For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിനേഴു തികയാത്ത പാല്‍ക്കാരന്‍ പയ്യനെ...

|

പ്രേമം സിനിമ കാണാത്ത ചെറുപ്പക്കാരുണ്ടാവില്ല, ഇപ്പോഴാണെങ്കില്‍ എന്തിനും ഏതിനും കുറ്റം പറയുന്നതും പ്രേമം സിനിമയെ ആണ്. അതൊക്കെ പോട്ടെ എന്തിനായിരിക്കും എല്ലാ സിനിമകളിലേയും ബോയ്‌സ് ഹോസ്റ്റലിന് ഭാര്‍ഗവീ നിലയം എന്നു പേരിട്ടിരിക്കുന്നത്.

പല ഹോസ്റ്റല്‍ ജീവിതവും നമുക്ക് സമ്മാനിക്കുക ഉറക്കമില്ലാത്ത രാത്രിയായിരിക്കും. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ബോയ്‌സ് ഹോസ്റ്റലുകള്‍ ഭാര്‍ഗവ്വീ നിലയം എന്നറിയപ്പെടുന്നത്. എന്നാല്‍ എല്ലാ ഹോസ്റ്റലുകളിലും നിങ്ങള്‍ക്കു കാണാം ചില പ്രത്യേകതയുള്ള സ്വഭാവക്കാര്‍. സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ?

ഇത്തരത്തിലുള്ളവരെ നമ്മള്‍ പലപ്പോഴും കളിയാക്കിയിട്ടുമുണ്ടാവും. എന്നാല്‍ പലപ്പോഴും ഇവരെ നമ്മള്‍ ചര്‍ച്ചയ്ക്കു വിധേയരാക്കി കൊല്ലുന്നുണ്ടാവും. നമുക്ക് നോക്കാം ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ, ചിലപ്പോള്‍ ഇവര്‍ നമ്മള്‍ തന്നെയായിരിക്കും. എന്തായാലും വായിക്കൂ.

പെണ്‍കുട്ടികളുടെ ഹിസ്റ്ററി കാണാപാഠം

പെണ്‍കുട്ടികളുടെ ഹിസ്റ്ററി കാണാപാഠം

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയിലെ പയസിനെ ഓര്‍മ്മയില്ലേ. ഏതൊരു പെണ്‍കുട്ടിയെക്കുറിച്ചു പറഞ്ഞാലും അവളുടെ പേരും ക്ലാസ്സും അച്ഛന്റെ പേരും എന്തിനധികം വീട്ടിലേക്കുള്ള വഴി വരെ ഇത്തരക്കാര്‍ക്ക് കാണാപാഠം.

എന്തിനും ഏതിനും പാര്‍ട്ടി

എന്തിനും ഏതിനും പാര്‍ട്ടി

പരീക്ഷ പാസ്സായാല്‍ പാര്‍ട്ടി തോറ്റാല്‍ പാര്‍ട്ടി, പ്രേമം പൊട്ടിയാല്‍ പാര്‍ട്ടി അങ്ങനെ എല്ലാത്തിനും പാര്‍ട്ടി നടത്തുന്നവരാണ് ഇത്തരക്കാര്‍. ഏത് ബോയ്‌സ് ഹോസ്റ്റലിലും ഇത്തരം ഒരു ക്യാരക്ടര്‍ ഉണ്ടാവും എന്ന കാര്യത്തിന് സംശയമില്ല.

പൂവാലന്‍

പൂവാലന്‍

ഏത് ഹോസ്റ്റലിലും എപ്പോഴും കാണുന്ന ഒരാളാണ് ഇദ്ദേഹം. നമ്മുടെ ഗിരിരാജന്‍ കോഴിയെപ്പോലെ. അല്ലെങ്കില്‍ നമ്മുടെ ബിമല്‍ സാറിനെപ്പോലെ ഒരാള്‍.

