Just In
Don't Miss
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്മാര്ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Automobiles
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്മിറ്റുകള് പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന് എംബസി; വിശദ വിവരങ്ങള്
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള് കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില് വരെ ഇനി നോക്കേണ്ട, സഞ്ചാരികള്ക്കിടയില് ഹോട്ട് ആയി ഇന്ത്യയിലെ കൂള് സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാളെ വസന്ത പഞ്ചമി;ദുരിതമോചനവും സർവ്വൈശ്വര്യവും ഫലം
വസന്ത പഞ്ചമി എന്താണെന്ന് ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും അറിയില്ല. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഈ ആഘോഷത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ആഘോഷം എല്ലാ വർഷവും വളരെയധികം ആഘോഷത്തോടെ തന്നെ കൊണ്ടാടുന്നുണ്ട്. മാഘമാസത്തിലെ പഞ്ചനക്ഷത്രത്തിന്‍റെ അഞ്ചാം ദിവസം ആണ് ഈ വാസന്ത പഞ്ചമി വരുന്നത്.
Most read:27 നക്ഷത്രത്തിന്റെ ഉപാസനമൂർത്തിയും സമ്പൂര്ണഫലവും
ഹിന്ദു വിശ്വാസ പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയാണ് വസന്ത പഞ്ചമി ദിനം. വസന്തത്തിന് തുടക്കം കുറിക്കുന്നത് കൊണ്ട് തന്നെയാണ് ഇതിന് വസന്ത പഞ്ചമി എന്ന് പറയുന്നത്. നോർത്ത് ഇന്ത്യയിലാണ് ഇത് ആഘോഷിക്കുന്നത്. സരസ്വതി ദേവിക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് വാസന്ത പഞ്ചമി. ജനുവരി 29ന് ആരംഭിക്കുന്ന പഞ്ചമി ദിവസം അവസാനിക്കുന്നത് 30ന് ആണ്. ഈ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ

സരസ്വതി ദേവിയുടെ ജനനം
സരസ്വതി ദേവിയുടെ ജനനം ആണ് ഈ ദിവസത്തെ പ്രത്യേകത. സരസ്വതി ദേവിയുടെ വസ്ത്രത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ ദിവസം. ഈ ദിവസം സമാധാനത്തിനും സന്തോഷത്തിനും ആണ് ഇവർ പ്രാധാന്യം നൽകുന്നത്. ദേവിയുടെ പ്രതിമകൾ വെളുത്ത വസ്ത്രത്തിൽ ധരിപ്പിക്കുകയും ദേവിക്ക് വേണ്ട പൂജകൾ യഥാവിധി ചെയ്യുകയും ചെയ്യുന്നുണ്ട്.

ഐശ്വര്യത്തിന് വേണ്ടി
വീട്ടിൽ സർവ്വൈശ്വര്യം വരുന്നതിനും ദുരിത നിവാരണത്തിനും എല്ലാം വസന്ത പഞ്ചമി വ്രതവും പൂജയും ആചരിക്കുന്നുണ്ട്. സര്‍വ്വൈശ്വര്യത്തിനും പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും ഈ ദിവസം നിങ്ങൾ പൂജകൾ ചെയ്യേണ്ടതാണ്.

പൂജ ചെയ്യേണ്ടത് ഇങ്ങനെ
എന്നാൽ പൂജ ചെയ്യേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയുകയില്ല. ഐശ്വര്യത്തിന്‍റെ പ്രതീകമായി മഞ്ഞ നിറത്തിലുള്ള പൂക്കളാണ് പൂജക്ക് ഉപയോഗിക്കേണ്ടത്. മാത്രമല്ല പൂജക്ക് വേണ്ടി മധുരപലഹാരങ്ങളും ദേവിക്ക് അർപ്പിക്കേണ്ടതാണ്. ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്നത് വസന്ത പഞ്ചമി ദിനമാണ്.

ക്ഷേത്രദർശനം
വസന്ത പഞ്ചമി ദിനത്തിൽ ക്ഷേത്രദർശനം നടത്തേണ്ടത് അത്യാവശ്യമാണ്. സരസ്വതി ക്ഷേത്രങ്ങളില്‍ ആണ് ദർശനം നടത്താൻ തിരഞ്ഞെടുക്കേണ്ടത്. സരസ്വതി സ്തോത്രങ്ങൾ ഉരുവിടുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല പഠനോപകരണങ്ങൾ പൂജിക്കുന്നതും പതിവാണ്. വസന്ത പഞ്ചമി ദിനത്തിൽ സരസ്വതി ദേവിയെ ഉപാസിക്കുന്നവർക്ക് ബുദ്ധിയും ആരോഗ്യവും ഐശ്വര്യവും ഉണ്ടാവും എന്നതാണ് വിശ്വാസം.

ദേവി സ്തോത്രം
"ഓം സരസ്വതി മഹാഭാഗേ
വിദ്യേ കമലേ ലോചനേ
വിശ്വരൂപേ വിശാലാക്ഷി
വിദ്യാം ദേഹി നമോസ്തുതേ" എന്നീ മന്ത്രം വാസന്ത പഞ്ചമി ദിവസം തെറ്റില്ലാതെ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഈ മന്ത്രം ചൊല്ലുന്നതിലൂടെ ജീവിതത്തിൽ അത് ഉയർച്ചയും ഐശ്വര്യവും എല്ലാം ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം.