ തലച്ചോര്‍ ഉപയോഗിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു റോമില്‍. വര്‍ഷങ്ങളായി ഇത് തന്നെയായിരുന്നു അവര്‍ പിന്തുടര്‍ന്ന് പോന്നു കൊണ്ടിരുന്നത്.

വസ്ത്രം മാറ്റുന്നത വല്ലപ്പോഴും

വസ്ത്രം മാറ്റുന്നത വല്ലപ്പോഴും

കുളിച്ചില്ലെങ്കിലും വൃത്തിയുള്ള വസ്ത്രമെങ്കിലും ധരിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ചില രാജകുടുംബങ്ങളില്‍ വസ്ത്രം മാറ്റിയിരുന്നത് വിശേഷാവസരങ്ങളില്‍ മാത്രമായിരുന്നു എന്നതാണ് സത്യം.

മാലിന്യം സൂക്ഷിച്ചിരുന്നത്

മാലിന്യം സൂക്ഷിച്ചിരുന്നത്

മാലിന്യം വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന സംബ്രദായവും ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് വളരെ ഗുരുതരായ രോഗങ്ങള്‍ക്ക് കാരണമായിരുന്നു.

 പ്രസവവേദനയ്ക്ക് പരുന്തിന്റെ വിസ്സര്‍ജ്യം

പ്രസവവേദനയ്ക്ക് പരുന്തിന്റെ വിസ്സര്‍ജ്യം

പ്രസവ വേദന കുറയ്ക്കാന്‍ പരുന്തിന്റെ വിസര്‍ജ്ജ്യം വിനാഗിരിയുമായി ചേര്‍ത്ത് കഴിയ്ക്കുന്ന ഒരു തലമുറ ഉണ്ടായിരുന്നു.

മുഖം വൃത്തിയാക്കാന്‍ മൂത്രം

മുഖം വൃത്തിയാക്കാന്‍ മൂത്രം

മുഖം വൃത്തിയാക്കാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നത് പുത്തരിയല്ല. എന്നാല്‍ മുഖം വൃത്തിയാക്കാന്‍ മൂത്രം ഉപയോഗിച്ചിരുന്നവരുണ്ടായിരുന്നു നമുക്കിടയില്‍ എന്നതാണ് സത്യം.

കോഴിയുടെ വിസര്‍ജ്ജ്യം കഷണ്ടിയ്ക്ക്

കോഴിയുടെ വിസര്‍ജ്ജ്യം കഷണ്ടിയ്ക്ക്

കോഴിയുടെ വിസ്സര്‍ജ്യം കഷണ്ടി മാറാന്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ പൊട്ടാസ്യവും ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്.

 ഭക്ഷണത്തിനു വേണ്ടി മാത്രം കൈ കഴുകല്‍

ഭക്ഷണത്തിനു വേണ്ടി മാത്രം കൈ കഴുകല്‍

ഭക്ഷണം കഴിയ്ക്കുന്നതിനു വേണ്ടി മാത്രം കൈ കഴുകുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. മറ്റൊരു കാര്യം ചെയ്താലും കൈ കഴുകാത്തവരായും കുറച്ച് പേര്‍ ഉണ്ടായിരുന്നു.

English summary

Nasty Historic Hygienic Practices That Will Totally Put You Off Mood

Check out on some of the most gross hygienic practices that people had been following since history.
Story first published: Wednesday, July 27, 2016, 10:03 [IST]
X
Desktop Bottom Promotion