For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭിചാര കർമ്മത്തെ പ്രതിരോധിക്കും വെളുത്ത എരുക്ക്

|

എരുക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല പല വിധത്തിലുള്ള പ്രാധാന്യവും ഈ ചെടിക്കുണ്ട്. ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പൂജയും. ഹിന്ദു വിശ്വാസമനുസരിച്ച് പൂജക്ക് എരിക്കിൻ പൂവ് ഉപയോഗിക്കാവുന്നതാണ്. ശിവ പൂജക്ക് എരിക്കിൻ പുഷ്പങ്ങൾ ഉപയോഗിച്ചാൽ ഗുണങ്ങൾ നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനം വെളുത്ത എരുക്ക് ആണ്. ശിവപൂജയിൽ വെളുത്ത എരുക്കിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.

<strong>Most read: ഹംസയോഗം ജാതകത്തിൽ; ധനഭാഗ്യം നാനാദിക്കില്‍ നിന്നും</strong>Most read: ഹംസയോഗം ജാതകത്തിൽ; ധനഭാഗ്യം നാനാദിക്കില്‍ നിന്നും

പൂജക്ക് പുറമെ താന്ത്രികവിദ്യകളിലും വെളുത്ത എരുക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു. എരുക്ക് ഉപയോഗിച്ച് പൂജ ചെയ്യുന്നതിലൂ‌ടെ ധാരാളം ഗുണങ്ങൾ ഉണ്ടാവുന്നുണ്ട്. പല വീടുകളിലും എരുക്ക് നട്ട് പിടിപ്പിച്ച് നമ്മള്‍ കാണാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ പ്രാധാന്യം എന്ന് പലർക്കും അറിയുകയില്ല. ആഭിചാര കർമ്മത്തെ പ്രതിരോധിക്കുന്നതിനും മന്ത്രവാദം പോലുള്ളവയുടെ ഫലം ഏൽക്കാതിരിക്കുന്നതിനും എരുക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. കൂടുതൽ വായിക്കാം.

ആഭിചാര പ്രതിരോധം

ആഭിചാര പ്രതിരോധം

എതെങ്കിലും തരത്തില്‍ ആരെങ്കിലും ആഭിചാര പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് വെളുത്ത എരിക്കിൻ പുഷ്പങ്ങൾക്ക് ശക്തിയുണ്ട് എന്നാണ് പറയുന്നത്. ഇതിലൂടെ ജീവിതത്തിൽ നിങ്ങൾക്ക് പോസിറ്റീവ് ഊർജ്ജവും വന്നു ചേരുന്നു എന്നാണ് വിശ്വാസം. ദൈവീക കടാക്ഷമുള്ള ചെടിയായാണ് പൊതുവേ എരുക്ക് കാണപ്പെടുന്നതും.

 ആഗ്രഹ സാഫല്യത്തിന്‌

ആഗ്രഹ സാഫല്യത്തിന്‌

ആഗ്രഹ സാഫല്യത്തിന് എരുക്കിൻ ചെടി മികച്ചതാണ്. എരിക്കിൻ ചെടിയുടെ വേര് കൊണ്ട് ഗണപതിവിഗ്രഹം തയ്യാറാക്കി പൂജാമുറിയിൽ സ്ഥാപിച്ചാൽ അത് ആഗ്രഹ സാഫല്യം നൽകും എന്നാണ് വിശ്വാസം. ഇതിലൂ‌ടെ നിങ്ങള്‍ക്ക് ഇത് വരെ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നു. തടസ്സങ്ങളെ ഇല്ലാതാക്കി ജീവിതത്തിൽ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് എരിക്കിൻ പുഷ്പങ്ങൾ ധാരാളം മതി.

ശിവപൂജക്ക്

ശിവപൂജക്ക്

ശിവന് വളരെയധികം പ്രധാനപ്പെട്ട പുഷ്പങ്ങളിൽ ഒന്നാണ് എരിക്കിൻ പുഷ്പങ്ങൾ. കാരണം ഇവയെ മന്ദാരപുഷ്പങ്ങൾ എന്നും അറിയപ്പെടുന്നുണ്ട്. ഇവയിൽ ഒരേ സമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാലാണ് ഇവയെ ശിവപൂജക്ക് ഉപയോഗിക്കുന്നത്. സൂക്ഷിച്ച് വേണം ഇവ കൈകാര്യം ചെയ്യുന്നതിന്. കുട്ടികളെ എരിക്കിൻ പുഷ്പങ്ങൾ തൊടീക്കുവാനേ പാടുള്ളതല്ല. ഈ പുഷ്പങ്ങൾ ശിവപൂജക്ക് എന്തുകൊണ്ടും എടുക്കാവുന്നതാണ്.

ഐശ്വര്യത്തിനും സന്തോഷത്തിനും

ഐശ്വര്യത്തിനും സന്തോഷത്തിനും

വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നതിന് എരുക്കിൻ ചെടിയുടെ വേരും പൂവും ചുവന്ന പട്ടില്‍ പൊതിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിച്ചാൽ മതി. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്നു. നിങ്ങളു‌ടെ ഗൃഹത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു.

 അപകടങ്ങൾ കുറക്കാന്‍

അപകടങ്ങൾ കുറക്കാന്‍

അപകടങ്ങൾ കൂടപ്പിറപ്പായിട്ടുള്ളവർ ഒരു കഷണം എരുക്കിന്റെ വേര് കയ്യിൽ കരുതുന്നത് നല്ലതാണ്. ഇത് എല്ലാ അപകടങ്ങളിൽ നിന്നും കാത്തുരക്ഷിക്കും. ഒാം നമോ അഗ്നിരൂപായ ഹ്രീം നമഹ എന്ന മന്ത്രം ചൊല്ലി ഈ വേര് യാത്ര പോകുമ്പോൾ അരികേയൊ ദേഹത്തോ സൂക്ഷിക്കുക. അപകടങ്ങൾ ഒഴിഞ്ഞു പോകും എന്നാണ് വിശ്വാസം.

English summary

importance of Erukkin flower for pooja

Here we explain some important things to do with erukkin flower in pooja, read on.
Story first published: Wednesday, August 21, 2019, 15:30 [IST]
X
Desktop Bottom Promotion