പഠിപ്പിസ്റ്റ്

പഠിപ്പിസ്റ്റ്

ഏത് സമയവും പഠനം പഠനം, എങ്ങനേയും മറ്റുള്ളവരെ തോല്‍പ്പിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ ഇത്തരക്കാര്‍ക്ക്. 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലെ ചതുര്‍ രാമലിംഗം എന്ന സൈലന്‍സറിനെ ഓര്‍മ്മയില്ലേ അതു പോലെ.

ഉറങ്ങാന്‍ സമ്മതിക്കാത്തവന്‍

ഉറങ്ങാന്‍ സമ്മതിക്കാത്തവന്‍

രാത്രി മുഴുവന്‍ തന്റെ വീര കഥകള്‍ പറഞ്ഞ് മറ്റുള്ളവരെ ഉറങ്ങാന്‍ സമ്മതിക്കാത്തവനായിരിക്കും ഇക്കൂട്ടര്‍.

രാഷ്ട്രീയപ്രവര്‍ത്തകന്‍

രാഷ്ട്രീയപ്രവര്‍ത്തകന്‍

മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനം ഇത്തരത്തിലൊരാളെ എവിടെയെങ്കിലും കണ്ടു മറന്നിട്ടുണ്ടോ. ക്ലാസ്‌മേറ്റ്‌സിലെ തന്നെ സതീശന്‍ കഞ്ഞിക്കുഴിയെ ഓര്‍മ്മയില്ലേ. പക്ഷേ ആ സിനിമയിലെ തന്നെ പൃഥ്വിരാജിന്റെ കഥാപാത്രത്തെയായിരിക്കും എല്ലാവര്‍ക്കും ഇഷ്ടമാവുക.

സാമ്പത്തിക വിദഗ്ധന്‍

സാമ്പത്തിക വിദഗ്ധന്‍

എല്ലാ വിദ്യാര്‍ത്ഥികളും മാസാവസാനം ആവുമ്പോഴേക്കും ഒന്നു സാമ്പത്തികമായി തകര്‍ന്നിട്ടുണ്ടാവും. എന്നാല്‍ പലര്‍ക്കും പണം കടം കൊടുക്കുന്ന ഒരു കഥാപാത്രം അവിടെ ഉണ്ടാവും.

കടം കൊടുക്കും പക്ഷേ...

കടം കൊടുക്കും പക്ഷേ...

പണം കടം കൊടുത്ത് പാപ്പരായ ഒരു കൂട്ടരും അവിടെ ഉണ്ടാവും. അതാണ് പ്രശ്‌നം. കടം കൊടുക്കാന്‍ ഇവര്‍ മുന്നിലായിരിക്കും. എന്നാല്‍ കടം കൊടുത്ത പണം കിട്ടാന്‍ ഇവര്‍ പിന്നാലെ നടക്കുന്ന അവസ്ഥ എല്ലാ ബോയ്‌സ് ഹോസ്റ്റലിലേയും രസമുള്ള കാഴ്ചയാണ്.

 കാറുമായി വരുന്ന പണച്ചാക്ക്

കാറുമായി വരുന്ന പണച്ചാക്ക്

എന്റെ ബെന്‍സിന്റെ സിംബല്‍ കണ്ടോ എന്നു ചോദിക്കുന്ന ഒരു കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ പ്രേമം എന്ന സിനിമയില്‍. അതുപോലെ തന്നെ കാറുമായി വരുന്ന ഒരു കഥാപാത്രമെങ്കിലും നമ്മുടെ ഹോസ്റ്റലിലോ കോളജിലോ ഉണ്ടാവും.

 എനിക്കെല്ലാം അറിയാം

എനിക്കെല്ലാം അറിയാം

എനിക്കെല്ലാം അറിയാം ഞാന്‍ ഭയങ്കര സംഭവമാണ് എന്ന രീതിയില്‍ ഒരു കഥാപാത്രത്തെ എല്ലാ ഹോസ്റ്റലിലും കാണാവുന്ന ഒന്നാണ്.

ബോഡിബില്‍ഡര്‍

ബോഡിബില്‍ഡര്‍

ബോഡി ബില്‍ഡര്‍ എന്നു കരുതുന്ന ഒരാളെങ്കിലും എല്ലാ ഹോസ്റ്റലിലും ഉണ്ടാവും. ഇദ്ദേഹമാവട്ടെ പെണ്‍കുട്ടികളുടെ ആരാധനാപാത്രവുമായിരിക്കും.

