For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

സ്ത്രീകളുടെ വജൈനയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ചറിയൂ, വാസ്തവങ്ങളറിയൂ.

|

സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പലതുണ്ട്. തെറ്റിദ്ധാരണകള്‍ പലപ്പോഴും പല അപകടങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യാറുണ്ട്.

സ്ത്രീ ലൈംഗികാവയവങ്ങളെക്കുറിച്ചും ഈ തെറ്റിദ്ധാരണകള്‍ സാധാരണയാണ്. പുരുഷന്മാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും. സയന്‍സ് ഇത്രത്തോളം വളര്‍ന്ന ഇക്കാലത്തു പോലും ഇതിന് വ്യത്യാസങ്ങള്‍ വന്നിട്ടില്ലെന്നതാണ് ദുഖകരമായ സത്യം.

സ്ത്രീകളുടെ വജൈനയെക്കുറിച്ചുള്ള ഇത്തരം ചില തെറ്റിദ്ധാരണകളെക്കുറിച്ചറിയൂ, വാസ്തവങ്ങളറിയൂ.

വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

വജൈന ലൂസായാല്‍ ആ സ്ത്രീ കൂടുതല്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ടെന്ന ധാരണ പുരാതന കാലത്തുണ്ടായിരുന്നു. ഇന്നും ഇത്തരം ധാരണയ്ക്കു കുറവില്ലെന്നതാണ് വാസ്തവം. എന്നാല്‍ വജൈന ചുരുങ്ങാനും അയയാനും കഴിവുള്ളതാണ്. സെക്‌സ് കൂടുതലാകുന്ന സ്ത്രീ വജൈനയുടെ ആകൃതിയെ ഒരു വിധത്തിലും ബാധിയ്ക്കില്ലെന്നര്‍ത്ഥം. നേരെ മറിച്ച് പ്രസവം പോലുള്ള പ്രക്രിയകളാണ് ഇതിന് ഇടയാക്കാറ്.

യോനിയ്ക്ക് ഇറുക്കം

യോനിയ്ക്ക് ഇറുക്കം

ഉയരക്കുറവുള്ള സ്ത്രീകളുടെ യോനിയ്ക്ക് ഇറുക്കം കൂടുതലുണ്ടാകുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഉയരവും യോനിയുടെ ഇലാസ്റ്റിസിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ദുര്‍ഗന്ധം

ദുര്‍ഗന്ധം

ആരോഗ്യമുള്ള യോനിയ്ക്കു ദുര്‍ഗന്ധമുണ്ടാകുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും തെറ്റു തന്നെയാണ്. വജൈനയ്ക്ക് അതിന്റേതായ ഗന്ധമുണ്ടെന്നതു ശരി തന്നെ.എന്നാല്‍ ദുര്‍ഗന്ധം അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ഉണ്ടാകുന്നത്.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ് രോഗലക്ഷണമാണെന്നു കരുതുന്നവരുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. വജൈനല്‍ ഡിസ്ചാര്‍ജ് ആരോഗ്യകരമായ യോനിയുടെ ലക്ഷണമാണ്. വജൈനല്‍ ഡിസ്ചാര്‍ജിന് നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലാണ് ശ്രദ്ധിയ്‌ക്കേണ്ടത്.

 കന്യാചര്‍മം

കന്യാചര്‍മം

കന്യാചര്‍മം സെക്‌സിലൂടെയാണ് പൊട്ടുകയെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. സ്‌പോട്‌സ് പോലുള്ളവയും കഠിനമായ ശാരീരിക അധ്വാനവുമെല്ലാം ഇതിന് കാരണങ്ങളാണ്.

സ്ഖലനം

സ്ഖലനം

സെക്‌സ് സമയത്ത് പുരുഷനെപ്പോലെ സ്ത്രിയ്ക്കും സ്ഖലനം സംഭവിയ്ക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതും തെറ്റിദ്ധാരണയാണ്. ഈ സമയത്തുണ്ടാകുന്നത് യോനീസ്രവമാണ്. ഇത് ഗ്ലാഡുലാര്‍ ഗ്രന്ഥിയില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കുന്നതുമാണ്.

ഷേവ്

ഷേവ്

വജൈനല്‍ ഭാഗം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നു കരുതുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇതു തെറ്റിദ്ധാരണയാണ്. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഇട വരുത്തും. ഇവിടെ ഷേവ് ചെയ്യുന്നതും വാക്‌സ് ചെയ്യുന്നതുമൊന്നും നല്ലതല്ല.

ജി സ്‌പോട്ട്‌

ജി സ്‌പോട്ട്‌

ജി സ്‌പോട്ടാണ് സ്ത്രീകളിലെ ഓര്‍ഗാസത്തിന് കാരണമെന്ന വിശ്വാസമുണ്ട്. എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഇത്തരമൊരു ഭാഗമുണ്ടെന്ന കാര്യം ഇപ്പോഴും ശാസ്ത്രീയമായി വിശദീകരിയ്ക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

English summary

Misconceptions About Vagina Of Woman

Misconceptions About Vagina Of Woman, Read more to know about,
X
Desktop Bottom Promotion