 ഏകാന്ത പഥികന്‍ ഞാന്‍

ഏകാന്ത പഥികന്‍ ഞാന്‍

ഒറ്റയ്ക്കിരിക്കനായിരിക്കും ഇവര്‍ക്കിഷ്ടം. ഒരു കൂട്ടത്തിലും ചേരാതെ എവിടെയെങ്കിലും ഒറ്റക്കിരുന്ന് സ്വപ്‌നം കാണലാണ് മെയിന്‍ ഹോബി.

ദൈവവിശ്വാസി

ദൈവവിശ്വാസി

എന്തു നേടിയാലും നഷ്ടപ്പെട്ടാലും എല്ലാത്തിനും ദൈവത്തെ വിളിക്കുന്ന ഒരാള്‍ നമ്മുടെ കോളജില്‍ ഇല്ലേ. അതുപോലെ തന്നെ കര്‍ക്കിടക മാസം ആവുമ്പോഴേക്കും പുള്ളിക്കാരന്‍ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍ വരെ ആയി മാറും ചിലപ്പോള്‍.

ഞാന്‍ നിന്റെ സഹോദരിയല്ലേ

ഞാന്‍ നിന്റെ സഹോദരിയല്ലേ

ഈ ചോദ്യം കേട്ട് കണ്ണുമിഴിക്കാത്ത ആരും ഉണ്ടാവില്ല നമ്മുടെ ഹോസ്റ്റലില്‍. പ്രേമിച്ചു പ്രേമിച്ചു നടന്നിട്ട് ഒടുക്കം ഈ ചോദ്യം കേട്ട് സന്യാസിനി പാടി നടക്കുന്നവര്‍ നമ്മുടെ ഹോസ്റ്റലുകളിലെ സ്ഥിരം കാഴ്ചയാണ്.

ഫ്രീക്കന്‍മാര്‍

ഫ്രീക്കന്‍മാര്‍

എപ്പോഴും മഞ്ഞഷൂവും പച്ച ടീഷര്‍ട്ടും മുടി ഷോക്കടിപ്പിച്ച പോലെയൊക്കെ ആക്കി നടക്കുന്ന ഒരു കഥാപാത്രം നിങ്ങളുടെ കോളജിലില്ലേ. അവരാണിവര്‍.

ഗോസിപ്പുകളുടെ രാജാവ്

ഗോസിപ്പുകളുടെ രാജാവ്

മറ്റുള്ളവരെക്കുറിച്ച് ഗോസ്സിപ്പുകള്‍ മാത്രം ഉണ്ടാക്കുക, അതായത് അവള്‍ ശരിയല്ല, അല്ലെങ്കില്‍ അവന്‍ ശരിയല്ല. നമ്മുടെ ഉള്ളിലുണ്ടോ ഇങ്ങനെ ഒരാള്‍.

മുഴുവന്‍ സമയവും ഫോണില്‍

മുഴുവന്‍ സമയവും ഫോണില്‍

ഏത് സമയം നോക്കിയാലും ഫോണില്‍ കാമുകിയോട് സൊല്ലിക്കൊണ്ടിരിക്കുന്നവര്‍. എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഒടുക്കം പണി കിട്ടുമ്പോള്‍ പഠിക്കും.

 ഗിത്താര്‍ഗൈ

ഗിത്താര്‍ഗൈ

മുഴുവന്‍ സമയവും കൈയ്യില്‍ ഗിത്താര്‍ ഉണ്ടാവും. കൂടാതെ എപ്പോഴും പാട്ടു പാടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും.

Read more about: life ജീവിതം
English summary

Amusing Characters You Will Find In Every Boys Hostel

There is only one word to describe the atmosphere inside boys hostel unreal. An outside can never imagine what goes inside.
Story first published: Saturday, August 22, 2015, 13:19 [IST]
X
Desktop Bottom Promotion